സഹായം Reading Problems? Click here

ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(13515 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

==

  ==
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ ചെറുവാച്ചേരി.

ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി
വിലാസം
ചെറുവാച്ചേരി

മാതമംഗലം പി.ഒ.
,
670306
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04985 278613
ഇമെയിൽsendtocheruvacheryglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13515 (സമേതം)
യുഡൈസ് കോഡ്32021400901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനന്ദകുമാരി.കെ.വി
പി.ടി.എ. പ്രസിഡണ്ട്ഇ.വി.കൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ലയന സുജിത്ത്
അവസാനം തിരുത്തിയത്
24-11-2023Cheruvachery glps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


ചരിത്രം

നമ്മുടെ ഗ്രാമത്തിൻെറ വിദ്യാഭ്യാസ പെെതൃകത്തിന് തിരികൊളുത്തിയത് വണ്ണാത്തിപ്പുഴയുടെ പടിഞ്ഞാറൻ തീരത്ത് താമസിച്ചിരുന്ന നാരായണൻ ഗുരുക്കളുടെ കുടപ്പുരയായിരുന്നു എന്ന് പറയപ്പെടുന്നു. ഒരു കയ്യിൽ മുളന്തണ്ടും മറുകയ്യിൽ പനയൊലയും ഏന്തിക്കൊണ്ട് തൻെറ തിരുവായിൽ നിന്ന് ഒാതിയ ഗണപതി സൂക്തങ്ങളും മഹദ് വചനങ്ങളും ആയിരുന്നു ഇവിടുത്തെ വിദ്യാരംഭം. അദ്ദേഹം കൊളുത്തിവെച്ച വിദ്യാദീപമാണ് ഇക്കാലത്ത് പളളിക്കൂടമെന്ന ചിന്തയിലേക്ക് നമ്മുടെ നാടിനെ കെെപിടിച്ച് ഉയ‍ർത്തിയത്.

യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ശ്രീ.പി.കെ.കുഞ്ഞിരാമൻ സർക്കാരിലേക്ക് നൽകിയ സ്ഥലത്ത് 1956 ലാണ് സ്കൂൾ സ്ഥാപിതമായത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് നമ്മുടെ നാടിൻെറ ഔന്നിത്യത്തിൻെറ തെളിവായി പരിലസിക്കുന്നു. മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് സ്കൂളിലുള്ളത്. നാട്ടുകാരും വിദ്യഭ്യാസ പ്രേമികളും പഞ്ചായത്ത് ഭരണസമിതിയും പി.ടി.എയും ഒത്തൊരുമിച്ച് പ്രയത്നിക്കുന്നതിൻെറ ഭാഗമായാണ് സ്കൂൾ എന്നും തലയെടുപ്പോടെ നില്ക്കുന്നത്. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിൽ തന്നെ മികച്ച സ്ഥാപനമാക്കി നമ്മുടെ സ്കൂളിനെ മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കണ്ണിലെ കൃഷ്ണമണിപോലെ, നാടിൻെറ കെടാവിളക്കായി ഈ സരസ്വതീക്ഷേത്രത്തെ പരിപാലിക്കാൻ എന്നും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് റൂം , സ്റ്റജും ഓഡിഡെറിയവും ഊ ഈ വിദ്യാലയത്തിനുണ്ട്. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തുതന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് . കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉച്ചഭക്ഷണത്തിനായി ഒരു പാചകമുറി ഉം ഉണ്ട് . 5 ടോയ്‍ലെറ്റുകളും 4 മൂത്രപുരകളും ഉണ്ട് . പ്രവർത്തന സജ്ജമായ 4 കംപ്യൂട്ടറുകളും ഒരു പ്രൊജക്ടറും ഉണ്ട് . സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് .

കൂടുതൽഅറിയുകനാലു ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് റൂം , സ്റ്റേജും ഓഡിറ്റോറിയവും , ഊട്ടുപുര, അടുക്കള, സ്റ്റോറും തുടങ്ങിയ വിപുലമായ ഭൗതികസൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലുള്ളത്. രണ്ട് ക്ലാസ് മുറികൾ ഹെെടെക്കാണ്. ആറ് ടോയിലറ്റുകൾ ആധുനിക രീതിയിൽ ഉളളതാണ് . മെച്ചപ്പെട്ട ജെെവവെെവിധ്യ പാർക്ക് ഇവിടെ ഉണ്ട്. അഞ്ച് ക്ലാസ് മുറികളും ഒരു സ്റ്റേകേഴ്സ് റൂമും അടങ്ങിയ ഇരു നില കെട്ടിടത്തിൻെറ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആ പ്രവർത്തി ഉടൻ ആരംഭിക്കും. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തു തന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് . കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉണ്ട് . പ്രവർത്തന സജ്ജമായ 5 കംപ്യൂട്ടറുകളും 2 പ്രൊജക്ടറും ഉണ്ട്. സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് .കേരളപ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരുകോടിരൂപ ചെലവിൽ നിർമിക്കുന്ന പുതിയകെട്ടിടം 2023-24 അധ്യയനവർഷാരംഭത്തിൽ പ്രവർത്തനസജ്ജമാകുമെന്ന് കരുതുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ക്ലബ്ബുകൾ ഉണ്ട് . കുട്ടികൾക് നീന്തൽ പരിശീലനവും അത്‍ലറ്റിക്‌ പരിശീലനവും സൈക്കിൾ പരിശീലനവും നൽകാനുള്ള സംവിധാനം ഉണ്ട് . ഹോം ലൈബ്രറി സംവിധാനവും ഉണ്ട് . നൃത്തം നാടകം എന്നിവയിൽ പരിശീലനം നല്കുന്നു . ഫീൽഡ് ട്രിപ്പുകളും പഠനയാത്രകളും സംഘടിപ്പിക്കാറുണ്ട് .കൂടുതൽ അറിയുക

മാനേജ്‌മെന്റ്

16 അംഗങ്ങളുള്ള സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി സ്കൂൾ പ്രവർത്തനങ്ങൾക് നേതൃത്യം നൽകുന്നു . സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു .

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 കെ.ശിവരാമൻനമ്പ്യാർ 1987-1991
2 വി.ഭാരതി 1991-1994
3 ടി.വി.കേശവൻ നമ്പൂതിരി 1994-1996
4 എം.സുബ്രഹ്മണ്യൻ 1996-1999
5 ആർ.ലളിതാഭായി 1999-2001
6 പി.ജെ.ത്രേസ്യാമ്മ 2001-2003
7 പി.വി.നാരായണൻ 2003-2005
8 ബി.പി.നാരായണൻ 2005-2007
9 എം.കെ.ശശീന്ദ്രൻ 2007-2013
10 മോളി ആൻറണി 2013-2014
11 കൃഷ്ണൻ.പി 2014-2015
12 ശശികല.എം 2015-2016
13 സുബ്രഹ്മണ്യൻ.എൻ 2016-2017
14 ലതിക.പി 2017-2018
15 ആർ.ഉണ്ണിമാധവൻ 2018-2022
16 സുനന്ദകുമാരി.കെ.വി 2022-

വഴികാട്ടി

Loading map...