ജി ജെ ബി എസ് പേരാൽ ಜಿ ಜೆ ಬಿ ಎಸ್ ಪೇರಾಲು

Schoolwiki സംരംഭത്തിൽ നിന്ന്
(11334 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി ജെ ബി എസ് പേരാൽ ಜಿ ಜೆ ಬಿ ಎಸ್ ಪೇರಾಲು
വിലാസം
PERAL

GJBS PERAL ,MOGRAL P O ,KUMBLA
,
Mogral പി.ഒ.
,
671321
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04998 215860
ഇമെയിൽ11334peral@gmail.com
കോഡുകൾ
സ്കൂൾ കോഡ്11334 (സമേതം)
യുഡൈസ് കോഡ്32010200110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്പള പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ242
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻShriharsha.M.P
പി.ടി.എ. പ്രസിഡണ്ട്Mohammed B A PERAL
എം.പി.ടി.എ. പ്രസിഡണ്ട്Pushpalatha
അവസാനം തിരുത്തിയത്
05-03-202411334schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മനോഹരമായ ഭൂപ്രകൃതിയും സാംസ്‌കാരിക തനിമയും ശാന്തമായ അന്തരീക്ഷവും തെളിഞ്ഞൊഴുകുന്ന പുഴയും വിശാലമായ നെൽ വയലുകളുമൊക്കെയായി അനുഗ്രഹീതമായ ഒരു പ്രദേശമാണ് പേരാൽ . മലയാളവും തുളുവും കന്നഡയുമൊക്കെ സംസാരിക്കുന്ന ജനങ്ങളാണ് ഇവിടെ താമസിച്ചു വരുന്നത് . മതമൈത്രിയും സാംസ്‌കാരിക സമ്പന്നതയും ഈ നാടിൻറെ പ്രത്യേകതയാണ്. ഈ സുന്ദര പ്രദേശത്തു അറിവിന്റെ വെള്ളി വെളിച്ചവും സാംസ്കാരിക കേന്ദ്രവുമായി ജി ജെ ബി എസ്  പേരാൽ തലയുയർത്തി നിൽക്കുന്നു. സ്‌കൂൾ ഒരു പഠന കേന്ദ്രമായി ആരംഭിച്ച കാലത്തേ കുറിച്ച് കൃത്യമായ അറിവില്ല എങ്കിലും 1900 മുതൽ തന്നെ മത പഠനത്തോടൊപ്പം തന്നെ എഴുത്തും വായനയും അഭ്യസിക്കുന്ന ഒരു കേന്ദ്രമുണ്ടായിരുന്നു. അത് പ്രദേശത്തെ ഒരു മാനേജ്‌മെന്റിന് കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത് . 1948 ൽ ആൺ സർക്കാർ അംഗീകാരം സ്‌കൂളിന് ലഭ്യമായത്. അന്ന് കാസറഗോഡ് ദക്ഷിണ കന്നഡയുടെ  ഭാഗമായത് കൊണ്ട് തന്നെ കന്നഡ മീഡിയം ആയാണ് അംഗീകാരം ലഭിച്ചത് . 1956  ൽ കേരള സംസ്‌ഥാനം രൂപീകൃതമാവുകയും കാസറഗോഡ് കേരളത്തിന്റെ ഭാഗമാവുകയും ചെയ്തതോടെ മലയാളവും പഠന മാധ്യമമായി സ്വീകരിച്ചു തുടങ്ങി . സ്വന്തമായി ഒരു കെട്ടിടം ഇല്ലാതിരുന്ന പേരാൽ സ്‌കൂൾ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1988 ൽ ആണ് സ്‌കൂൾ കെട്ടിടം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് . നാടിൻറെ സ്പന്ദനം അറിഞ്ഞ് നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന സാംസ്‌കാരിക കേന്ദ്രമായി പേരാൽ സ്‌കൂൾ മാറി.പിൽക്കാലത്ത് നിരവധി എൻജിനിയർമാരും ഡോക്ടർമാരും സർക്കാർ ഉദ്യോഗസ്ഥരും ഒക്കെ ഈ വിദ്യാലയത്തിലൂടെ വളർന്നുവന്നു . ഒരു കാലത്ത് സ്‌കൂളിൽ ആവശ്യത്തിന് വിദ്യാർഥികളില്ലാത്തത് കാരണം അടച്ച് പൂട്ടൽ ഭീഷണി നേരിട്ടിരുന്ന സ്‌കൂൾ അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും ശ്രമഫലത്താൽ പുനരുദ്ധരിക്കുകയും 2016 മുതൽ നാല് വര്ഷം തുടർച്ചയായി കുമ്പള സബ്ജില്ലാ മികച്ച  പി ടി എ അവാർഡ് നേടുകയും ചെയ്തു . ഇന്ന് 243 കുട്ടികൾ  മലയാളം , കന്നഡ, ഇംഗ്ലീഷ് എന്നീ മീഡിയമുകളിലായി വിദ്യ അഭ്യസിച്ച് കൊണ്ടിരിക്കുന്നു . ഇന്ന് അഞ്ചാം ക്‌ളാസ് മുതൽ വിദ്യ അഭ്യസിക്കാൻ കുട്ടികൾക്ക് ഒരുപാട് ദൂരം നടന്നു പോകേണ്ട അവസ്ഥ ആയതിനാൽ ജി ജെ ബി സ്‌കൂൾ പേരാലിനെ യു പി സ്‌കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നത് നാട്ടുകാരുടെ ഒരുപാട് കാലത്തെ ആവശ്യം കൂടിയാണ്. 

ഭൗതികസൗകര്യങ്ങൾ

  • ആകർഷകമായ സ്‌കൂൾ കെട്ടിടങ്ങൾ
  • സൗകര്യപ്രദമായ ഡൈനിങ്ങ് ഹാൾ
  • വിശാലമായ മൈതാനം
  • സുരക്ഷിതമായ ചുറ്റുമതിൽ
  • മഴ വെള്ള സംഭരണി
  • അസംബ്ലി ഹാൾ
  • ജൈവ വൈവിധ്യ പാർക്ക്
  • ഓരോ ക്‌ളാസ്സുകൾക്കും പ്രത്യേക ലൈബ്രറി
  • വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ കലാവാസനകൾ ഉണർത്തുവാനും പരിപോഷിപ്പിക്കുവാനും പ്രത്യേക പരിശീലന സെഷനുകൾ

കായിക പരിശീലനത്തിന് മികച്ച പരിശീലനം

കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിന് G K Hour എന്ന പേരിൽ പ്രത്യേക പരിശീലന പദ്ധതി

അറബി ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പരിജ്ഞാനം വർധിപ്പിക്കുന്നതിനും ആശയ വിനിമയ ശേഷി വികസിപ്പിക്കുന്നതിനും ലാംഗ്വേജ് അക്വിസിഷൻ പ്രോഗ്രാം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.5861, 74.945 |zoom=18}}