സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ/അക്ഷരവൃക്ഷം/ആനന്ദജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ആനന്ദജീവിതം

എല്ലാം ഇട്ടെറിഞ്ഞ് പോന്നത് നന്നായി
വളരെ നന്നായി.
നാലുകെട്ടും നാട്ടുവഴികളും
അമ്മിക്കല്ലും ചിമ്മിനിക്കുഴലും
തുളസി തറയും തുമ്പയും അരിവാളും
മൺ കറി ചട്ടിയും കഞ്ഞികിണ്ണവും
ഉപ്പുമാങ്ങയും ഉണക്കമീനും
കപ്പപുഴുക്കും കാന്താരി ചമ്മന്തിയും
കുളവും കുളിയും മുളയരി ചോറും
അരിപായസവു -
എല്ലാം ഇട്ടെറിഞ്ഞ് പോന്നത് നന്നായി
വളരെ നന്നായി.


ഐദ്രുമാന്റെ ഓലപീടിക
കരിപിടിച്ച ചായക്കലം
ആടുന്ന ബെഞ്ച്
കറ പിടിച്ച ഗ്ലാസ്സ്
മുള മണക്കുന്ന പുട്ട്
എല്ലാം ഇട്ടെറിഞ്ഞ് പോന്നത് നന്നായി
വളരെ നന്നായി.
ഇരുപതാം നില ഫ്ലാറ്റ്
മേലെ പിന്നെ ആകാശം മാത്രം
ആരോടും ഒന്നും മിണ്ടാതെ
ആർക്കുമൊന്നും കൊടുക്കാതെ
ജീവിക്കുന്നത് എത്ര ആനന്ദകരം.

ലൗന ബി പി
8 J സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത