സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ ഒരു യാത്രാമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു യാത്രാമൊഴി

മനസ്സിന്റെ താളുകളിൽ സൂക്ഷിക്കാൻ ഒരു പിടി നല്ല ഓർമ്മകൾ നൽകുന്ന കാലഘട്ടമാണ് +1 +2 പഠന ജീവിതം. ഇനി ഒരു വർഷം കൂടി കൊറോണ ഭീതിയിൽ. ഇവിടെനിന്നും പടിയിറങ്ങേണ്ടി വരും എന്ന യാഥാർത്ഥ്യം മനസ്സിനെ  വളരെയധികം വിഷമിപ്പിക്കും. സ്കൂൾ ജീവിതം സത്യത്തിൽ ഒരു വസന്ത കാലമാണ്. ഒരുപാട് ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും  ഒരു കാലഘട്ടം.അതുകൊണ്ട് തന്നെ ഇവിടെ നിന്ന് പടിയിറങ്ങുമ്പോൾ അത് സുഖമുള്ള ഒരു നൊമ്പരത്തെ എനിക്ക് സമ്മാനിക്കും.എന്തു നഷ്ടപ്പെടുമ്പോഴാണ് എനിക്കീ  നൊമ്പരം എന്ന് ചോദിച്ചാൽ വ്യക്തമായ ഒരു മറുപടി തരാൻ ആകില്ല. മനോഹരമായ ഈ സ്കൂളിനെയൊ.. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെയോ... അതോ ഞാൻ ആദരിക്കുന്ന എന്റെ അധ്യാപകരെയും എനിക്കറിയില്ല.പിന്നിട്ട നാൾ വഴിയിലൂടെ നടക്കുമ്പോൾ, ആ പ്രിയപ്പെട്ട ദിനങ്ങൾ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കുന്നു. സ്കൂളിൽ വന്ന ആദ്യ ദിവസവും, പിന്നീട് ഒത്തിരി നല്ല കൂട്ടുകാരെ കിട്ടിയതും, അവയുമായി, കാര്യമില്ലാത്ത കാര്യത്തിന് വഴക്ക് അടിച്ചതും, ഇടവേളകളിൽ ഭക്ഷണം പങ്കിട്ടതും,പഠിക്കാത്ത കാരണത്താൽ അദ്ധ്യാപകരിൽ നിന്നും നല്ല വഴക്ക് കിട്ടിയതും എല്ലാം വരും കാലത്തെ മധുരമുള്ള ഓർമ്മകൾ ആയിരിക്കും. എൻറെ കൂട്ടുകാരോടൊപ്പം ഉള്ള നിമിഷങ്ങൾ എനിക്ക് ഏറെ പ്രിയപെട്ടവയാണ്. കുത്തി വരച്ച ഡെസ്കുകളും, കൂട്ടുകാരുമായി സ്വകാര്യം പങ്കിട്ട മരത്തണലുകളും, ക്ലാസ് മുറിയുടെ നിഴൽവീണ വരാന്തകളും എല്ലാം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നു.എല്ലാ ദുഃഖങ്ങളും സന്തോഷങ്ങളും എനിക്ക് തണലായിരുന്നു എൻറെ കൂട്ടുകാരി വേർപിരിയലും എന്ന സത്യം എനിക്ക് വേദനയുള്ളതാണ്. പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓർമ്മകൾ മനസ്സാകുന്ന സാഗരത്തിൽ അലതല്ലുമ്പോൾ, ആ നിമിഷങ്ങളെ വീണ്ടും തിരികെ വന്നിരുന്നുവെങ്കിൽ എന്ന് കൊതിക്കും. ഒരു വിടവാങ്ങൽ അനിവാര്യമാണ്... വേദനയുടെ നീറ്റലിന്റെ വിടവാങ്ങൽ... എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകിയത് എന്റെ സ്കൂൾ ജീവിതമാണ്. ഒരുപക്ഷേ നമ്മൾ ഏറ്റവും കൂടുതൽ സമയം ചെലവിടുന്ന സ്ഥലം എന്നെ ഞാനാക്കി മാറ്റിയ സ്ഥലമായിരുന്നതു കൊണ്ടായിരിക്കണം ഞാൻ ഈ കലാലയത്തെ,എനിക്കു തണലേകിയ മരങ്ങളെ ഞാൻ ഓടിക്കളിച്ച മണൽത്തരികളെ, ഞങ്ങളുടെ തമാശ കേട്ടിട്ടും ചിരിക്കാത്ത ചുമരുകളെ, എൻറെ അധ്യാപകരെ പിന്നെ എൻറെ എല്ലാമെല്ലാമായ ഞാൻ ഏറ്റവും സ്നേഹിക്കുന്ന എൻറെ ജീവിതത്തിൻറെ ഭാഗമായ എൻറെ പ്രിയ കൂട്ടുകാരെ..... ഒരിക്കൽ ഇവയെല്ലാം മായാത്ത ഓർമ്മകളായി തീരും...

ലക്ഷ്മി ഗോപൻ
11 F സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം