സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/വെളിച്ചം വീശിയ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
*വെളിച്ചം വീശിയ ദിനം*



ഒരു നക്ഷത്രത്തെ പോലെ
സുന്ദരമായ ദിനം,
എന്റെ ഓർമയിൽ എന്നും തിളങ്ങും ദിനം.
അന്നു ഞാൻ കണ്ട സ്വപ്‌നങ്ങൾ,
എന്നിൽ പൂമൊട്ടുകൾ വിരിയിച്ചു.

അന്നു ഞാൻ കണ്ട പൂക്കൾ,
ഒരു ചെറു പുഞ്ചിരി പോലെ വിടർന്നു.
എന്നും തിരക്കിലേക്കു നീങ്ങുന്ന നഗരം,
അന്നു ഒഴിഞ്ഞു ശാന്തമായി നീങ്ങി.
എന്നും പാരതന്ത്ര്യം അനുഭവിക്കുന്നവർ,
അന്ന് സ്വാതന്ത്ര്യം അനുഭവിച്ചു.

എന്നും നിഗ്രഹമായി പെയ്യുന്ന മഴ,
അന്നെനിക്കൊരു അനുഗ്രഹമായി.
എന്നും കഠിനമായി ശ്രമിക്കുന്ന ഞാൻ,
അന്ന് സുഖമായി വിശ്രമിച്ചു.

എന്നും നിരാശ നൽകുന്ന ദിനങ്ങൾ,
അന്ന് എനിക്കൊരു ആശ നൽകി.
എന്നും വെറുക്കുന്ന ദിനങ്ങളെ,
അന്നുതൊട്ടു ഞാൻ സ്നേഹിച്ചു തുടങ്ങി.


 

ശിൽപ മേരി ബോബി
12 G സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത