സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ലോകത്തെ മാറ്റിമറിച്ച കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ മാറ്റിമറിച്ച കൊറോണ


ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ കാലം. ലോകം നിശ്ചലമായി ഇരിക്കുന്നു. സ്പാനിഷ് ഫ്ലൂ പോലെയുള്ള മഹാമാരികൾ വന്നപ്പോൾ ലോകം ഇത്രയും വിചാരിച്ചത്‌ ഇല്ല. വികസിത രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ മുതലായ രാജ്യങ്ങൾ ഒക്കെ കൊറോണക്ക് മുന്നിൽ ഉത്തരമില്ലാതെ കുഴങ്ങുകയാണ്. സമ്പൂർണമായ ലോഗ് ഡൗൺ മാത്രമാണ് കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള പോംവഴി സാമൂഹിക പാലിക്കണം, വൃത്തിയാക്കണം, പൂർണസമയ വീട്ടിൽ അടച്ചിരിക്കണം, സാനിറ്റയ്‌സർ ഉപയോഗിച്ച് കൈകൾ ഇടവിടാതെ കഴുകണം. മാസ്ക് ഈ രീതികളിൽ എന്നും തുടരണം. നമ്മുടെ കേരളം ഒറ്റയ്ക്കായി ഈ ആപത്തിൽ നേരിടുന്നു. കേരള മുഖ്യമന്ത്രിയും സർക്കാരും എടുക്കുന്ന തീരുമാനങ്ങൾ നമ്മൾ നല്ല മനസ്സോടെ ഏറ്റെടുക്കണം. കൊറോണാ വൈറസ് മൂലമുണ്ടായ പ്രതിഭാസങ്ങൾ നിരവധിയാണ്. വിമാന സർവീസ്, ട്രെയിൻ സർവീസ് ടൂറിസം പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം കുറഞ്ഞു, ലോക സാമ്പത്തിക പ്രതിഭാസം ആഞ്ഞടിക്കുന്ന. മനുഷ്യൻ മാറി ചിന്തിക്കുന്നു. മനുഷ്യന്റെ ഞാനെന്ന ഭാവം മാറണം. ഒരു വൈറസിനെ മുന്നിൽ വിറയ്ക്കുന്ന ജന്തു ആയിമാറി നമ്മളോരോരുത്തരും. മനുഷ്യ സൃഷ്ടിയുടെ മുഖമാണ് കൊറോണക്ക്. അതുകൊണ്ട് ബഹിരാകാശത്ത് പറന്ന് പോകാൻ ഉപയോഗിക്കുന്ന ധനം, സമയം, ബുദ്ധി എന്നിവ കൊറോണ പോലുള്ള മാരക വൈറസിനെ തുരത്താൻ നമുക്ക് ഉപയോഗിക്കാം. പള്ളികൾ, അമ്പലങ്ങൾ, മോസ്ക് കൾ എന്നിവിടങ്ങളിലെ അനാവശ്യ ചിലവുകൾ നമ്മുടെ കഷ്ടപ്പെടുന്ന പ്രിയപ്പെട്ടവർക്ക് വിട്ടുകൊടുക്കാൻ നിയമം കൊണ്ടുവരണം. അങ്ങനെയെങ്കിൽ ഇന്ത്യയിൽ ഒരു പട്ടിണി പാവത്താൻ പോലുമുണ്ടാകില്ല. മനുഷ്യൻ ദൈവം ഉണ്ടെന്നു വിശ്വസിക്കുകയും ദൈവത്തെ ഭയപ്പെട്ടു ജീവിക്കുകയും ചെയ്യണം. ആരും ആരുടേയും മുകളിലും അല്ല എന്നതാണ് കൊറോണ പഠിപ്പിച്ച പാഠം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉം ചാൾസ് രാജകുമാരനും രോഗബാധയേറ്റ ഇരിക്കുന്നു. ലോക ഡൗൺ കാലം നമ്മളെ പലതും പഠിപ്പിച്ചു - ആർഭാടമില്ലാതെ വിവാഹം നടത്താൻ - നമ്മുടെ വീട്ടു ചെലവുകൾ മെച്ചപ്പെടുത്താൻ - ചെറിയ രോഗങ്ങൾക്ക് ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കി - സ്വന്തം മുറ്റത്തെ കൃഷി ചെയ്യാൻ - മറ്റുള്ളവരെ കരുതാൻ സ്നേഹിക്കാൻ - നാമെല്ലാവരും ഒന്നാണെന്ന് ബോധം ഉണർത്താൻ. നിപ്പ പ്രളയം മുതലായ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ച് നാമീ പ്രതിസന്ധിയും തരണം ചെയ്യും. ഒരു പുതിയ ലോക സൃഷ്ടിക്കായി ഈ കൊറോണ പുതിയ ചരിത്രം അടയാളപ്പെടുത്തുന്നു എന്ന് നമുക്ക് പറയാം.

ഡാനിയൽ ഷാജി
9 സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം