സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/പോരാട്ടത്തിന്റെ ദിവസങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടത്തിന്റെ ദിവസങ്ങൾ :പ്രതീക്ഷ യുടെ കാത്തിരിപ്പ്

ലോകം മുഴുവനും ഇന്ന് ഒരു വലിയ വി പത്തിനെതിരെ പൊരുതുന്നകാര്യം നമ്മൾക്കു എല്ലാവർക്കും അറിയാവു ന്നതാണ്. കൊറോണ അഥവാ കോവിഡ് 19 എന്നറിയപെടുന്ന ഒരു വൈറസ് ആണ്, ഇന്ന് ലോകത്തെ മുഴുവനും ഭയത്തിന്റെയും, മരണത്തിന്റെയും മുൾമുനയിൽ നിർത്തിയി രി ക്കുന്നത്. മനുഷ്യരുടെ ശരീരത്തിൽ ഇത് ശ്വാസം , തുപ്പൽ തുടങ്ങിയവ വഴി വളരെയെ ളുപ്പത്തിൽ ഇത് പടർന്നു പിടിക്കുന്നു. ഇതിനെ ചെറുക്കാനാണ് നാം ഇപ്പോൾ ലോക്ക് ഡൌൺ ആചരിക്കുന്നതു. കോവിഡ് വൈറസിനെ മെരുക്കാനും തളക്കാ നു മുള്ളശ്രമങ്ങൾ ലോകമെമ്പാടും പുരോഗമിക്കുകയാണ്. വൈറസിനെതിരെയുള്ള വാക്‌സിൻ വാണി ജ്യാടിസ്ഥാനത്തിലെത്താൻ അടുത്തവർഷമാകുമെന്നതിൽ തർക്കമില്ല. പ്ലാസ്മാതെറാപ്പി, ആന്റിജെൻ തുടങ്ങിയ പുതിയ സാങ്കേതങ്ങളില്ലേക്കും അനേഷ്വണം നീളുന്നുണ്ട്. ഇവയിൽ വിജയിച്ചാ ൽ മാസങ്ങൾക്കകം തന്നെ ചില ശുഭവാർത്തകൾ പ്രതീക്ഷിക്കാമെന്നാണ് ഔഷധ ഗവേഷണം രംഗം പറയുന്നത്. ശാശ്വത പരിഹാരതിന്നുള്ള കാത്തിരിപ്പും ശ്രമങ്ങളും രാപകലില്ലാതെ തുടരുകയാണ്. ഇന്ത്യയിൽ പത്തുഗവേഷണങ്ങളാണ് മികച്ച നിലയിൽ മുന്നേറിക്കഴിഞ്ഞിട്ടുള്ളതാണ്. ഏറേ ചെലവുവരുന്നതാണ് മരുന്നു വികസന പ്രക്രിയ. സാധാരണഗതിയിൽ 5000മുതൽ 6500 കോടി രൂപവരെ ഇതിന് ചെലവാകും. ചില പ്രത്യേക സമയങ്ങളിൽ മാത്രം കാണുന്ന പകർച്ചവ്യാധികളുടെ മരുന്ന് കണ്ടുപിടിക്കുന്നതിൽ കുത്തക കമ്പനികൾ സാധാരണ താത്പര്യം കാട്ടാറില്ല. കൃത്യമായ പരിഹാരം വരുന്നത് വരെ കാത്തിരിക്കാൻ ആകാത്തതിനാൽ സമാന രോഗങ്ങളുടെ മരുന്നുകൾ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. കൊറോണയുടെ മുൻരൂപങ്ങളായ സാർസ്, മെർസ് എന്നി രോഗങ്ങളോട് ഏറേ സാമ്യമുള്ള കോവിഡ് 19 വൈറസിന് 9തിൽ അധികം തവണ ജനിതകമാറ്റം വന്നതായി പഠനങ്ങൾ വ്യക്തമക്കുന്നു. ഇതും ശാസ്ത്ര ലോകത്തിന് വെല്ലുവിളിയാണ്. മാനവരാശി ഇന്നുവരെ നേടിയ എല്ലാ അറിവുകളേയും സമന്വയിപ്പിച്ച് ഫലപ്രദമായ പരിഹാരം വേഗം കണ്ടെത്താനാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

അശ്വിനി എ. പി.
11 സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം