സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/കർഷകൻ

Schoolwiki സംരംഭത്തിൽ നിന്ന്
കർഷകൻ


ചെളിപുരണ്ട കാലുകളും, കറുത്ത് മെലിഞ്ഞ ശരീരവുമുള്ള കർഷകരെയാണേറെ നമുക്ക് പരിചിതം. ഒരു തരത്തിൽ അതു ശരിതന്നെയാണ്. പക്ഷേ നമ്മിൽ പലരും കാണാതെ പോകുന്ന ജീവിതമാണ് കർഷകരുടേത്. അന്നന്നത്തെ അന്നത്തിനായി മാസങ്ങളോളം ഭൂമിയുമായി മല്ലിട്ട് വിതച്ച വിത്തിൽ പകുതി മാത്രം വിളവ് നൽകിയിട്ടും ആ വിളവെടുത്ത് നാമോരോരുത്തരുടെയും വിശപ്പടക്കുന്നവനെ "കർഷകൻ" എന്ന് വിളിക്കുന്നതിലും "വിശപ്പടക്കുന്ന ദൈവം" എന്ന് വിളിക്കുന്നതാണുചിതം. കിട്ടിയ വിളവിൽ സന്തോഷിച്ച് കടം വാങ്ങിയ കാശും തിരികെ കൊടുത്ത് ചെറു പുഞ്ചിരിയുമായി വരുന്ന കർഷകനെ കാണാൻ ഒന്ന് ഭംഗി വേറെതന്നെയാണ്.
അംഗീകാരം ലഭിക്കാതെ മറ്റുള്ളവരുടെ വിശപ്പിനെ ശമിപ്പിച്ച്, സ്വന്തം വയർ തോർത്തുകൊണ്ട് വലിച്ചുകെട്ടി സ്വയം വിശപ്പിൻറെ വിലയറിഞ്ഞ് മക്കളുടെ ജീവീതം ഭദ്രമാക്കാൻ കഠിനാദ്വാനം ചെയ്യുന്ന കർഷകൻറെ വേദനയെ ആരും അറിയുന്നില്ല. മറ്റുള്ളവർ അത്യാഗ്രഹം മൂത്ത് പ്രകൃതിയെ നശിപ്പിച്ച് പ്രകൃതിയിൽ കാലവ്യതിയാനങ്ങളുണ്ടാകാക്കുമ്പോ മറ്റുള്ളവർ അത്യാഗ്രഹം മൂത്ത് പ്രകൃതിയെ നശിപ്പിച്ച് പ്രകൃതിയിൽ കാലവ്യതിയാനങ്ങളുണ്ടാകാക്കുമ്പോസ്വന്തം ഭാര്യയും മക്കളും വിശന്ന് വലയുമ്പോളും പത്രമാധ്യമങ്ങൾ അത് ആഘോഷമാക്കിലോകം മുഴുവനുമറിയുമ്പോളും അവനുണ്ടായ നഷ്ടവും വിശപ്പുമാറ്റാനുള്ള ഉപാധിയും ആരും തന്നെ നൽകുന്നില്ല. വാങ്ങിയ കടം മൂത്ത് നിക്കകള്ളിയില്ലാതെ ഒരുതുണ്ട് കയറിൽ ജീവിതമവസാപ്പിക്കുന്ന ആയിരക്കണക്കിന് കർഷകരുണ്ട് നമുക്ക് ചുറ്റും. ആരും കാണാതെ ആരോടും പരിഭവം പറയാതെ നല്ലകാലം വരുമെന്നപ്രതീക്ഷയിൽ ദാരിദ്ര്യത്തിൽ ജീവിക്കുന്നവരുമുണ്ട്. എന്നിട്ടും സ്വന്തം മക്കൾ ഞാനനുഭവിച്ച കഷ്ടപ്പാടുകൾ അറിയാതെ വളരണമെന്നാഗ്രഹിച്ച് കടം വാങ്ങി പഠിപ്പിച്ച് ഡോക്ടറും, എഞ്ചീനീയറും, മറ്റ് ഉന്നതരുമാക്കുമ്പോൾ വൃദ്ധമാതാപിതാക്കളെ ഉപേക്ഷിച്ച് സ്വന്തം ജീവിതം ഭദ്രമാക്കാൻ വിമാനം കയറുന്നവരാണേറെയും. വീണ്ടും ജീവിക്കാനായി ആ വയസ്സുകാലത്തും ഭൂമിയുമായി മല്ലിടേണ്ടി വരുന്നവരും നമുക്കുചുറ്റുമുണ്ട്.
പ്രണയമാണേറെ പ്രധാനമീലോകത്തെന്നു ധരിക്കുന്നവരാരും തന്നെ വിശപ്പിൻറെ വിലയറിഞ്ഞവരായിരിക്കില്ല. സ്വന്തമായി അധ്വാനിച്ച് നേടുന്ന 1 രൂപയാണേലും അതിന് വളരെയേറെ വിലയുണ്ടന്ന് പഠിപ്പിച്ചവനാണ് "കർഷകൻ". ഓരോ വിത്തും പാടത്ത് വിതറുമ്പോളും ഓരോ കർഷകൻറെയും ഉള്ളിലൊരു പ്രാർത്ഥനയുണ്ട് "കാലവ്യതിയാനം അനുകൂലമാക്കി വിളവ് നല്ലപോലെ നൽകി കടബാധ്യതകൾ തീർക്കാൻ സഹായിക്കണേ ദൈവമേ" എന്ന്. സ്നേഹംകൊണ്ട് ജീവിക്കാനാകില്ല. പക്ഷേ പണംകൊണ്ട് ജീവിക്കാനാകും എന്ന് പഠിപ്പിച്ചതും "കർഷകനാണ്". ബാങ്കിൽ നിന്ന് കടം വാങ്ങി തിരിച്ചടക്കാനാകാതെ സ്വന്തമായുള്ള ചെറിയ കൂരയും ജപ്തിചെയ്യുമ്പോൾ എപ്പോളോ വാങ്ങി വച്ചിരുന്ന കീടനാശിനി കഴിച്ച് ജീവനൊടുക്കുമ്പോൾ അതും ഉത്സവമായി കൊണ്ടാടാൻ കാത്തുനിൽക്കുകയാണു പലരും. ഓരോ കർഷകനും ജീവിതം പാകപ്പെടുത്താൻ ചോര നീരാക്കുമ്പോൾ അതിൽ നിനന്നും ലഭിക്കുന്ന ആദായത്തിന് വിലപേശുന്നവരാണ് നമ്മിൽ പലരും. അവസാനം നമ്മൾ പറയുന്ന വിലക്ക് സാധനം നൽകി കാശും വാങ്ങി ചെറു പുഞ്ചിരിയും സമ്മാനിക്കുന്നവൻ "കർഷകൻ". കാലവും, ദിശയും, ദിനവുംഎല്ലാം വളരെ വ്യക്തമായറിയുന്നവൻ "കർഷകൻ" എന്നിട്ടും എവിടെയും അവഗണനയും ദാരിദ്ര്യവും മാത്രമുള്ളവൻ "കർഷകൻ".
ഓരോ കർഷകനും ഓരോ അത്ഭുതമാണ്. നമുക്കാർക്കും കാണാൻകഴിയാത്ത അത്ഭുതം. കർഷകരോട് ഒന്ന് സംസാരിക്കാണം എല്ലാരും. അവരുടെ കഷ്ടപ്പാടും വേദനയും കേട്ടുകഴിഞ്ഞാൽ കളയില്ലാരും ഒരു തരി ഭക്ഷണവും. കളയാൻ വളരെ എളുപ്പമാണ് പക്ഷേ സംരക്ഷിക്കാനേറെ പ്രയാസമുള്ള കാര്യമാണ്. ആവശ്യത്തിന് ഭക്ഷണം ഉപയോഗിക്കൂ കാരണം വേസ്റ്റാക്കുന്ന ഓരോ അരിയും ഓരോ "കർഷകരുടെ" സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്.


അഭിനവ്.
9 E സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം