സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു പേരാണ് കൊറോണ വൈറസ് അഥവാ കോവിഡ്-19. ചുരുങ്ങിയകാലംകൊണ്ട് ലോകം മുഴുവൻ കീഴടക്കിയ ഒരു മഹാവ്യാധിയാണ് കോവിഡ്-19. ലോകാരോഗ്യസംഘടന ഇതിനെ ഒരു 'മഹാമാരി'ആയി പ്രഖ്യാപിച്ചു. നമ്മുടെ ഗവണ്മെന്റും ആരോഗ്യപ്രവർത്തകരും ഇതിനെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയാണ്. കാരണം ഇതിനെ പ്രതിരോധിക്കാൻ മരുന്നോ വാക്സിനോ ഒന്നുമില്ല ഇതുവരെ കണ്ടെത്തിയിട്ടില്ല.നമ്മുടെ ശരീരത്തിലെ പ്രധിരോധപ്രവർത്തനങ്ങളെ സഹായിക്കുന്ന മരുന്നാണ് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഇത് പരസ്പരസമ്പർക്കത്തിലൂടെയാണ് പകരുന്നത്,കാരണം ഇതിനു വായുവിലൂടെ പകരാനുള്ള ശേഷിയില്ല. കോവിഡ് നമ്മുടെ ശ്വാസകോശത്തെയാണ് ബാധിക്കുന്നതു.

കോവിഡ്‌ബാധിതരുടെ ശ്വാസകോശാസ്രവങ്ങളലൂ ടെയാണ് ഇത് മറ്റുള്ളവരിലേക്ക് എത്തുതുമ്മുമ്പോഴോ ചുമക്കുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ട് ശ്വസിക്കുകയോ അല്ലെങ്കിൽ ഇതുവീഴുന്ന സ്ഥലങ്ങളിൽ സ്പർശിച്ചതിനു ശേഷം കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ തൊടുകയോ ചെയ്യുമ്പോൾ ഈ വൈറസ് നമ്മുടെ ശരീരത്തിൽ കടക്കുന്നു. ആദ്യസമയങ്ങളിൽ ജലദോഷത്തിന്റെ ലക്ഷണമാണ് കാണിക്കുന്നത്, രണ്ടാം ഘട്ടത്തിൽ പനിയും ശ്വസതടസവും വരണ്ടചുമയും തലവേദനയും അനുഭവപ്പെടുന്നു മൂർച്ഛിച്ച അവസ്ഥയിൽ നിമോണിയയായി പരിവർത്തന പെടുന്നു ഈ അവസ്ഥ ജീവനുതന്നെ ആപത്താകുന്നു.

ഇതിനുള്ള പ്രധിരോധപ്രവർത്തനങ്ങൾ ലോകാരോഗ്യസംഘടനയ(W.H.O) യും ഗവണ്മെന്റും നിർദ്ദേശിക്കുന്നുണ്ട് അതിന്റെ ഭാഗമായഒന്നാണ് ഈ ലോക്കഡോണും പിന്നെ പത്തുപേരിൽ കൂടുതൽ പേർ ഒന്നിച്ചു കൂടരുത്, പുറത്തുപോയിവന്നാൽ വസ്ത്രങ്ങൾ അപ്പോൾ തന്നെ കഴുകാനിടുക ഹാൻഡ്‌സണിറ്റിസറോ സോപ്പോ ഉപയോഗിച്ച് 20 സെക്കൻഡ് നേരം കൈകഴുകുക, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക കണ്ണ്, മൂക്ക്, വായാ എന്നിവിടങ്ങളിൽ അനാവശ്യമായി തൊടുന്നത് ഒഴിവാക്കുക ഇങ്ങനെ കരുതലോടെ മുന്നോട്ടു പോയാൽ ഈ വൈറസിനെ നമുക്ക് തുരത്താനാകും. ലോക്കഡൗണിൽ അനാവശ്യമായി പുറത്തുപോകാതിരിക്കുകയും ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക.ഒരുമിച്ചു നിന്നാൽ ഈ വൈറസിനെയും നമുക്ക് തുരത്താം. കോറോണയെ പറ്റി ആശങ്കയല്ല കരുതലാണ് വേണ്ടതു.

രാഹുൽ രമേഷ്
8 E സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം