സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/എന്റെ നാട് എന്റെ വീട്
എന്റെ നാട് എന്റെ വീട്
ആൽമരചുവട്ടിലേക്കു വേച്ചു വേച്ചു വരുന്ന മുത്തശി അടുത്തുള്ള അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനം മുഴങ്ങുന്നു വൈകുന്നേരമായതിനാൽ ആരൊക്കയോ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .ഇതൊന്നും നോക്കാതെ മുത്തശി ആൽമരചുവട്ടിലിരുന്നു കയ്യിലിരുന്ന എന്തോ ആഹാരം കാക്കകൾക്കും കിളികൾക്കുമായി കുറേശ്ശേ ഇട്ടു കൊടുക്കുന്നു .പതിവുപോലെ കുറെ കുട്ടികൾ മുത്തശിയുടെ ചുറ്റും കൂടി മുത്തശി അവർക്കു എന്തോ കൊറിക്കാൻ കൊടുത്തു .എന്നിട്ടും കുട്ടികൾ എന്തിനോ വേണ്ടി കാത്തിരുന്നു. മുത്തശി പതിവുപോലെപറഞ്ഞുതുടങ്ങി എനിക്ക് ഏറ്റവും ഇഷ്ടം എന്റെ ഈ നാടാണ് ഞാൻ എത്രകാലംകൊണ്ടുകാണണതാ ഈ കാറ്റും ഇവിടുത്തെ മരങ്ങളും കിളികളും എല്ലാം എന്റെ പ്രീയപെട്ടതാണ് .ഒരിക്കൽ ഈ നാടിനെ നശിപ്പിക്കാൻ ഭൂതങ്ങൾ ഒരു കാറ്റിനെ അയച്ചു കുറച്ചു നാശങ്ങളൊക്കെ ഉണ്ടായി എന്നിട്ടും അടങ്ങിയില്ല എന്റെ നാടിനെ പേടിപ്പിക്കാനായി വെള്ളംനിറച്ചു പ്രളയംവന്നു .അന്നാണ് ഞാൻ കണ്ടത് സ്വന്തമെന്നോ ബന്ധമെന്നോ നോക്കാതെ ആരൊക്കയോ ആർക്കൊക്കെയോ വേണ്ടി പൊരുതി അതിൽനിന്നും നാടിനെ രക്ഷിച്ചു .എന്നിട്ടും അസൂയമൂത്ത ഭൂതങ്ങൾ നിപ്പായെന്ന രോഗാണുവായിവന്നു അതിനെയും അവർ പിടിച്ചുകെട്ടി. വീണ്ടും തന്റെ കാര്യങ്ങൾ നോക്കി സന്തോഷത്തോടെ പോയപ്പോൾ ഭൂതങ്ങൾ ലോകം മുഴുവൻ മഹാമാരിയാം കൊറോണയെ കൊണ്ടുവന്നു .വിടുമോ എന്റെ മക്കൾ അവരൊന്നായി ഇറങ്ങി എല്ലാപേരെയും വീടുകളിലിരുത്തി അവർക്കു വേണ്ടതെല്ലാം വീട്ടിലെത്തിച്ചു അവർക്കായി എന്റെ മക്കൾ രാപകലില്ലാതെ പരിശ്രമിച്ചു .ഒടുവിൽ ലോകം മുഴുവൻ കീഴടക്കിയ ഭൂതത്താൻ തൊഴുതു പറഞ്ഞു ഞാൻ തോറ്റു ഇനി ഒരിക്കലും ഈ നാട്ടിലെ ജനങ്ങളെ പരീക്ഷിക്കാൻ ഞാനില്ല പുറമെ നോക്കിയാൽ ഇവർ സ്വാർത്ഥന്മാരാണെന്നു തോന്നും എന്നാൽ ഒരാവശ്യം വന്നാൽ ഇവർ മറനീക്കിപുറത്തുവരും ഇവരോടു മത്സരിക്കാൻ ഞാനില്ല ഇവർ ഒരുമിച്ചു നിൽക്കുന്നിടത്തോളം ഇവരെ തോൽപ്പിക്കാൻ ആർക്കുമാകില്ല .മുത്തശി ചിരിച്ചു .അവൻ എന്റെനാടിനെ കണ്ടു പേടിച്ചോടി ഇതു കണ്ട ഒരു സായിപ്പു പറഞ്ഞു ഇറ്റ്'സ് റീലി ഗോഡ്സ് ഓൺ കൺട്രി ചിരിച്ചും കൊണ്ട് മുത്തശി വീണ്ടും നടക്കാൻ തുടങ്ങി കുട്ടികൾ അതു നോക്കിനിന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ