സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഉത്സാഹിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഉത്സാഹിക്കാം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെയുണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരക തുല്യമായിരിക്കും. ആരോഗ്യപൂർണ്ണമായ ആയുസ്സാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റിള്ളവർക്ക് ആശംസിക്കുന്നതും.

ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘറകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക അതാണാവശ്യം. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നീ കാര്യങ്ങളിൽ കേരളീയർ മെച്ചമാണെന്ന് പറയാറുണ്ട്.

ജനങ്ങൾക്ക് ശുചിത്വബോധവും ഒപ്പംതന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്റേയും കടമയാണ്. നിയമങ്ങൾ അനുസരിക്കാൻ നാം ഓരോരുത്തരും ഉത്സാഹിക്കണം.

ആദ്യം ശുചിത്വബോധം ഉണ്ടാവുക തുടർന്ന് ശുചീകരണം നടത്തുക, മലിനീകരണം തടയുക ഇതാണ് കുട്ടികളായ നമുക്ക് ചെയ്യുവാനുള്ളത്. വീട്ടിലും വിദ്യാലയത്തിലും നാമിത് ശീലമാക്കേണ്ടതാണ്.

ആൽഫിയ ത്രേസ്യ തോമസ്
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം