സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ജലാശയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജലാശയങ്ങൾ

നദികൾ 44 എന്നിട്ടും നമ്മുടെ നാട്ടിൽ എങ്ങും ജലദാരിദ്രം. സംസ്ഥാനത്ത് എത്രയൊക്കെ നദികളും ജലാശയങ്ങളും ഉണ്ടായിട്ടും വെള്ളത്തിന് വളരെ ബുദ്ധിമുട്ടാണ്. എല്ലാ വിധത്തിലും ജലത്തെ മലിനപ്പെടുത്തുന്ന മനുഷ്യൻ ജീവജാലങ്ങൾക്കെല്ലാം നാശം വിതയ്ക്കുന്നു. മനുഷ്യന്റെ അശ്രദ്ധകൊണ്ട് ജലാശയങ്ങൾ മലിനമാകുന്നു. മനുഷ്യൻ വിചാരിച്ചാൽ ഇതിനൊരു പ്രതിവിധി ഉണ്ടാക്കാം. ജലാശയങ്ങളുടെ സംഭരണ ശേഷി വർദ്ധിപ്പിക്കുക, കരയിൽ പെയ്യുന്ന മഴവെള്ളത്തെ പെട്ടെന്ന് ഒഴുകിപ്പോകാതെ മണ്ണിലേയ്ക്ക് തന്നെ താഴാൻ അനുവദിക്കുക. മാലിന്യങ്ങൾ ജലാശയങ്ങളിൽ കലരാതെ സൂക്ഷിക്കുക, ജല ധൂർത്ത് ഒഴിവാക്കുക, എലായിടത്തും ശുചിത്വം പാലിക്കുക, കാവുകളും കുളങ്ങളും സംരക്ഷിക്കുക. ഇങ്ങനെയൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് ഈ പ്രകൃതിയെ സംരക്ഷിക്കാം. ഈ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്താം.

ശ്രീത സുമേഷ്
1 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം