സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എത്രമനോഹരം

Schoolwiki സംരംഭത്തിൽ നിന്ന്
എത്രമനോഹരം

പരിസ്ഥിതി നമ്മുടെ അമ്മയാണ്. അച്ഛനും അമ്മയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ പരിസ്ഥിതിയും നമ്മെ സംരക്ഷിക്കുന്നുണ്ട്. പരിസ്ഥിതി നശിച്ചാൽ നമ്മളും നശിക്കും. കാട് ഭൂമിയുടെ ശ്വാസകോശം എന്നാണ് അറിയപ്പെടുന്നത്. നമുക്ക് ആവശ്യമായ ആഹാരവും വെള്ളവും തരുന്നത് പരിസ്ഥിതിയാണ്. അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പരിസ്ഥിതിയോട് അടുത്തുജീവിച്ചാൽ നമ്മൂടെ ജീവിതം സുഖമമാകും. നമ്മുടെ വലിയൊരാഘോഷമാണ് ഓണം.

ഓണം പരിസ്ഥിതി ഉള്ളതുകൊണ്ട് ഉണ്ടായതാണ്. ഈ ആഘോഷത്തിനുവേണ്ടതെല്ലാം കിട്ടുന്നത് പരിസ്ഥിതിയിൽനിന്നാണ്. പൂക്കളമിടാൻ പൂവ് ലഭിക്കുന്നത് പരിസ്ഥിതിയിൽനിന്നാണ്. ഓണ സദ്യ ഉണ്ടാക്കാൻ ആവശ്യമുള്ളതും പരിസ്ഥിതിയിൽനിന്നുമാണ് ലഭിക്കുന്നത്.

നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം പരിസ്ഥിതിയിൽനിന്നുള്ളതാണ്. കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള സാധനങ്ങൾ, ഭക്ഷണസാധനങ്ങൾ, എന്നിവയെല്ലാം പ്രകൃതിയുടെ സ്വന്തമാണ്. പൂക്കളും പുഴകളും മരങ്ങളും മലകളും മൃഗങ്ങളും മനുഷ്യരും നിറഞ്ഞ ഭൂമി എന്തു മനോഹരമാണ്...

പാർത്ഥീവ് വിൽസൺ
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം