സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43054-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43054 |
| യൂണിറ്റ് നമ്പർ | LK/2018/43054 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | എലിസ വിൽസൺ |
| ഡെപ്യൂട്ടി ലീഡർ | ആദിനാഥ് മനോജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫാബിയോള റ്റി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈനി ബി |
| അവസാനം തിരുത്തിയത് | |
| 23-11-2025 | 43054 |
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 13 ഓഗസ്റ്റ് 2024 നു നടക്കുകയുണ്ടായി. ആനിമേഷൻ പ്രോഗ്രാമിംഗ് റോബോട്ടിക്സ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർത്ഥികൾ ഈ പ്രവർത്തനങ്ങൾ ചെയ്തത്. അംഗങ്ങളുടെ മാതാപിതാക്കൾക്കുള്ള ഒരു ബോധവൽക്കരണ ക്ലാസ് കൂടി നടത്തുകയുണ്ടായി. മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ക്ലാസ് നയിച്ചു.
റോബോറൺ -2025
ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ നേതൃത്വം നൽകിയ റോബോട്ടിക് ഫെസ്റ്റ് RoboRun-2025 ഫെബ്രുവരി 21 വെള്ളിയാഴ്ച നടത്തി... LK ക്ലാസ്സിൽ വിദ്യാർത്ഥികൾ പഠിച്ച പ്രവർത്തനങ്ങൾ തന്നെ ആണ് ചെയ്തത്.. LED Lights, Automatic street light, Traffic Signal, Feeding the Cock എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ആണ് പ്രധാനമായും ഉൾപെടുത്തിയത്.UP വിഭാഗം വിദ്യാർത്ഥികൾ ഏറെ കൗതുകത്തോടെ ആണ് ഇവയൊക്കെ വന്നു കണ്ടത്.
സ്കൂൾ ക്യാമ്പ് - ഫേസ് 1
2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം മെയ് 27 ന് സ്കൂളിൽ വച്ചു നടന്നു. സോഷ്യൽ മീഡിയ വഴി ആശയ വിനിമയം നടത്തുന്നതിനു റീൽസ്, ഷോർട്സ് എന്നിവ തയ്യാറാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന പ്രവർത്തനങ്ങൾ ആയിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. വീഡിയോ എഡിറ്റിംഗിന് വേണ്ടി kden live സോഫ്റ്റ്‌വെയർ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. കവടിയാർ സൽവേഷൻ ആർമി ഹൈ സ്കൂളിലെ അധ്യാപകനായ ജയരാജ് സാർ ആണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.




സ്കൂൾ ക്യാമ്പ് - ഫേസ് 2
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് -2 ഒക്ടോബർ 31 ന് സ്കൂളിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർ ആയ ലിമി ടീച്ചർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. പ്രോഗ്രാമിങ്ങിൽ ഒരു ഗെയിം തയ്യാറാക്കാൻ വിദ്യാർത്ഥികൾ പഠിച്ചു. ആനിമേഷൻ ക്ലാസ്സിൽ കലാരവം എന്ന പേരിൽ ഒരു വീഡിയോ തയ്യാറാക്കി. വിദ്യാർത്ഥികൾ വളരെ താത്പര്യത്തോടെ ആണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
