സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/ഒരു പരിസ്ഥിതി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പരിസ്ഥിതി കവിത

കാടും കുളങ്ങളും കായലുകളും തൻ
കാതിൽ ചിലമ്പുന്ന കാറ്റും.
സമുദ്രത്തിനുള്ളിലെ സസ്യവൈവിധ്യവും -
ഭൂതകാലത്തിന്റെ സാക്ഷ്യം !

മാതാവാം പ്രകൃതി നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം.
നന്ദിയില്ലാതെ നശിപ്പിച്ചു നമ്മൾ
നന്മ മനസ്സിലില്ലാത്തവർ.

മുത്തിനെപ്പോലും കരിക്കട്ടയായി കാണുന്ന
ബുദ്ധിയില്ലാത്തവർ നമ്മൾ.
കാരിരുമ്പിന്റെ ഹൃദയ വക്താക്കൾ നമ്മൾ
വനത്തെ നശിപ്പിച്ച കാട്ടാളന്മാർ.

എത്ര കുളങ്ങളെ മണ്ണിട്ടുമൂടി
നാമിത്തിരി ഭൂമിക്കു വേണ്ടി
എത്ര നശിപ്പിച്ചാലും മതി
വരാത്ത നീച ജന്മങ്ങൾ നമ്മൾ


ആസ്വദിക്കുക നാം ഈ പരിസ്ഥിതിയെ
വിസ്തൃത കാഴ്ചകൾ കണ്ടു രസിക്കുക
നീചനാം മനുഷ്യനാകാതിരിക്കുക
നട്ടുവളർത്തുക പരിസ്ഥിതിയുല്പാദകരെ, സസ്യങ്ങളെ

അശ്വനി ജെറോൺ
9 c സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത