സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ കോവിഡ് കാലത്തെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ കേരളം
ആഹ്ലാദഭരി തമായ നമ്മുടെ ദൈനദിന ജീവിതത്തിൽ ഭീതിപരത്തികൊണ്ടാണ് കേരളത്തിലേക്ക് കോവിഡ് 19കടന്നു വന്നിരിക്കുന്നത്. അറിവില്ലായ്മയും അലസതയും ആണ് ഈ രോഗം പടരാൻ കാരണമായത് . ഈ രോഗത്തിന്റെ ഭീകരാവസ്ഥ നമ്മുക്ക് മനസിലാക്കുവാൻ സാധിക്കുന്നത് ഇറ്റലി, അമേരിക്ക പോലെ ഉള്ള വൻകിടരാജ്യങ്ങളിലെ മരണനിരക്ക് ഉയരുന്നത് കാണുമ്പോൾ ആണ്.
             കോവിഡ്19 നമ്മിലേക്ക്‌  വരാതിരിക്കുന്നതിന് നമ്മുക്ക് ചെയ്യാനാവുന്നത് വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കുക, വീടിനുള്ളിൽ തന്നെ ഇരിക്കുക  എന്നുള്ളവതാണ്. അല്ലാതെ ഈ മഹാമാരിയെ ചെറുക്കാൻ നമ്മുടെ മുൻപിൽ മറ്റുവഴികൾ ഇല്ല. ഈ കാലഘട്ടത്തിൽ വീട്ടിൽ ഇരിന്നു നമുക്ക് വളരെയേറെ നല്ല കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. മാതാപിതാക്കളെ സഹായിക്കുക, ധാരാളം അറിവുകൾ നൽക്കുന്ന പുസ്തകങ്ങൾ വായിക്കുക, മുത്തശ്ശിയോടും മുത്തച്ഛനോടും ഒപ്പം മ സമയം ചിലവഴിച്ച് അവർക്ക് സന്തോഷം നൽകുക, പച്ചക്കറികളും പൂച്ചെടികളും നട്ടുപിടിപ്പിക്കുക എന്നിങ്ങനെ.                    
      നമ്മുടെ സർക്കാർ നമുക്ക് വിവിധ തരം ധനസഹായങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ എന്നിവ നൽകുന്നു. അതിനു പുറമെ ഈ കാലഘട്ടത്തിൽ നമ്മൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി നമ്മെ ഉത്ബോധിപ്പിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി തത്സമയത്ത് എടുത്ത നടപടിയാണ് ലോക്ക് ഡൗൺ. ഈ തീരുമാനങ്ങൾ ജനങ്ങൾ അഗീകരിച്ചത് മൂലം രോഗത്തെ ഒരു പരിധി വരെ നിയന്ത്രണത്തിൽ നിർത്തുവാൻ സാധിച്ചു. പാവപെട്ടവർക്ക് ആഹാരസാധനങ്ങൾ എത്തിച്ചുകൊടുക്കുവാനും സർക്കാർ തയ്യാറായി. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ കാത്തു. സാമൂഹിക അകലം പാലിച്ചുകൊണ്ട് വളരെ ഉജ്വലമായ നേട്ടമാണ് കൈവരികുവാൻ സാധിച്ചത് . ഇതിലുപരി ഇത്തരം മാരകമായരോഗങ്ങൾ കടന്നുവരുന്നതിന്റെ പ്രധാന കാരണം പ്രകൃതിയേ നമ്മൾ മനുഷ്യർ ക്രൂരമായി ചൂഷണം ചെയ്യുകയും നശിപ്പിക്കുകയുയും ചെയ്യുന്നതാണ്. നമ്മൾ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുകയും സ്‌നേഹിക്കുകയുകയും ചെയ്യുമ്പോൾ ഇത്തരം മാരക രോഗങ്ങളെ ഒരു പരിധിവരെ ചെറുത്തുനിർത്തുവാൻ  സാധിക്കും.
Albert Anil
9 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം