സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ കൊറോണ എന്ന നീരാളി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന നീരാളി
അപ്പുകുട്ടനും അമ്മുകുട്ടിയും വിഷമിച്ച് താടിക്ക് കൈക്കും കൊടുത്ത് വീടിൻ്റെ വരാന്തയിൽ ഇരിക്കുകയാണ്

അകത്തുനിന്ന് അമ്മയുടെ വിളികേൾക്കാം. "അപ്പുകുട്ടാ" "അമ്മുകുട്ടി" വാ ചായ കുടിക്കാം വളരെ സമയം കഴിഞ്ഞിട്ടും രണ്ടു പേരേയും കാണുന്നില്ല അമ്മ "ലതിക" പുറത്തേക്ക് വന്നു നോക്കി കട്ടികൾ രണ്ടു പേരു വിഷമിച്ച് ഇരിക്കുന്നതാണ് കണ്ടത് എന്തു പറ്റി മക്കളെ എന്താ രണ്ടു പേരും വിഷമിച്ചിരിക്കുന്നത് ? ലതിക രണ്ടു പേരേയും ചേർത്തു പിടിച്ചു എന്തെങ്കിലും ക്ഷീണം ഉണ്ടോ? രണ്ടു പേരും ഒന്നും മിണ്ടിയില്ല. അപ്പുക്കുട്ടനും അമ്മ മേൾക്കും എന്തു പറ്റി 'അമ്മയോട് പറ . സ്കൂൾ അടച്ച് അവധികാലത്ത് മീനു മോളുടെ വീട്ടിൽ പോകണം നമ്മുക്ക് എല്ലാവർക്കുംകൂടി വിനോദയാത്രയ്ക്ക് പോകണം എന്നൊക്കെ പറഞ്ഞതല്ലെ. " എന്നിട്ടിപ്പോ അമ്മുകുട്ടിയുടെ വീതം ഞങ്ങളെ കൊണ്ടുപോയില്ലല്ലോ അതു കൊണ്ട് ഞങ്ങൾക്ക് അച്ഛനോടും അമ്മയോടും പിണക്കമാ. കുട്ടികളോട് നേരത്തെ പറഞ്ഞ കാര്യങ്ങൾ ലതികയുടെ മനസ്സിലേക്ക് ഓടി എത്തി. എല്ലാ വർഷവും സ്കൂൾ അടച്ചു കഴിഞ്ഞാൽ പോകുന്നതായിരുന്ന പക്ഷേ ഈ പ്രാവശ്യം കോറോണ എന്ന ഈ നീരാളി ലോകമൊട്ടും ചുറ്റി പിടിച്ചില്ലേ. പാവം കുട്ടികൾ ഇതൊന്നും അറിയില്ലല്ലോ ലതിക കട്ടികളെ രണ്ടു പേരേയും തൻ്റെ മടിയിൽ ഇരുത്തി കാര്യങ്ങൾ പറഞ്ഞു കൊടുത്തു. മക്കളെ അച്ഛനും, അമ്മയും, നിങ്ങളെ മനപൂർവം കൊണ്ടുപോകാത്തതല്ല; കൊറോണ എന്ന മഹാരോഗം പടർന്ന് പിടിച്ചിരിക്കുകയാണ് ധാരാളം മനുഷ്യർ മരിച്ചിരിക്കുന്നു. അനേകം പേർ ആശുപത്രികളിൽ ചികിത്സയിൽ, പിന്നെ നിരീക്ഷണത്തിൽ ഇരിക്കുന്നവർ ഏറെയും, സമ്പർക്കം മൂലം ഈ ലോകം മറ്റുള്ളവരിലേക്ക് പടർന്ന് പിടിക്കാതിരിക്കാൻ സർക്കാർ ഒത്തിരി നിബദ്ധനകൾ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട് അതിൽ ഓരോന്നാണ് മാസ്ക്, തുവ്വാല ഉപയോഗിക്കുക, സോപ്പ് ഉപയോഗിച്ച് കൈയ്യും,മുഖവും നന്നായി കഴുകുക ,അത്യാവശ്യ അവസരങ്ങളിൽ മാത്രം വീടിന് പുറത്തു പോവുക പ്രത്യേകിച്ചും നിങ്ങളുടെ മുത്തശ്ശനെയും, മുത്തശ്ശിയെയും പോലെ പ്രായമായവരും നിങ്ങളെ പോലെ കുട്ടികളായവരും ഈ അവസരങ്ങളിൽ പുറത്തു പോകാൻ പാടില്ല നമ്മൾ ഓരോരുത്തരും സ്വന്തം വീടുകളിൽ ഇരിക്കുന്നതിലൂടെ സ്വന്തം സംരക്ഷണം മാത്രമല്ല മറ്റുള്ളവർക്കുംകൂടി സംരക്ഷണം ആകുന്നു. നിരപരാധികളായ എത്രപേർ മരിച്ചിരിക്കുന്നു. ഇനിയും ഈ രോഗം പടർന്ന് പിടിക്കാതിരിക്കാനും, രോഗികൾക്കും ഇതിനായി കഷ്ടപെടുന്നവർക് വേണ്ടിയും നമ്മുക്ക് പ്രാർത്ഥിക്കാം കൊറോണയിൽ നിന്ന് മോചനം കിട്ടികഴിഞ്ഞ് നമ്മുക്ക് പോകാം കേട്ടോ മക്കളെ ലതിക പറഞ്ഞു ശരി അമ്മേ അപ്പുകുട്ടനും, അമ്മുകുട്ടിയും സന്തോഷത്തോടെ തലയാട്ടി. ഇത്രയും ഗൗരവമുള്ള ഒരു രോഗംമാണ് "കൊറോണ" എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു അമ്മേ. അമ്മ പറഞ്ഞു തന്നപ്പോൾ ഞങ്ങൾക്ക് എല്ലാം മനസ്സിലായി "കൊറോണ" എന്ന നീരാളിയിൽ നിന്ന് ലോകത്തെ രക്ഷിക്കണമേ എന്ന് ഞങ്ങൾ പ്രാർത്ഥിച്ച് കൊള്ളാം വിഷമങ്ങൾ ഒക്കെ മാറിയില്ലേ സന്തോഷത്തോടെ വാ അമ്മ മക്കൾക്ക് ചായ തരാം; അപ്പുവും, അമ്മുവും അമ്മയുടെ കൈയ്യിൽ പിടിച്ച് അകത്തേക്ക് കയറി പോയി

ശ്രീലക്ഷ്മി എസ്
5 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം