Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ശുചിത്വവും, രോഗപ്രതിരോധവും.
പ്രകൃതി.. പ്രകൃതി.. ആ സുര സുന്ദര പ്രകൃതി, അമ്മതൻ ഗർഭപാത്രം എങ്ങനെയോ അങ്ങനെയാണ് നമുക്കു തൻ പ്രകൃതി.
എൻറെ ദാഹം ശമിപ്പിക്കാൻ ഉള്ള വെള്ളവും, എൻ പ്രാണ വായുവും ,എനിക്ക് തണലേകാൻ കുട യാകുന്ന മരങ്ങളും എല്ലാം നീയാണെൻ പ്രകൃതി.
ഒരമ്മതൻ മുലപ്പാൽ ഏകിടുന്നതു പോലെ എനിക്ക് ചെറുത്തു നിൽക്കുവാൻ ഉള്ള കരുത്ത് നിന്നിൽ ഉണ്ടെന്ന് ഞാനിന്നറിയുന്നു പ്രകൃതി.
ഞാൻ ഇന്നു നിനച്ചിടുന്നു എൻ ശേഷിയും പ്രതിരോധവും നിന്നിൽ ഉണ്ടാകുമെന്ന്? ഇപ്പോൾ അതു ഞാൻ തിരിച്ചറിയുന്നു മലിനമാകാതെ പ്രകൃതി നിന്നിലുണ്ടാ പ്രതിരോധ ഔഷധമെന്ന്.
പ്രകൃതി ഇന്നു ഞങ്ങൾ ഏറെ ദുഃഖിക്കുന്നു, മാന_ വൻറെ ഓരോ കണ്ടുപിടുത്തങ്ങളും അതിൽ നിന്ന് ഉയർന്ന വിഷവാതകങ്ങളും നീ മലിനമായി പോയത് ഇന്നു ഞങ്ങൾ വേദനയോടെ അറിയുന്നു പ്രകൃതി.
പരിഹാരം ഒന്നേയുള്ളൂ പ്രകൃതി, മാനവൻറെ ഭൗതികവസ്തുക്കൾ ഒന്ന് പോലുമേ ഇനി നിന്നിൽ വലിച്ചെറിഞ്ഞ മലിനമാകാതിരിക്കാൻ ഞങ്ങൾ പരിശ്രമിച്ചിടഉം ഞങ്ങൾക്ക് വേണ്ടിയും നിനക്ക് വേണ്ടിയും എൻ പ്രകൃതി.
ഇന്ന് ലോകം നെടുവീർപ്പിടുന്നു. പരിഭ്രമിച്ചിരിക്കുന്നു എൻ പ്രകൃതി. ഇന്നു നിന്നിൽ കടന്നുകയറിയ മഹാമാരികൾ നിമിത്തം മനുഷ്യൻ നെട്ടോട്ടമോടുമ്പോൾ പരിഹാരം ഒന്നേയുള്ളൂ അത് ചൊല്ലുകിൽ നിന്നെയും നിൻറെ പുഴകളെയും നിൻറെ മരങ്ങളേയും നിൻറെ സഞ്ചാര പദങ്ങളെയും മലിനമാക്കാതെ സൂക്ഷിക്കുക എന്നതുമാത്രമേ എൻ പ്രകൃതി.
ഇനിയുള്ള തലമുറകൾക്ക് വേണ്ടി നിന്നോട് ക്ഷമ ചോദിച്ചിടട്ടെ, തിരുത്തട്ടെ ഞങ്ങൾ എൻ പ്രകൃതി.
ഇന്നുള്ള ഈ ഭയം മാറി ഒരുമിച്ചു ജീവിക്കുവാൻ ലോകമേ നമുക്ക് പ്രകൃതിയെ ശുദ്ധമാക്കാം, ശുചിത്വം ആക്കാം, അതിനായി നമുക്ക് പ്രകൃതിയോടിണങ്ങി ഒന്നായി പരിശ്രമിക്കാം എൻറെ ലോകമേ.
ലോകമേ,കരുതലും ജാഗ്രതയും നമുക്കുവേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും കാണിച്ചു നിന്ന് രോഗ മാരികളെ ചെറുത്തു തോൽപ്പിക്കാം.
അതെ ഇതാണ് സത്യം പ്രകൃതി ഉള്ള കാലത്തോളം രോഗാണു നമ്മെ തോൽപ്പിക്കുകഇല്ല. നാം തോറ്റു പോകാതിരിക്കാൻ ഇനിയും നമുക്ക് പ്രകൃതിക്കുവേണ്ടി ജീവിക്കാം.
ശുഭം
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത
|