സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാർത്ഥികളിലുള്ള സർഗ്ഗവാസനകൾ കണ്ടെത്തി വളർത്താനുള്ള അവസരങ്ങൾ ഒരുക്കുന്നു.വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.

വായനാദിനാചരണം

* പി.എൻ പണിക്കർ സ്മാരക ലൈബ്രറി,പി.എൻ പണിക്കർ ഭവന സന്ദർശനം.

* ചങ്ങനാശ്ശേരി St.Joseph’s Book Stall മായി ചേർന്ന് പുസ്തകമേള . * SB COLLEGE DEPARTMENT OF LIBRARY SCIENCE മായി ചേർന്ന് വായനയുടെ പ്രാധാന്യം ,ലൈബ്രറിയുടെ ഉപയോഗം എന്നീ വിഷയങ്ങളിൽ സെമിനാർ .

* വിവിധ മത്സരങ്ങൾ, ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെപുനരാവിഷ്ക്കരണം,കഥാക്കൂട്ടം , കവിതാക്കൂട്ടം

DISHA

5,6,7 ക്ളാസുകളിലെ കുട്ടികൾക്ക് പഠനത്തോടൊപ്പം CIVIL SERVICE ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാനും Life Skill training നൽകുന്നതിനുമായി CORPORATE MANAGEMENT നടത്തുന്നDISHA യുടെ ക്ളാസുകൾ ഇവിടെ കൃത്യമായി നടത്തപ്പെടുന്നു.

ഈ വിദ്യാലയത്തിലെ 3 വിദ്യാർത്ഥികൾ അതിരൂപതാ തലത്തിൽ നടത്തിയ DISHA പരീക്ഷയിൽ ആദ്യ പതിന‍ഞ്ചുറാങ്കുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്.

KCSL

സജീവമായി പ്രവർത്തിക്കുന്ന KCSL യൂണിറ്റ് ഈ വിദ്യാലയത്തിന്റെ ആത്മീയ കരുത്താണ്. കുട്ടികളെ ആത്മീയതയിൽ ഉറപ്പിച്ചു നിർത്തിക്കൊണ്ട് ജീവിത വിജയത്തിൽ എത്തിക്കുന്നതിന് അക്ഷീണം പരിശ്രമിക്കുന്ന സംഘടനയാണിത് .തിരുനാളുകൾ , ദിനാചരണങ്ങൾ ,കാരുണ്യപ്രവർത്തനങ്ങൾ ,വിവിധ കലാമത്സരങ്ങൾ എന്നിവയെല്ലാം ഈ സംഘടനയെ ക്രിയാത്മകമാക്കുന്ന ഘടകങ്ങളാണ്.ഈ പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനത്തിലും സംഘടനാപ്രവർത്തനം സഹായകമാണ്.

മലയാളമനോരമ നല്ല പാഠം

സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.വിവിധ അനാഥാലയങ്ങളിലേയ്ക്ക് ഭക്ഷണപ്പൊതികൾ ശേഖരിച്ച് നൽകുക,അശരണർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.

പ്രവൃത്തിപരിചയ ക്ളബ്ബ്

കുട്ടികളിലെ പ്രവർത്തന നൈപുണികൾ കണ്ടെത്തി വിവിധ കൈത്തൊഴിലുകൾ പരിശീലിപ്പിച്ച് ഭാവി ജീവിതത്തിന് കൈത്താങ്ങ് നൽകാൻ സഹായിക്കുന്നു.സ്കൂൾ തലത്തിൽ പ്രവൃത്തിപരിചയമേളകൾ സംഘടിപ്പിച്ച് അഭിരുചിയുള്ളവരെ കണ്ടെത്തി തുടർപരിശീലനം നൽകുന്നു.വിവിധ മത്സരങ്ങൾക്കായി കുട്ടികളെ ഒരുക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം