സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫാ. സിറിയക് കണ്ടംകരിയുടം ശ്രമഫലമായി 1898 സ്ക്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു. 1898 മാർച്ച് 19 ന് ബിഷപ്പ് ഡോ, മാത്യു മാക്കിൽ തിരുമേനി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. 1901 മാർച്ച് 19 ന് ഔദ്യോഗികമായ ഉദ്ഘാടനം നടത്തി. 1917 ൽ നാലാം ഫാറം ആരംഭിച്ചതോടുകൂടി സെന്റ് ജോസഫ് ലോവർ ഗ്രേഡ് ഇംഗ്ലീഷ് സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയർത്തി. ഈ ഹൈസ്ക്കൂളിൻറെ ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ സി. റ്റി. കുര്യാക്കോസ് ആയിരുന്നു. 1918 ൽ അഞ്ചാം ഫാറവും 1919 ൽ ആറാം ഫാറവും തുടങ്ങിയതോടെ ഇത് ഒരു പൂർണ്ണ ഹൈസ്ക്കൂളായി തീർന്നു. ശ്രീ വി. എ എബ്രഹാം , ശ്രീ. പി. വി. ജോസഫ് എന്നിവരായിരുന്നു തുടർന്നു വന്ന ഹെഡ്മാസ്റ്റർ മാർ. 1920 ൽ ഈ സ്കൂളിലെ ആദ്യത്തെ ബാച്ചായി 8 വിദ്യാർത്ഥിനികൾ ഇ.എസ്. എസ്.എൽ.സി. എഴുതി. സ്കൂളിൻറെ സുവർണ്ണജൂബിലി 1945 ഏപ്രിൽ 5, 6 തീയതികളിൽ ആഘോഷിച്ചു. ആ അവസരത്തിൽ സ്കൂളിൻറെ ഹെഡ്മാസ്ട്രറായി സേവനം ചെയ്തിരുന്നത് ശ്രീ. പി. വി ജോസഫായിരുന്നു. അദ്ദേഹത്തിൻറെ പിൻഗാമി ആയി സ്കൂളിൻറെ നേതൃത്വം ഏറ്റെടുത്ത സി. ട്രീസാ കാതറൈൻറെ ശ്രമഫലമാണ് ഇന്ന് കാണുന്ന മൂന്നുനിലക്കെട്ടിടം. 1965 - ജൂണിൽ സി. മേരിമൈക്കിൾ സി. എം. സി. ഹെഡ്മിസട്രസായി നിയമിതയായി. ആ വർഷമാണ് 5 -ാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡിവിഷൻ വീതം ഇംഗ്ളീഷ് മീഡിയം ആക്കി മാറ്റി. 1970 - ൽ ഈ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഇതിൻറെ സ്മാരകമായി പണിതതാണ് ഇന്നു കാണുന്ന ഓഡിറ്റോറിയം ആരംഭംമുതൽ വളർച്ചയുടെ പടവുകൾ കയറിവന്ന സെൻറ്. ജോസഫ് 1977 മാർച്ചിൽ എസ്. എസ്. എൽ . സി. യ്ക്കുരണ്ടാം റാങ്കു നേടിയെടുത്തു. 1982 ൽ 5-ാം റാങ്കും. 1990 ലും 1993 ലും പത്താം റാങ്കും നേടുകയുണ്ടായി. 1994ൽ സെൻറ് ജോസഫ് അതിൻറെ ശതാബ്ദി ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി ഒരു മൂന്നു നില കെട്ടിടം പണിതീർത്തു. 1995 - 98 കാലഘട്ടത്തിലെ സെൻറ്. ജോസഫ്സിൻറെ സാരഥിയായിരുന്ന സി. ലിസ്യൂ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡിനർഹയായി. 2000 - ൽ സെ‍ൻറ്. ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു. ആദ്യം നിലവിലുള്ള ശതാബ്ദി സ്മാരക ബിൽഡിംഗിൽ തന്നെയാണ് ഹയർസെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. 2002 - ൽ ഹയർസെക്കണ്ടറിയുടെ പുതിയ കെട്ടിടം പണിതീർന്നു. റവ. സി. റ്റെസി റോസ് ആയിരുന്നു ഹയർസെക്കണ്ടറിയുടെ പ്രഥമ പ്രിൻസിപ്പൽ. സി. റ്റെസി റോസിൻറെ കാലഘട്ടത്തിൽ ചരിത്രത്തിലാദ്യമായി സെൻറ്. ജോസഫ്സിന് 100 ശതമാനം വിജയം നേടാൻ കഴിഞ്ഞു.2003 ൽ റവ. സി. റെനി സെൻറ്ജോസഫ്സിൻ‌റെ സാരഥ്യം ഏറ്റെടുത്തു. സെൻറ്. ജോസഫ്സിൻറെ സുവർ‌ണ്ണ കാലഘട്ടമായിരുന്നു 2003 തുടങ്ങിയുള്ള ഏഴു സംവത്സരങ്ങൾ. കലാകായിക സാഹിത്യ പഠനരംഗങ്ങളിലെല്ലാം സെൻറ് . ജോസഫ്സ് ഈ കാലഘട്ടത്തിൽ മികവു പുലർത്തി. കോർപ്പറേറ്റ് മാനേജ്മെൻ‌റിൻറെ മികച്ച സ്കൂൾ അവാർഡ് 3 പ്രാവശ്യം ലഭിക്കുകയുണ്ടായി. 2010 ൽ സി. റെനി സർവീസിൽ നിന്നും വിരമിച്ചതിനെതുടർന്ന് ഹയർസെക്കണ്ടറി പ്രിൻസിപ്പലായി സി. ജെയിൻ റോസും ഹെഡ്മിസ്ട്രസായി ഈ സ്കൂളിലെ തന്നെ അദ്ധ്യാപികയായിരുന്ന ആനിയമ്മ ജേക്കബും ചാർജെടുത്തു. 2016 ൽ ശ്രീമതി . ആനിയമ്മ ജേക്കബ് വിരമിച്ചതിനു ശേഷം റവ. സി. ജെസ്സി തോമസ് ഹെഡ്മിസ്ട്രസ് ആയി ചാർ‌ജെടുത്തു.2020 ൽ റവ. സി. ജെസ്സി തോമസ് വിരമിച്ചതിനു ശേഷം ശ്രീമതി.സുനിമോൾ ജെയിംസ് ഹെഡ്മിസ്ട്രസ് ആയി ചാർ‌ജെടുത്തു.