സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ സുധാകരന്റെ ഒറ്റപ്പെടൽ- കഥ

Schoolwiki സംരംഭത്തിൽ നിന്ന്
സുധാകരന്റെ ഒറ്റപ്പെടൽ

സുധാകരൻ ഒരു കട മുതലാളി ആയിരുന്നു. അദ്ദേഹത്തിന്റെ നാട് വള്ളുവനാട് ആയിരുന്നു. ഇപ്പോൾ അടുത്ത് ആയിട്ടാണ് അദ്ദേഹം തൊടുപുഴയിൽ വീട് വെച്ചത്. അത് ഒരു ഒറ്റപെട്ട സ്ഥലം ആയിരുന്നു. അദ്ദേഹത്തിന് പുഴ വലിയ ഇഷ്ടം ആണ്. വീട് പുഴയോരത്തു വേണം എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. അത് കൊണ്ട് ആണ് അദ്ദേഹം പുഴയോരത്തു ഉള്ള കൃഷ്ണൻ മാഷിന്റെ വീടും സ്ഥലവും വാങ്ങിയത്. പ്രകൃതിയോട് ഇണങ്ങി ആണ് സുധാകരന്റെ ജീവിതം മുന്നോട്ടു പോയി കൊണ്ട് ഇരുന്നത്. പുൽതകിടുകളോടും മരങ്ങളോടും മലകളോടും അദ്ദേഹത്തിന് വലിയ കമ്പം ആയിരുന്നു. തന്റെ വീടിനു ചുറ്റും ചെടികളെയും പൂക്കളെയും കൊണ്ട് നിറഞ്ഞിരുന്നു. ആയിടെ ആയിട്ട് ആണ് സുധാകരന് ഒരു അയൽക്കാരെ കിട്ടിയത്. അതോടെ സുധാകരന്റെ ഒറ്റപ്പെടൽ മാറികൊണ്ട് ഇരുന്നു. അയൽക്കാർ വരുന്നതിനു മുൻപ് പൂച്ചയോടും താറാവിനോടും കോഴിയോടും കിന്നാരം ചൊല്ലി ആണ് സുധാകരൻ സമയം ചെലവഴിച്ചത്. ഒരു ദിവസം സുധാകരന്റെ പൂച്ചയും കോഴിയും താറാവും അടുത്ത വീട്ടിൽ പോയി, കൊത്തിപ്പെറുക്കി തിന്നും അവിടെയെല്ലാം കാഷ്ഠിക്കുകയും ചെയ്തു. ഇത് അയൽക്കാരെ ചൊടിപ്പിച്ചു. വീണ്ടും വീണ്ടും ഇത് ആവർത്തിച്ചപ്പോൾ അവർ വീടിനു ചുറ്റും വേലി കെട്ടി. പിന്നീട് സുധാകരനോട് അവർ മിണ്ടിയതും ഇല്ല സംസാരിച്ചതും ഇല്ല. പക്ഷെ സുധാകരന് പൂച്ചയും കോഴിയും താറാവും തന്റെ മക്കളെ പോലെ തന്നെ ആയിരുന്നു. ഇതുവരെ ഒറ്റപെട്ടിട്ടാണ്, ഒറ്റപെട്ടിട്ടാണ് എന്ന് പറയുന്ന സുധാകരൻ മിണ്ടാപ്രാണികളാണ് തനിക്ക് എന്നും കൂട്ടാവുകയും, മനുഷ്യരേക്കാൾ സ്നേഹം തരുകയും ചെയ്തത് എന്ന തിരിച്ചറിവ് സുധാകരന് ഉണ്ടായി.

അനസൂയ എം
6 B സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ