സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബ്
ഹെൽ ത്ത് ക്ലബ്ബ്,,സയൻസ് ക്ലബ്ബ്,സോഷ്യൽ സയന്സ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി എന്നിവയുടെ ആഭിമൂഖത്തിൽ പഠനം സുഖമമായി മുന്നോട്ടുപോകാൻ കഴിയുന്നു
Cleanliness Group
ആരോഗ്യമുള്ള സമുഹം കെട്ടിപടുക്കണമെകിൽ വക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഉണ്ടാകേണം.പരിസര ശുചിത്വവും ആരോഗ്യവും പരസ്പരം ബദ്ധപ്പെട്ടിരിക്കുന്നു. നമ്മുടെ നിത്യ ജീവിതത്തിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ വിദ്യാലയത്തിൽ നിന്നും ലഭിക്കുന്നതിനായി നാം ആയിരിക്കുന്ന സാഹചര്ങ്ങളെ നന്നായി ഉപയോഗിക്കാനും ഉപയോഗിക്കുന്നതോടൊപ്പം വരും തലമുറയ്ക്ക് വേണ്ടി കരുതിവെക്കാനും പ്രാപ്തരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഈ തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാവേണ്ടതിനു മുൻ വർഷങ്ങളുടെ തുടർച്ചയെന്നോണം Cleanliness Group
രൂപികരിച്ചു
കൗൺസിലിങ്
മാനസികമായും വിദ്യാർത്ഥികളെ കൈപിടിച്ച് ഉയർത്താൻ അധ്യാപകൻ തയാറാവണം . പല പ്രശ്നങ്ങളും നേരിടുന്ന കുടുംബതരീക്ഷത്തിൽ നിന്നും എത്തിച്ചേരുന്ന കുട്ടികൾ വഴി തെറ്റി പോകാനുള്ള സാഹചര്യങ്ങൾ കൂടുതലാണ് എന്ന തിരിച്ചറിവ് വിദ്യാലയത്തിൽ ഒരു കൗൺസിലിങ് സെക്ഷൻ ആരംഭിക്കാൻ കാരണമായത്. ഇതിനായി വിദ്യാലയത്തിലെ എല്ലാ അധ്യാപകരും കൗൺസിലിങ് കോഴ്സ് നടത്തുകയും നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാൻ പ്രാപ്തരാവുകയും ചെയ്തു. എല്ലാ കുട്ടികളെയും പ്രതേകം കാണുകയും അവർക്കാവശ്യമായ മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്നന്നു 1. പ്രശ്നങ്ങളെ ധീരമായി നേരിടാനുള്ള പ്രാപ്‌തി നേടി 2. തൻ ഒറ്റക്കല്ല തന്നെ സംരക്ഷിക്കാൻ ഒരാൾ ഉണ്ട് എന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കാൻ സാധിച്ചു 3.മാനസികമായ പാകത ഓരോ കുട്ടിക്കും വേണം എന്ന തിരിച്ചറിവ് . വിദ്യാലയത്തിൽ 500 ൽ അധികം കുട്ടികൾക്കു ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനായി സാധിച്ചു. ഈ വർഷം എല്ലാ അദ്ധ്യാപകരും കൗൺസിലിങ് ക്ലാസ്സിൽ ചേർന്ന് മാനസികമായി കരുത്തുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാം എന്ന തിരിച്ചറിവ് ഉണ്ടാക്കാനും സഹായമായി.
ഭവനസന്ദർശനം
വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും ആത്മീയമായും ഉയർത്തുക എന്ന ലക്ഷ്യത്തിലെത്തിക്കാൻ അത്യാപകർക്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് .ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ എല്ലാ അദ്ധ്യാപകരും തങ്ങൾ കൈകാര്യം ചെയുന്ന കുട്ടികളുടെ ഭവനകളിൽ സന്ദർശനം നടത്തുകയും ഓരോ കുട്ടികളും ജീവിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിയുന്നതിന്റെ വെളിച്ചത്തിൽ കുട്ടികളോട് വത്യസ്ത സമീപനം സ്വീകരിക്കുകയും ചെയുന്നു. വിവിധ സാഹചര്യങ്ങളിലൂടെ കടന്നു വരുന്ന കുട്ടികളോട് അനുഭാവപൂർവം പെരുമാറാൻ.
പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് താങ്ങാവാൻ.
സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് ധനസഹായവും നിത്യോപയോഗ സാധനങ്ങൾ നല്കാൻ. പഠനത്തിൽ പ്രതേക പരിഗണന ആവശ്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകാൻ സാധിച്ചു . സ്വന്തമായി ഭവനമിലാത്ത കുട്ടികളെ തിരിച്ചറിയാനും അവശ്യ സഹായം നൽകാനും .
കലാകായികശാസ്ത്രസാഹിത്യപ്രവര്ത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാര്ത്ഥികളും മുന്പന്തിയില് തന്നെ. കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള് ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാര്ഹമാണ്.