സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26078 - ലിറ്റിൽകൈറ്റ്സ്
[[Image:{{{ചിത്രം}}}|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 26078
യൂണിറ്റ് നമ്പർ lk/2018/26078
അധ്യയനവർഷം 2023
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല എറണാകുളം
റവന്യൂ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർ ആനറ്റ് തെരേസ ഷാബു
ഡെപ്യൂട്ടി ലീഡർ അഹല്ല്യ കെ.ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സിസ്റ്റർ സുമി സേവ്യർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 നീനമോൾ സി.ജെ.
14/ 03/ 2024 ന് 26078
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

|ചിത്രം={{

Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery> |ഗ്രേഡ്= }}

ഡിജിറ്റൽ മാഗസിൻ 2019


Little kites

ലിറ്റിൽ കൈറ്റ്‌സ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകൾ രൂപീകരിക്കപ്പെട്ടു. ഒരുലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കിയ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടംപദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്'ഐടി ക്ലബ്ബുകൾ രൂപീകൃതമാകുന്നത്. അപേക്ഷിക്കുന്ന സ്‌കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത സ്‌കൂളുകൾക്കാണ് ക്ലബ്ബുകൾ നൽകുന്നത്. നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം.

പ്രമാണം:Little Kites ഉദ്ഘാടനം
Little Kites ഉദ്ഘാടനം

സ്‌കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകരെ യൂണിറ്റിന്റെ ചുമതലക്കാരായി തെരെഞ്ഞടുത്തു.അദ്ധ്യാപകമാരായ സിസ്റ്റർ ഗ്രേയ്സി ജോസഫ് സിസ്റ്റർ.ചിന്തുജോസ് എന്നിവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. . സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാലുമണിക്കൂർ പരിശീലനം ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്നു .സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ-ൽ 2018 മാർച്ച് മാസത്തിൽ തടത്തിയ ഓ​ൺലൈൻ ടെസ്റ്റി ന്റെ അടിസ്ഥാനത്തിൽ 24 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയുണ്ടായി. ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്ആയി 2 അദ്ധ്യാപകരെയും തെരഞ്ഞെടുത്തു. കുട്ടികൾ വളരെ താൽപര്യത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യാൻ ശ്രമിക്കുന്നുണ്ട് .പ്രവർത്തനം വിലയിരുത്തി കുട്ടികൾക്ക് വർഷാവസാനം എ, ബി, സി ഗ്രേഡുകളിലുള്ള സർട്ടിഫിക്കറ്റുകൾ നൽകും. സ്‌കൂളുകൾക്ക് ക്ലബ് പ്രവർത്തനത്തിന് ആവശ്യമായ ധനസഹായം കൈറ്റ് നൽകും. സംസ്ഥാനതലത്തിൽ മികച്ച ക്ലബ്ബുകൾക്ക് പുരസ്‌കാരങ്ങൾ നൽകും.

ഇപ്പോൾ 40കുട്ടികൾ ഇതിലെ അംഗങ്ങളാണ്. സി.ഗ്രേസി ജോസഫും നീനാമോൾ സി.ജെ ‍ടീച്ചറുമാണ് കൈറ്റ് മിസ്ട്രസുമാർ.സ്ക്കൂളിലെ എല്ലാ പൊതുപരിപാടികളും സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെയ്യുന്നത് കൈറ്റ് അംഗങ്ങളാണ്.ഫോട്ടോഗ്രഫിയും വീ‍‍ഡിയോഗ്രഫിയും ഉപയോഗിച്ച് വിശേഷാവസരങ്ങൾ അവിസ്മരണീയമാക്കുന്നു.





KUNJEZHUTHUKAL