സഹായം Reading Problems? Click here


സി സി യു പി എസ് നാദാപുരം

Schoolwiki സംരംഭത്തിൽ നിന്ന്


സി സി യു പി എസ് നാദാപുരം
സ്കൂൾ ചിത്രം
സ്ഥാപിതം
സ്കൂൾ കോഡ് 16665
സ്ഥലം ആവോലം
സ്കൂൾ വിലാസം ആവോലം പി.ഒ,
പിൻ കോഡ് 673504
സ്കൂൾ ഫോൺ 4962552699
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല നാദാപുരം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 856
പെൺ കുട്ടികളുടെ എണ്ണം 767
വിദ്യാർത്ഥികളുടെ എണ്ണം 1623
അദ്ധ്യാപകരുടെ എണ്ണം 50
പ്രധാന അദ്ധ്യാപകൻ രവീന്ദ്രൻ ബി
പി.ടി.ഏ. പ്രസിഡണ്ട് എൻ വി എ റഹ്‌മാൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
19/ 07/ 2018 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പെട്ട തൂണേരി ഗ്രാമ പഞ്ചായത്തിൽ ഏഴാം വാര്ഡിൽ ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂള് സ്ഥിതി ചെയ്യുന്നത്.1929 ൽ നാദാപുരം പുതിയ തെരുവിൽ പൈങ്കീന്റവിട രാമൻ വൈദ്യരാൽസ്ഥാപിക്കപ്പെട്ട ഗേള്സ് ലോവർ എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാമ്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ വളരെ പിന്നോക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.
  ഇതിന്റെ സ്ഥാപകമാനേജർ ആയിരുന്ന ശ്രീ പി.രാമൻവൈദ്യർ ഈ പ്രദേശത്തെ രോഗികൾക്ക് കൺകണ്ട ദൈവമായിരുന്നു. അയിത്തവും അനാചാരവും കൊടികുത്തി വാണിരുന്ന ആ കാലത്ത് ജാതിമത ഭേദമന്യേ എല്ലാവരേയും ഒന്നായികാണാനും അവർക്കായി പ്രവർത്തിക്കാനും അദ്ദേഹം തയ്യാറായിരുന്നു. പാവുചുറ്റുന്ന പെണ്ണുങ്ങൾ നൂല് എണ്ണിതിട്ടപെടുത്തുമ്പോൾ പത്തിനുശേഷം പത്ത് ഒന്ന് പത്ത് രണ്ട് എന്നും ഒരുക്കപത്ത്, ഇരിക്കപത്ത് എന്നും പറയുന്നത് കേൾക്കാൻ ഇടയായതാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് ഒരു നിമിത്തമായത് എന്ന് പറയപ്പെടുന്നു. 
  1929 ജനുവരി ഒന്നാം തീയ്യതിയാണ് ചാലപ്പുറം ചാലിയ ഗേൾസ് ലോവർ എലിമന്ററി സ്കൂൾ ചാലപ്പുറത്ത് പ്രവർത്തനം ആരംഭിച്ചത്. 1930 ൽ ഒരു ബോയ്സ് എലിമെന്ററി സ്കളും ഇവിടത്തന്നെ പ്രവർത്തനം തുടങ്ങി. എന്നാൽ ഇതിന് സർക്കാരിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. അക്കാലത്ത് തന്നെ ശ്രീ രാമൻവൈദ്യരുടെ സുഹ്യത്തായിരുന്ന, വലിയഗുരുക്കൾ എന്നറിയപ്പെട്ടിരുന്ന ശ്രീ ചാപ്പൻ നമ്പ്യാർ നടത്തിയിരുന്ന നെല്ലോളി ഹിന്ദി ലോവർ എലിമെന്ററി സ്കൂളും ആവോലത്ത് പ്രവർത്തിക്കുന്നണ്ടായിരുന്നു. 1939 ൽ ഈസ്ഥാപനത്തെ ചാലപ്പുറം ചാലിയ ഗേൾസ് എലിമെന്ററി സ്കൂളിനോട് ലയിപ്പിക്കുകയും ഹയർ എലിമെന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു. അങ്ങനെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ ഗേൾസ് ഹയർ എലിമെന്ററി സ്കൂളായി മാറ്റപ്പെട്ടു. മാത്രമല്ല ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്ന ആൺകുട്ടികളുടെ പഠനവും അംഗീകരിക്കപ്പെട്ടു. 
  പുതിയ വിദ്യാഭ്യാസചട്ടം നിലവിൽ വന്നതോടെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ അപ്പർ പ്രൈമറി സ്കൂൾ എന്നായി മാറി. 
  ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനദ്ധ്യാപകൻ ശ്രീ ചാത്തുകുറുപ്പ് മാസ്റ്റർ ആയിരുന്നു.ആദ്യത്തെ വിദ്യാർത്ഥി വലിയപുരയിൽ ലക്ഷ്മിയും. ആദ്യ ബാച്ചിൽ 74 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. 1942 ലാണ് ഈ സ്കൂളിലെ ആദ്യത്തെ ഇ.എസ്. എൽ.സി. ബാച്ച് പുറത്ത്വന്നത്. ഈ ബാച്ചിൽപ്പെട്ട മുഴുവൻ പേരും വിജയിച്ചു. 
  85 സെന്റ് സ്ഥലത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം ആരംഭിക്കുമ്പോൾ ആവിശ്യമായ ഭൗതീക സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. രാമൻ വൈദ്യർക്ക് ശേഷം മകനായ പി. രൈരു വൈദ്യരാണ് വളരെക്കാലം മാനേജർ പദവി വഹിച്ചിരുന്നത്. സ്കൂൾനടത്തിപ്പിനായി വളരെയധികം സാമ്പത്തികബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാ വിഭാഗം കുട്ടികളെയും സ്കൂളിലെത്തിച്ച് അവർക്ക് വിദ്യാഭ്യാസം ഉറപ്പ്വരുത്തുന്നലും അവരുടെ ഭാവി ജീവിതത്തിന് ആവിശ്യാമായ നിർദ്ദേശങ്ങൾ നൽകുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്ശേഷം ശ്രീ ബാലക്യഷ്ണൻ മാസ്റ്ററാണ് മാനേജർ സ്ഥാനം വഹിക്കുന്നത്. 
  ഈ വിദ്യാലയത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ മാനേജർക്കും ഹെഡ്മാസ്റ്റർ ശ്രീ ചാത്തുകുറുപ്പ് മാസ്റ്റർക്കുമൊപ്പം ഈ സ്ഥാപനത്തിന്റെ സർവതോൻമുഖമായ വികസനത്തിന് പ്രവർത്തിച്ചവരിൽ പ്രഥമസ്മരണീയനാണ് ശ്രീ മണ്ണൻപൊയിൽ നാരായണകുറുപ്പ് മാസ്റ്റർ. 
  ശ്രീ ചാത്തുകുറുപ്പുമാസ്റ്റർക്കുശേഷം സർവ്വ ശ്രീ ഗോപാലകുറുപ്പ് മാസ്റ്റർ, രാമൻ മാ‌സ്റ്റർ, പുത്തലത്ത് രാമൻ നമ്പ്യാർ, വി.പി. കുഞ്ഞിക്യഷ്ണൻ നമ്പ്യാർ, എം.സി. കുഞ്ഞിരാമൻ നമ്പ്യാർ, എൻ. ഗോവിന്ദകുറുപ്പ് മാസ്റ്റർ, പുതിയോട്ടിൽ കുഞ്ഞിക്യഷ്ണകുറുപ്പ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രധാനഅദ്ധ്യാപകരായി. കാലയവനികയ്ക്കുള്ളിൽ മറിഞ്ഞ ഇവരോരുത്തരും സ്കൂളിനായി ചെയ്ത സേവനങ്ങൾ എന്നും ഓർമ്മീക്കത്തക്കതാണ്. ഈ മഹത് വ്യക്തികൾക്ക് ശേഷം പ്രധാനഅദ്ധ്യാപതനായ ശ്രീ എൻ കരുണാകരകുറുപ്പ് മാസ്റ്റർ സ്കൂളിന്റെ വളർച്ചയിൽ എടുത്തുപറയത്തക്ക സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.
  അതോടൊപ്പം തങ്ങളുടെ മഹനീയ സേവനംകൊണ്ട് ഈ വിദ്യാലയത്തെ ധന്യമാക്കിയവരാണ് യശശരീരരായ സർവ്വ ശ്രീ. കപ്പടോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ, മേടക്കണ്ടി നാരായണൻ നമ്പ്യാർ, മണ്ണമ്പൊയിൽ നാരായണക്കുറുപ്പ്, എടത്തിൽ നാരായണൻ നമ്പ്യാർ, മണ്ണമ്പൊയിൽ കുഞ്ഞിക്ക്യഷ്ണകുറുപ്പ്, ലക്ഷമി അമ്മാൾ, ശങ്കരകുറുപ്പ്, ​എം.പി.ഗോപിന്ദൻകുട്ടി നമ്പ്യാർ,കാര്യാട്ട് കേളുകുറുപ്പ്, നാരായണൻ നായർ, ചാലോളികണ്ടി കുഞ്ഞപ്പകുറുപ്പ്, നാരായണിടീച്ചർ, കുട്ടിമാളുഅമ്മ,അമ്മുകുട്ടിടീച്ചർ,തൂണേരി ഗാന്ധി എന്നറിയപ്പെടുന്ന കുഞ്ഞിരാമൻനായർ, ലക്ഷമിക്കുട്ടിടീച്ചർ,മാക്കംടീച്ചർ,ശങ്കരൻനായർ, സി.എച്ച്.കണ്ണൻമാസ്റ്റർ,പി.മാധവിഅമ്മ,കാര്യാട്ട് രാമൻ നമ്പ്യാർ,സദാനന്ദന്ഡ മാസ്റ്റർ,അഞ്ചൻറെവിട ബാലക്യഷ്ണൻ മാസ്റ്റർ,ഇല്ലത്ത് ബാലക്യഷ്ണൻ മാസ്റ്റർ, എന്നിവർ അതുപോലെ ദീർഘകാലം നോൺ ടീച്ചിംഗ് സ്റ്റാഫായി പ്രവർത്തിച്ച പൈങ്കിൻറെവിട കണ്ണൻ അവർകളുടെ സേവനം പ്രത്യേക സ്മരണീയമാണ്.
  സർവ്വശ്രീ ഇ.കെ.മാധവിടീച്ചർ, വി.കെ.കണ്ണൻ മാസ്റ്റർ, പി.കല്ല്യാണി ടീച്ചർ,കെ.നാണുമാസ്റ്റർ,കെ.ക്യഷ്ണൻ മാസ്റ്റർ, കെ ശാരദ ടീച്ചർ, എൻ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ, മൊയ്തു കണ്ണങ്കോടൻ,പി.പി.ദാമോദരൻ എന്നിവർ ഈ വിദ്യാലയത്തിൽ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ധ്യാപകരാണ്.
  ഈ വിദ്യാലയത്തിന് അഭിമാനിക്കാവുന്നപൂർവ്വവിദ്യാർത്ഥികൾ അനവധിയാണ്. മുൻ എം.പി.യും ഇപ്പോൾ എം.എൽ.എയുമായ ശ്രീ.എ.കെ ബാലൻ,കേരളകലാമണ്ഡലം മുൻ സെക്രട്ടറിയും പ്രമുഖ സാംസ്കാരിക നായകനുമായ ശ്രീ. ഇയ്യങ്കോട് ശ്രീധരൻ,കോഴിക്കോട് സർവ്വകലാശാല വിദ്യാഭ്യാസ വിഭാഗം തലവൻ ഡോ.പി.കേളു,ഇസ്ലാംമതപണ്ഡിതൻ പേരോട് അബ്ദുറഹിമാൻ സഖാഫി,റിട്ടയേഡ് ഡിസ്ട്രിക്ട് ജഡിജി ടി.വി. മൊയ്തു,ലഫ്റ്റനന്റ് കേണൽമാരായ കെ.മാധവി,രാമത്ത് രവീന്ദ്രൻ,എ.ഇ.ഒ. മാരായിരുന്ന കുഞ്ഞാലിക്കുട്ടി,പി.പി.കുഞ്ഞബ്ദുളള,ഇപ്പോഴത്തെ നാദാപുരം എ.ഇ.ഒ. കെ.വിശ്വനാദൻ,മടപ്പളളി ഗവ.കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന കെ.കുഞ്ഞിക്യഷ്ണൻ, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്യേരി ബാലൻ, മൂൻപ്രസിഡന്റ് മുണ്ടക്കൽ കുഞ്ഞിരാമൻ തുടങ്ങിയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഈ വിദ്യാസയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. മാത്രമല്ല ഈപ്രദേശത്ത് അനേകം ഡോക്ടർമാരെയും എൻഞ്ചിനീയർമാരെയും ഉദ്യോഗസ്ഥപ്രമുഖരെയും കലാകാരൻമാരെയും സാമൂഹ്യപ്രവർത്തകരെയും സാമൂഹ്യപ്രലർത്തകരെയും കർമ്മകുശലരായ തൊഴിലാളികളെയും സംഭാവനചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
  ഈ വിദ്യാലയം സ്ഥാപിക്കുന്നതിലും ഭൗതിക കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ആദ്യകാലങ്ങളിൽ മാനേജർതന്നെയാണ് പ്രധാനപങ്ക്വഹിച്ചത്.. 1980 നുശേഷം പി.ടി.എ.യും നാട്ടുകാരും ഈസ്ഥാപനത്തിന്റെ വളർച്ചയ്ക്ക് എല്ലാവിധ സഹായസഹകരണങ്ങളും നൽകിവരുന്നുണ്ട്. ഈ അടുത്തകാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ചില സഹായങ്ങൾ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്..
  ഒരുവിദ്യാലയത്തിനാവിശ്യമായ ഭൗതികസൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. നല്ല ഫർണ്ണിച്ചറുകളും ഓടുമേഞ്ഞകെട്ടിടങ്ങളും സിമന്റിതേച്ച നിലവും കുട്ടികൾക്ക് ശുദ്ധജലവിതരണത്താനാവിശ്യമായ ജലവിതരണസംവിധാനവും മൈക്ക് സെറ്റും ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്..
  പാഠ്യ പാഠ്യേതരപ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടുനിൽക്കുന്ന ഒരുവിദ്യാലയമാണ് ഇത്. മിക്ക വർഷങ്ങളിലും എൽ.എസ്എസ്സും, യു.എസ്സ്.എസ്സ്ഉം ഇവിടുത്തെ വിദ്യാർത്തികൾ നേടിയിട്ടുണ്ട്. ഈ വർഷം ഏഴുവിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പു ലഭിച്ചു. സംസ്ക്യതസ്കോളർഷിപ്പും, സുഗമഹിന്ദിപരീക്ഷയിൽ ഉന്നതവിജയവും ഈ സ്കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കാറുണ്ട്.. സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ്യത്തിപരിചയമേളകളിൽ എന്നും ഉന്നതവിജയം നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും 1980 മുതലുളള കാലഘട്ടങ്ങളിൽ 3 വർഷങ്ങൾ ഒഴികെ എല്ലായ്പ്പോളും ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുളളത് ഈ വിദ്യാലയത്തിന് തന്നെയ്ണ്. അതുപോലെ പ്രവ്യത്തിപരിചയമേളയിലും രണ്ടുവർങ്ങൾ ഒഴികെ എല്ലാവർഷങ്ങളിലും ഈ സ്കൂളിനുതന്നെയാണ് ഒന്നാം സ്ഥാനം.ലഭിച്ചിട്ടുളളത്. സാമൂഹ്യശാസ്ത്രമേള തുടങ്ങിയത് മുതൽ ഈ വർഷം വരെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുളളതും സി.സി.യു.പി തന്നെയാണ്. ഈ കാലഘട്ടങ്ങളിൽ നാലുവർഷം ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ഒരു വർഷം സ്റ്റേറ്റ് ശാസ്ത്രമേളയിൽ രണ്ടാംസ്ഥാനം ലഭിക്കുകയുണ്ടായി. ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് ഒരു വർഷം സെലക്ട് ചെയ്യപ്പെട്ടു.ഗണിതശാസ്ത്രമേളയിൽ രണ്ടുകൊല്ലം സംസ്ഥാനതലത്തിൽ പങ്കെടുത്തു. അതുപോലെ പ്രവ്യത്തി പരിചയമേളയിലും ഒരു വർഷം സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സബ്ജില്ലാകലാമേളയിലും ഈ വിദ്യാലയം ധാരാളം വർഷങ്ങളിൽ വിജയകീരീടം നേടിയിട്ടുണ്ട്. ജില്ലാകലാമേളകളിൽ സി.സി.യു.പി യിലെ വിദ്യാർത്ഥികൾ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.. അതുപോലെ അറബിക്ക് കലോൽസവത്തിൽ തുടങ്ങിയ വർഷംമുതൽ 2003 വരെ ഈ സ്കൂളിന് തന്നെയാണ് ചാമ്പ്യൻഷിപ്പ്. ഒരുവർഷമൊഴികെ മറ്റെല്ലാ വർഷങ്ങളിലും സംസ്ക്യത കലോത്സവത്തിൽ ഈ വിജയം ആവർത്തിച്ചിട്ടുണ്ട്.
  സബ്ജില്ലാ ജില്ലാകായികമേളകളിൽ ഈ സ്കൂൾ സജീവമായി പങ്കെടുക്കുകയും മോച്ചപ്പെട്ട സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. 2003-2004 വർഷത്തിൽ ശാസ്തമേള,സാമൂഹ്യശാസ്ത്രമേള,വിദ്യാരംഗം, സാഹിത്യോസ്തവം,പ്രവ്യത്തിപരിചയമേള,സംസ്ക്യതേൽസവം എന്നിവയിൽ സബ്ജില്ലാ തലത്തിൽ ചാമ്പ്യൻഷിപ്പും കലാമേള, ഗണിതശാസ്ത്രമേള,എന്നിവയിൽ റണ്ണംഴ്സ് അപ്പുംലഭിച്ചിട്ടുണ്ട്.. അറബിക്ക് കലാമേളയിൽ മൂന്നാംസ്ഥാനം ലഭിച്ചു.
  1972 മുതൽ ഭാരതസ്ൗട്ടും 2001 മുതൽ ജെ.ആർ.സിയും ഇവിടെ കാര്യക്ഷമമായി പ്രവ്യത്തിക്കുന്നുണ്ട്.. 2000 മുതൽ ഭാരതസ്കൗട്ടിന്റെ രണ്ടുട്രൂപ്പുകൾ നിലവിൽ വന്നു. കുട്ടികളുടെ സമ്പാദ്യപദ്ധതിയായ സഞ്ചയിക ,സ്കൂൾ ഗ്രന്ഥാലയം , കോപ്രേറ്റീവ് സ്റ്റോർ, ഹെൽത്ത് ക്ലബ് വിവിധ വിഷയങ്ങളുടെ ക്ലബുകൾ എന്നിന ഇവിടെ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്..
  2004-05 വർഷത്തിൽ 585 ആൺകുട്ടികളും 465 പെൺകുട്ടികളും ഇവിടെപഠിക്കുന്നു. 34 അദ്ധ്യാപകരും ഒരു നോൺടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം ചെയ്യുന്നു. 1990 മുതൽ ശ്രീമതി. സി.സരസ്വതി ടീച്ചറാണ് ഇവിടുത്തെ പ്രധാനാധ്യാപിക..നന്ദോത്ത് ദാമോദരൻ പി.ടി.എ.പ്രസിഡന്റും..ശ്രീമതി ബേബി ഹരിദാസൻ മാത്യസമിതി പ്രസിഡണ്ടുമാണ്. 85 സെന്റ് സ്ഥലത്ത് 9 കെട്ടിടങ്ങളിലായി പ്രവ്യത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഒരു വലിയ പരിമിതി ആവിശ്യമായ വിസ്തീർണ്ണമുളള ഒരുകളിസ്ഥലം എന്നുളളതാണ്. കൂടാതെ സ്കൂളിലേക്കുളള റോഡ് ഇടുങ്ങിയതും ടാർ ചെയ്യാത്തതുമാണ്. ഈ പരിമിതിക്കുളലിലും ചാലപ്പുറം ദേശത്തെ ഈ വിദ്യാലയം എല്ലാ രംഗങ്ങളിലും അതിന്റെ മികവ് തെളിയിച്ചിട്ടുണ്ട്.. നാട്ടുകാരുടെ എല്ലാ സഹകരണവും ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു ജനതയെ എല്ലാമേഖലകളിലും ഉണർത്താനും ഉയർത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പ്ലാറ്റിനം ജൂബിലി പിന്നിടുന്ന വിദ്യാലയം ഈ ചൈതന്യം ഇന്നും നിലനിർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=സി_സി_യു_പി_എസ്_നാദാപുരം&oldid=426635" എന്ന താളിൽനിന്നു ശേഖരിച്ചത്