സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/ലോക്ക് ഡൗണിനു ശേഷം ഞാൻ കണ്ട സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗണിനു ശേഷം ഞാൻ കണ്ട സ്കൂൾ

കൊറോണ കാരണം സ്കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുകയാണ് . സ്കൂൾ ബസ് എത്തി , ഞാൻ അതിൽ കയറിയപ്പോൾ തികച്ചും ആശ്ചര്യപ്പെട്ടു പോയി കാരണം മുമ്പൊക്കെ 50 ഉം 60 ഉം അതിലധികം കുട്ടികൾ സഞ്ചരിച്ച ആ ബസ്സിൽ ഇപ്പോൾ വെറും 30 ഉം 40 ഉം കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു . ഞാനടക്കം എല്ലാവരും മാസ്കുകൾ ധരിച്ചിരി ക്കുന്നു . ബസ് ആകെ മാറിയിരുന്നു . അങ്ങനെ ബസ് സ്കുളിലെത്തി , അവിടെ ഞാൻ കണ്ടത് ഒരു അത്ഭുത കാഴ്ച്ചയാണ് സ്കൂൾ ഗ്രൗണ്ടിൽ ഒരു കുട്ടികൾ പോലുമില്ല എല്ലാവരും ബസിൽ നിന്നിറങ്ങി അവരവരുടെ ക്ലാസുകളിലേക്കു പോകാന്നു . ഞാൻ അങ്ങനെ ക്ലാസിൽ കയറി . അവിടെ ഉണ്ടായിരുന്ന ഞങ്ങളുടെ ബെഞ്ചുകൾക്കു പകരം ഞാൻ കണ്ടത് കുറേ മേശയും കസേരയുമാണ് . എല്ലാം ഒരു നിശ്ചിത അകലം പാലിച്ചാണ് ഇട്ടിരിക്കുന്നത്. എന്റെ കൂട്ടുകാരെല്ലാം അവരവരുടെ കസേരയിൽ ശാന്തമായി ഇരിക്കുന്നു. മുമ്പൊക്കെ കളിയും കഥ പറയലും കലപില ശബ്ദവും കൊണ്ട് ബഹളമയവുമായ ക്ലാസ് ഇപ്പോൾ ആകെ ശാന്തമായിരിക്കുന്നു .ഒരു കസേരയിൽ ഞാൻ ഇരിപ്പുറപ്പിച്ചു.ക്ലാസുകളെല്ലാം മാറ്റിയിട്ടുണ്ട്. ഞങ്ങളുടെ ക്ലാസിൽ ഇനി മുതൽ വെറും ഇരുപത് കുട്ടികളെ ഉണ്ടാകൂ . ബാക്കി ഇരുപതു പേരെ അടുത്ത ക്ലാസിലാണ് ഇരുത്തിയിരിക്കുന്നത്. ക്ലാസ് മുറിയിൽ സജ്ജീകരിച്ച വലിയ സ്ക്രീനും ക്യാമറയും എന്റെ ശ്രദ്ധയിൽപ്പെട്ടു . സ്ക്രീൻ ക്ലാസിനു പിറകിലാണ് വച്ചിരിക്കുന്നത് .ടീച്ചർ ക്ലാസ് എടുക്കുമ്പോൾ അപ്പുറത്തെ ക്ലാസ് മുറി സ്ക്രീനിൽ കാണാവുന്ന രീതിയിലാണ് സജ്ജീകരണം . അപ്പുറത്തെ ക്ലാസിൽ സ്ക്രീൻ വച്ചിരിക്കുന്നത് ക്ലാസിന് അഭിമുഖമായാണ് . ടീച്ചർമാർ ക്ലാസെടുക്കുന്നത് ഇവിടെയിരിക്കുന്ന കുട്ടികൾക്കു കാണാം. ക്ലാസ് മുറിയിലെ സ്ക്രീനും ക്ലാസ് നു അഭിമുഖമായോ പിറകിലായോ നിലനിർത്താവുന്ന രീതിയിലാണ് ക്ലാസ് മുറി സംവിധാനം ചെയ്തിരിക്കുന്നത് . ടീച്ചർ ഞങ്ങളുടെ അടുത്തു വന്നു പറഞ്ഞു , എല്ലാ ഒരു മണിക്കു കഴിയുമ്പോഴം നമ്മൾ അവിടെ വച്ചിരിക്കുന്ന സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകണം പിന്നെ നമ്മൾ ഉപയോഗിച്ചു കഴിഞ്ഞ മാസ്കുകൾ അവിടെ വച്ചിരിക്കുന്ന ബാസ്കറ്റിൽ നിക്ഷേപിക്കണം . അഥവാ നമ്മളുടെ കൈവശം മാസ്കുകൾ ഇല്ലെങ്കിൽ നമുക്ക് വേണമെങ്കിൽ അവിടെ വച്ചിരിക്കുന്ന കവറിൽ നിന്ന് മാസ്ക്കുകൾ എടുക്കാം . അങ്ങനെയിരിക്കെ ഞാൻ പുറത്തേക്കു നോക്കി അപ്പോൾ ഞാൻ കണ്ടത് തികച്ചും ശൂന്യമായ ഗ്രൗണ്ടാണ് . മുമ്പൊക്കെ കുട്ടികൾ നിറഞ്ഞു നിന്നിരുന്ന ആ ഗ്രൗണ്ടിൽ ഇപ്പോൾ ആരും ആരും തന്നെയില്ല . അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി . അപ്പോൾ ഞാൻ ഓർത്തു നമ്മൾ ഈ മഹാമാരിയെ അതിജീവിച്ച് അതിന്റെ സന്തോഷത്തിൽ ഒരു ദിവസം എല്ലാരും ഇവിടെ ഒന്നിച്ചു കളിക്കും ...

വേദ . ആർ
7A സി.കെ.ജി.എം.ഹയ൪ സെക്കന്ററി സ്കൂൾ. ചിങ്ങപുരം
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ