സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/നാളെ എന്ത്

Schoolwiki സംരംഭത്തിൽ നിന്ന്
നാളെ എന്ത്

ഇന്നു പെയ്ത വേനൽമഴക്ക് 
എത്രയോ കഥയുണ്ട് ചൊല്ലുവാൻ .......
നീ പെയ്ത മഴയിലെ വെള്ളാരം തുള്ളികൾ 
ലോകത്തിൻ കണ്ണീരോ.....
നിൻ കൂടെ വന്ന ഇടിമുഴക്കം 
ലോകത്തിൻ നെടുവീർപ്പോ ...
മിന്നലും കൂട്ടി നീ കൂടെ 
എൻ മനസ്സിൻ തീജ്വാലയോ ...
സ്വന്തമെന്നു പറയാൻ ഒന്നുമില്ലിപ്പോൾ 
മരണത്തെ മുഖമുഖം കണ്ടുനിൽപ്പുഞാൻ ......
ബന്ധത്തിൻ വില പോയി 
സ്വപ്നത്തിൻ നില പോയി 
കണ്ണീരും ദുഃഖവും നിറഞ്ഞോരാ -
മനസ്സിനെ നീ കാപ്പുവില്ലേ.....
നീ തന്നവസരം ഒന്നല്ല രണ്ടല്ല 
പാഴാക്കി ഈ മനുഷ്യർ ഞങ്ങൾ ....
മാനം കറക്കുന്നു ....
മനസ്സ്  കറക്കുന്നു...
വിതുമ്പലും തേങ്ങലും 
എങ്ങുമെങ്ങും 
സ്നേഹിക്കാം പ്രകൃതിയെ 
തോൽപ്പിക്കാം മഹാമാരിയെ 
ശുദ്ധിയാക്കാം ശരീരവും 
വൃത്തിയാക്കാം രോഗത്തെയും ....
ഒന്നിച്ചു  നിന്നിടാം 
പോരാടി ജയിച്ചിടാം 
ഈ കാണും യുദ്ധത്തിൽ 
മാനവ രാശിക്ക്‌ വിജയം വരും .......


 

കീർത്തന .കെ  വി
8 D സി.കെ.ജി.എം.ഹയ൪ സെക്കന്ററി സ്കൂൾ. ചിങ്ങപുരം
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത