സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക് ദി ചെയിൻ
   ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് - 19.കഴിഞ്ഞ വർഷത്തിലെ അവസാനദിനമായ 2019  ഡിസംബർ 31 ന് സ്ഥിരീകരിക്കപ്പെടുകയും 2020 ൽ കാട്ട്തീപോലെ പടരുകയും ചെയ്ത ഈ പകർച്ചവ്യാധിയെ 2020 മാർച്ച് 11  നാണ് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്.മഹാമാരി ഗണത്തിലുള്ള  ഒരു രോഗമേ ഇപ്പോൾ ഭൂമിയിലുള്ളൂ.ആരനൂറ്റാണ്ട് മുൻപ് ഉത്ഭവിച്ച എയ്ഡ്സ്
  ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉദ്ഭവം.ആദ്യഘട്ടത്തിൽ നേവൽ കൊറോണ വൈറസ്  എന്നറിയപ്പെട്ടിരുന്ന ഈ രോഗത്തിന് കോവിഡ് - 19 എന്ന പേര് നല്കിയത് ഫെബ്രുവരിയിലാണ്.കൊറോണ വൈറസ് പരത്തിയ കോവിഡ് - 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ ലോക്ഡൗൺ ആക്കിയിരിക്കുകയാണ്.ഭൂമിയിലെ സ്വാഭാവിക ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് - 19 എത്തി കഴിഞ്ഞു.മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് നാലരലക്ഷത്തിലേറെ രോഗികളും മരണം ഇരുപതിനായിരത്തിലേറെയുമാണ്.കണക്കുകൾ നാൾക്കുനാൾ പെരുകുകയാണ്.രോഗത്തെ ചെറുക്കാനുള്ള വഴിയറിയാതെ വീടുകളിൽ അടച്ചിരിക്കുകയാണ് ലോകമോമ്പാടുമുള്ള ജനങ്ങൾ
 രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചുപൂട്ടി സ്വയം തടവറ തീർത്തിരിക്കുന്നു.രാജ്യങ്ങൾക്കിടയിൽ രാവും പകലുമില്ലാതെ മുടങ്ങാതെ പറന്നിരുന്ന വിമാനങ്ങൾ പറക്കുന്നില്ല.ഒരു കരയിലും അടുപ്പിക്കാനാകാതെ ആഡംബരകപ്പലുകൾ കടലിൽ കുടുങ്ങിക്കിടക്കുന്നു.രാജ്യാന്തരസമ്മേളനങ്ങളും കായികോത്സവങ്ങളും ഉപേക്ഷിക്കുന്നു.കഴിവതും വീടുകളിലിരുന്ന് ജോലി ചെയ്യുവാൻ രാജ്യം ജനങ്ങളോട് ആവഴ്യപ്പെടുന്നു.യാത്രകൾ അത്യാവശ്യത്തിനു മാത്രം.പൊതു ചടങ്ങുകളും ആഘോഷങ്ങളുമെല്ലാം മാറ്റി വെ.യ്ക്കുന്നു.പല രാജ്യങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നു.ഒരിയ്കലും ആളൊഴിയാത്ത തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചുപൂട്ടുന്നു.ചൈനയിൽ പൊട്ടിപുറപ്പെട്ട കോവിഡ് - 19 രോഗത്തെത്തുടർന്ന്  ജനുവരി 30 ന് ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
 ശ്വസനകണങ്ങളിലൂടെമാണ് കോവിഡ് - 19 രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ രോഗം ബാധിക്കും.മരുന്നോ പ്രതിരോധമോ ഇല്ലാത്തതിനാൽ വൈറസ് ശരിരത്തിൽ പ്രവേശിച്ചാൽ രോഗിയാവുക എന്നത് മാത്രമേ വഴിയുള്ളൂ.വൈറസ് ഉള്ളിൽ പ്രവേശിച്ചതിനുശേഷം  രോഗലക്ഷണം പ്രകടമാകാൻ 2 മുതൽ 14 ദിവസം വരെ എടുക്കാം.രോഗസാധ്യതയുള്ളവർ  14 ദിവസം വരെ ഒറ്റപ്പെട്ടു കഴിയുക.അതിനാലാണ് രോഗബാധ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരോട് 14 ദിവസത്തേക്ക് വീടിനുള്ളിൽ തന്നെ  ഒറ്റപ്പെട്ടു കഴിയാൻ അഥവാ ക്വാറന്റീനിൽ  കഴിയാനായി നിർദ്ദേശിക്കുന്നത്.
 എല്ലാ ജീവികളുടേയും കോശങ്ങളിലെ ക്രോമസോമുകളിൽ കാണുന്ന ജനിതക വിഭാഗമാണ് ഡി എൻ എ.ഒരു ജീവിയുടെ ജനിതക രഹസ്യം സൂക്ഷിക്കുന്ന ചെപ്പാണിത്.കോശങ്ങളിലെ ന്യൂക്ലിയസിനു പുറത്ത് R N A എന്നൊരു ഭാഗമുണ്ട്.വൈറസ് എന്നത് പ്രോട്ടീൻ കവചമുള്ള ഒരു DNA അല്ലെങ്ങിൽ  RNA മാത്രമാണ്. DNA വൈറസുകളുടെ ഘടന മിക്കവാറും സ്ഥിരതയുള്ളതാണ്.എന്നാൽ  RNA വൈറസുകൾ അങ്ങിനെയല്ല.അവയ്ക്ക് യാതൊരു സ്ഥിരതയും കാണില്ല.ഇവ തുടർച്ചയായി രൂപമാറ്റം ചെയ്തുകൊണ്ടിരിക്കുന്നു.ഇതിനെ മ്യൂട്ടേഷൻ എന്നു പറയുന്നു.അതായത് ജനിതകവസ്തു പലമാറ്റത്തിന് വിധേയമാകുന്ന ഓരോ തവണയും വൈറസിന്റെ സ്വഭാവം മാറികൊണ്ടിരിക്കും.ഇതാണ് ചില വൈറസ് ബാധയെ പ്രതിരരോധിക്കാൻ ശരീരം പാടുപ്പെടുന്നതും .ഇത്തരത്തിലുള്ള വൈറസാണ് കൊറോണ വൈറസ്..കോവിഡ് - 19 ഒരു വൈറസ് രോഗമായതുകൊണ്ട് തന്നെ രോഗത്തിന് കൃത്യമായ മരുന്നില്ല.പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നല്കിയാണ് രോഗം മാറ്റുന്നത്.

മുൻകരുതലുകൾ

    തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക
    കൈകൾ കൂടെ കൂടെ സോപ്പ് ഉപയോഗിച്ച് കഴുകുക
    മാസ്ക് ഉപയോഗിക്കുക
   പൊതുജനസമ്പർക്കം ഒഴിവാക്കുക
   രോഗബാധിത രാജ്യങ്ങൾ സന്ദർശിക്കാതിരിക്കുക
നിരഞ്‌ജന കെ എസ്
8എ എസ്.എം എച്ച് എസ് എസ് ചെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം