42050-ലിറ്റിൽകൈറ്റ്സ്
2024-2026
സ്കൂൾ കോഡ്42050
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർശ്രീറാം
ഡെപ്യൂട്ടി ലീഡർവീണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജൂലിയത്‌
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഇന്ദു. സി.പി
അവസാനം തിരുത്തിയത്
16-11-202542050


ഇലക്ട്രോണിക് വോട്ടിംഗ്

 
സ്കൂൾ പാർലമെൻറ് റിസൾട്ട് അനൗൺസ്‌മെന്റ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ ഇലക്ട്രോണിക് വോട്ടിംഗ് ഉപയോഗിച്ചാണ് സ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ്  നടത്തിയത് .തിരഞ്ഞെടുപ്പ് സുതാര്യവും അതുപോലെ തന്നെ വളരെ വേഗത്തിലും നടത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ്  സഹായിച്ചു .ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നതിനു സമാനമായ സാഹചര്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീൻ ഫോർ സ്കൂൾസ് ഉപയോഗിച്ചത് .ലാപ് ടോപ്പ് ,മൊബൈൽ എന്നിവ കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും ആയി ഉൾപ്പെടുത്തിയാണ് വോട്ടിംഗ് യന്ത്രം ക്രമീകരിച്ചിരിക്കുന്നത് .ലാപ്ടോപ്പിൽ വോട്ടിംഗ് മെഷീൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത ശേഷം ആൻഡ്രോയിഡ് ഫോണിൽ ആവശ്യമായ ഫയൽ ഡൌൺലോഡ് ചെയ്തു ഫോണിനെ ലാപ്ടോപ്പിൽ കണക്ട് ചെയ്യുന്നു .ലാപ്ടോപ്പ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ഉദ്ദേശിക്കുന്ന മുഴുവൻ ക്ലാസ്സുകളും സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തി സ്ഥാനാർത്ഥികളെയും നോട്ടയും ചേർത്ത് ക്രമീകരിക്കുന്നു .

 
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ
 
ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലൂടെസ്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് 











ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

 
ക്യാമറ പരിശീലനം

2024 -2027 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 29 മെയ് ,2025 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിൽ നടന്നു .എ .കെ .എം ഹൈ സ്കൂൾ ,കുടവൂർ നിന്നും അഖില ടീച്ചർ ക്ലാസ് നയിച്ചു .സ്കൂളിൽ ലഭ്യമായിട്ടുള്ള ക്യാമറ ഉപയോഗിക്കുന്ന വിധം പരിചയപ്പെടുത്തി .അതിൽ നിന്നും ഫോട്ടോ ,വീഡിയോ എന്നിവ എടുക്കാൻ പ്രായോഗിക പരിശീലനം കൊടുത്തു അതുവഴി എടുത്ത ഫോട്ടോസ് കെടെൻ ലൈവ് ഉപയോഗിച്ച് എടുത്തു ചെയ്യുന്ന വിധം പരിശീലിപ്പിച്ചു .ക്യാമറയുടെ ലെൻസുകൾ, ഷട്ടർ സ്പീഡ്, അപ്പർച്ചർ, ഐ.എസ്.ഒ. തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മുതൽ വീഡിയോ റെക്കോർഡിംഗിൻ്റെ നൂതന സാങ്കേതിക വിദ്യകൾ വരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വിവിധതരം ലെൻസുകൾ ഉപയോഗിച്ചുള്ള ഷൂട്ടിംഗ്, ലൈറ്റിംഗ് ടെക്നിക്കുകൾ, ഫ്രെയിമിംഗ്, കമ്പോസിഷൻ എന്നിവയെക്കുറിച്ചും വിശദമായ പരിശീലനം നൽകി. കൂടാതെ, വീഡിയോ എഡിറ്റിംഗിൻ്റെ പ്രാഥമിക പാഠങ്ങളും വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.

ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിച്ചു.

 
ഏകദിന ക്യാമ്പ് പരിശീലനം
 
അനിമേഷൻ ,ഗെയിമിംഗ് പരിശീലനം

2025 സെപ്തംബർ 25 -ഏകദിനക്യാമ്പ്

 
ഏകദിനക്യാമ്പ്


2025 സെപ്തംബർ 25 നു ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി എ .കെ .എം സ്കൂളിലെ അഖില ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് നടത്തുകയുണ്ടായി .സ്ക്രച്ചു ഉപയോഗിച്ച് ഗെയിമിംഗ് നിർമാണ രീതി പ്രവർത്തനങ്ങൾ ചെയ്യുകയും കുട്ടികൾ വളരെ താല്പര്യത്തോടുകൂടി പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു .ഈ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആറു കുട്ടികൾക്ക് അനിമേഷൻ പ്രോഗ്രാമിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൊടുത്തു വരുന്നു . കലോത്സവത്തിന്റെ ഇൻട്രോ വീഡിയോ തയ്യറാക്കി അനിമേഷൻ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു .കഥ പറയാനും ആശയങ്ങൾ വിശദീകരിക്കാനും പഠനത്തെ കൂടുതൽ ആകർഷകമാക്കാനും ,ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്താനും തുടങ്ങി കലാകാരമാർക്ക് അവരുടെ ഭാവനയും സർഗാത്മകതയും പ്രകടിപ്പിക്കുന്നതിനു ഇത്തരം അനിമേഷനിലൂടെ സാധിക്കുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി .