വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 28-05-2026 | Dennybrigitjoy |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
പ്രീലിമിനറി ക്യാമ്പ്
2025-2028- ബാച്ച് പ്രവർത്തനങ്ങൾ അവരുടെ പ്രീലിമിനറി ക്യാമ്പോടെ ആരംഭിച്ചു . 41 കുട്ടികൾ അടങ്ങിയ ബാച്ച് ക്യാമ്പിന്റെ തുടക്കം കല്ലൂർകാട് ഉപജില്ലാ മാസ്റ്റർ ട്രൈനർ സബിത ടീച്ചർ ന്റെ ക്ലാസ്സോടെ ആണ് നടന്നത് . ക്യാമ്പിന്റെ അവസാനഭാഗത്ത് കുട്ടികളുടെ മാതാപിതാക്കൾക്കായുള്ള ബോധവത്കരണ സെഷൻ കൂടി ഉൾപ്പെടുത്തിയിരുന്നു .
ഫേസ് 1- ക്യാമ്പ്

ബാച്ച് ന്റെ ആദ്യത്തെ phase ക്യാമ്പ് 2026- മെയ് 19 നു വിമലമാതാ സ്കൂൾ മൾട്ടിമീഡിയ ഹാളിൽ വച്ച് നടന്നു . രാവിലെ 9:30 നു ആരംഭിച്ച ക്യാമ്പിൽ ക്ലാസ് നയിച്ചത് ആനിക്കാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി അഭിന ജോയ് ആണ് . കുട്ടികൾക്കു റീല് ,ഷോർട് വീഡിയോസ് തുടങ്ങിയവ നിർമിക്കാനുള്ള അവസരം ക്യാമ്പിന്റെ ആദ്യഭാഗത്ത് ലഭിച്ചു . അതിനു ശേഷം കാമറ സെറ്റിംഗ്സ് , സ്ക്രിപ്റ്റ് തുടങ്ങിയ കാര്യങ്ങൾ പരിചയപ്പെടുത്തി . ഉച്ചക്ക് ശേഷം അവര്ക് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ kdenlive ന്റെ ഉപയോഗത്തെപ്പറ്റി ക്ലാസ് നടന്നു . അതിലെ വ്യത്യസ്ത ടൂളുകളും എഫക്ടുകളും പറഞ്ഞു കൊടുത്തു . കുട്ടികൾ സ്വയം കുറെ വീഡിയോസ് എഡിറ്റ് ചെയ്തു ,ഒരു പ്രൊമോഷൻ വീഡിയോ ഉണ്ടാക്കുകയും ചെയ്തു . ക്യാമ്പിൽ നിന്നും കൂടുതൽ കുട്ടികൾക്കും വീഡിയോ എഡിറ്റിംഗിനെപ്പറ്റി ധാരണ നല്കാൻ സാധിച്ചു .ക്യാമ്പ് 3:30 നു അവസാനിച്ചു .