ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2022
ക്ലാസ്സ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.ടി.സീ. നൈപുണികളും അധിക പഠനത്തിനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 25 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നൽകി(പ്രമാണം:Little kite Batch.2019-22.pdf).കൈറ്റ് വിക്ടേഴ്സിന്റെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ കാണുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. "ലിറ്റിൽകൈറ്റ്സ്-2019-20"എന്ന പേരിൽ ഒരു വാട്ട്സ് അപ്പ് കൂട്ടായ്മ രൂപീകരിക്കുയും എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 7 മണിമുതൽ ഗൂഗിഗിൾ മീറ്റിലൂടെ ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ചും ഐ.ടി മേഖലയിലെ നൂതന പ്രവണതകളെ കുറിച്ചും അടിസ്ഥാന ധാരണ വികസിപ്പിക്കുന്നതിനുള്ള ഓൺലൈൻ ക്ലാസ്സുകളെടുത്തു.
44026-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44026 |
യൂണിറ്റ് നമ്പർ | LK/2018/44026 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ലീഡർ | സനു.എ.എസ്സ്. |
ഡെപ്യൂട്ടി ലീഡർ | ആദർശ്.ജീ.എസ്സ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗോപകുമാരൻനായർ.എം.എസ്സ്. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യാറാണി.എസ്. |
അവസാനം തിരുത്തിയത് | |
10-03-2022 | Nsshschowalloor |
2019 മാർച്ച് 10 ന് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 2019-2021 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ബാച്ച് ആരംഭിച്ചു.25 കുട്ടികൾ പരീക്ഷ എഴുതി 25 പേരും അർഹത നേടി..
സ്കൂൾതല നിർവഹണസമിതി
ചെയർമാൻ | ശ്രീ.ഷാജുകുമാർ(PTA പ്രസിഡന്റ്) |
കൺവീനർ | ശ്രീമതി.ബീന.എസ്.നായർ(ഹെസ് മിസ്ട്രസ്) |
വൈസ്ചെയർമാൻ-1 | ശ്രീമതി.P.സരോജം(പ്രസിഡന്റ് മാത്യസംഗമം) |
വൈസ്ചെയർമാൻ-2 | ശ്രീ.D.S.ഷിബു PTA(വൈസ്പ്രസിഡന്റെ് |
ജോ:കൺവീനർ-1 | ശ്രീ.M.S.ഗോപകുമാരൻനായർ,കൈറ്റ്മാസ്റ്റർ |
ജോ:കൺവീനർ-2 | ശ്രീമതി.s.സന്ധ്യാറാണി,കൈറ്റ്മിസ്ട്രസ് |
സാങ്കേതിക ഉപദേഷ്ടാവ് | ശ്രീ.ശ്രീ.M.S.ഗോപകുമാരൻനായർ.SITC |
കുട്ടികളുടെ പ്രതിനിധി-1 | അരുണിമ(സ്കൂൾ ലീഡർ) |
കുട്ടികളുടെ പ്രതിനിധി-2 | സനു.A.S(കൈറ്റ് ലീഡർ) |
കുട്ടികളുടെ പ്രതിനിധി-3 | ആജർശ്(ഡെപ്യൂട്ടി ലീഡർ |
സ്കൂൾതല മൂല്യനിർണ്ണയ സമിതി
സ്കൂളുകൾ കോവിഡ് രോഗവ്യാപനം കാരണം മൂല്യനിർണ്ണയ സമിതി യോഗം കൂടിയിരുന്നത് ഓൺലൈൻ ഗൂഗിൾമീറ്റ് വഴിയായി രുന്നു. ലിറ്റിൽ കൈറ്റ് പാഠ്യപദ്ധതി ആശയങ്ങൾ കുട്ടികൾ എത്രമാത്രം സ്വാംശീകരിച്ചുവെന്ന് ഇവിട്ടുള്ള ഓൺ മീറ്റിംഗ്കൾ ചർച്ച ചെയ്തു ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ നൽകി.
ചെയർമാൻ | ശ്രീമതി.ബീന.എസ്.നായർ(ഹെസ് മിസ്ട്രസ്) |
സ്കൂൾ ഐ.ടീ.കോർഡിനേറ്റർ | ശ്രീ.M.S.ഗോപകുമാരൻനായർ.SITC |
ജോയിന്റ്-ഐ.ടീ.കോർഡിനേറ്റർ | ശ്രീമതി.ബിന്ദു.P |
കൈറ്റ് മാസ്റ്റർ | ശ്രീ.M.S.ഗോപകുമാരൻനായർ |
കൈറ്റ്മിസ്ട്രസ് | ശ്രീമതി.B.G.കലാദേവി, |
PTAഎക്സിക്യൂട്ടിവ് ഏംഗം | ശ്രീ.സനൽകുമാർ |
സ്വരലയ യൂടൂബ് ചാനൽ ഒന്നാം വാർഷികം
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്വരലയ യൂടൂബ് ചാനലിന് ബഹു.കേരളാവിദ്യാഭ്യാസ മന്ത്രി.ശ്രീ.സി.രവീന്ദ്രനാഥ് സാർ ആശംസകൾ നൽകി.സ്വരലയ ടൂബ് ചാനൽ ഒന്നാം വാർഷികവും എഴുപത്തി നാലാമത് സ്വാതന്ത്ര്യദിനാഘോഷവും സമുചിതമായി ആഘോഷിച്ചു.കേരള സർക്കാർ കോവിഡ് രോഗ ബാധകാരണം സാങ്കേതിക വിദ്യയുടെ സാധ്യത കണ്ടറിഞ്ഞ് ഓാൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ കൈറ്റിൽ നിന്നും ലഭിച്ച ഡിഡിറ്റൽ ക്യാമറയും മറ്റ് ഇലക്ടോണിക് സൗകര്യങ്ങൾ ഉപയോഗിച്ച് ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ചൊവ്വള്ളൂർ എന്ന ചെറുഗ്രമത്തിലെ എൻ.എസ്.എസ്.ഹൈസ്കൂളിലെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ ശരിയായ ദിശയിലേക്ക് വളരാൻ സഹായിച്ചതിനാണ് ആദരണിയ വിദ്യാഭ്യസ മന്ത്രിയുടെ പ്രശംസയക്ക് ഇടയാക്കിയത്. .സ്വരലയ ഒന്നാം വാർഷികാഘോഷങ്ങൾ ആവോളം ആസ്വദിക്കാൻ താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക.[1],[2],[3],[4],[5],[6],[7],[8],[9],[10][12],[13],[14],[15],[16],[18],[19],[20],[21],[22],[23],[24],[25],[26],