മയ്യിൽ എൽ.പി. സ്ക്കൂൾ,

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മയ്യിൽ എൽ.പി. സ്ക്കൂൾ,
വിലാസം
മയ്യിൽ

മയ്യിൽ പി.ഒ പി.ഒ.
,
670602
,
കണ്ണൂർ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04602 275950
ഇമെയിൽmayyilalps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13837 (സമേതം)
യുഡൈസ് കോഡ്32021100423
വിക്കിഡാറ്റQ64462872
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂ‍ർ
ഉപജില്ല തളിപറമ്പ് സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂ‍ർ
നിയമസഭാമണ്ഡലംതളിപറമ്പ്
താലൂക്ക്തളിപറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കുർ
തദ്ദേശസ്വയംഭരണസ്ഥാപനംമയ്യിൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ297
പെൺകുട്ടികൾ277
ആകെ വിദ്യാർത്ഥികൾ574
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനീഷ് ഇ.കെ
പി.ടി.എ. പ്രസിഡണ്ട്ഷൈജു എം
എം.പി.ടി.എ. പ്രസിഡണ്ട്പി പി സന്ധ്യ
അവസാനം തിരുത്തിയത്
16-08-20257736857945


പ്രോജക്ടുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ മയ്യിൽ പ്രദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മയ്യിൽ എ.എൽ.പി സ്‌കൂൾ മികവുകളുടെ തുടർക്കഥകൾ രചിക്കുകയാണ്. തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലയിൽ ഏറ്റവും അധികം കുട്ടിൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറി എന്നതു തന്നെ മികവിൻ്റെ തെളിവാണ് 103 വർഷത്തെ ചിത്രമാണ് ഈ സ്‌കുളിന് ഉള്ളത്. ആദ്യം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം ഓരോ ഘട്ടത്തിലും ആത്മാർപ്പണത്തോടെ പ്രവർത്തിക്കുന്ന അധ്യാപകർ, പുരോഗമന തല്‌പരരായ രക്ഷിതാക്കൾ, ചുമതലാ ബോധമുള്ള സ്‌കൂൾ മാനേജർ, സ്‌കൂളിനോട് എപ്പോഴും ആദരവ് പ്രകടിപ്പിക്കുന്ന പ്രതിഭാധനരായ പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ കുട്ടായ്‌മയിലൂടെയാണ് പ്രശസ്തിയി ലേക്കുയർന്നത്. 1921-ൽ ബമ്മണാച്ചേരി എന്ന സ്ഥലത്താണ് സ്‌കൂൾ ആരംഭിച്ചത്. പിന്നീട് കൂടുതൽ സൗകര്യം പരിഗണിച്ച് 1956ൽ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി. മാനേജ്‍മെന്റ് അവകാശം 1963ൽ കെ.എൻ. ദാമോദരൻ വൈദ്യനിലേക്കും 1984ൽ കൊയിലി ഭാസ്ക്കരൻ എന്നവരിലേക്ക് കൈമാറി. അദ്ദേഹത്തിൻ്റെ മരണശേഷം മകൾ കെ. പ്രീതി മാനേജറായി ചുമതലയേറ്റു.

പഞ്ചായത്തുതലത്തിലും സബ്‌ജില്ലാ തലത്തിലും ജില്ലാതലത്തിലുമുള്ള വിവിധ പരിപാടികളിൽ സ്‌കൂളിൻ്റെ പങ്കാളിത്തം നല്ല നിലയിൽ ഉണ്ടാകാറുണ്ട്. അതുവഴി അനേകം നേട്ടങ്ങളും കൈവരിച്ചുവരുന്നു. സ്‌കൂൾ നേടിക്കൊണ്ടിരിക്കുന്ന മികവുകളുടെ ഫലം തന്നെയാണ് 549 കുട്ടികളും 23 അധ്യാപകരും ഈ സ്‌കുളിൽ ഉണ്ടാ യിത്തീർന്നത് കൂടാതെ 2013ൽ സ്‌കൂൾ കോമ്പൗണ്ടിൽ തന്നെ സ്‌കൂൾ മാനേജർ ആരംഭിച്ച പ്രീപ്രൈമറി വിഭാഗത്തിൽ ഈ വർഷം 156 കുട്ടികളും 6 അധ്യാപികമാരും ഉണ്ട്. കൂടാകെ 2 പാചക തൊഴിലാളിയും 9 അനധ്യാപകരും ഈ വിദ്യാലയത്തിൽ ജോലിചെയ്ത് വരുന്നു. നമ്മുടെ സ്‌കൂളിൻ്റെ മികവ് സമൂഹം മുമ്പേ തിരിച്ചറിഞ്ഞി ട്ടുണ്ട് എന്നത് നിസ്‌തർക്കമാണ്. എന്നാൽ ഇനിയും എത്രയോ മുന്നേറാൻ നമുക്ക് കഴി യേതുണ്ട്. മികവുറ്റ പൗരന്മാരെ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന നമ്മുടെ വിദ്യാല യത്തിന് ഇപോഴുള്ളതോ ഉണ്ടാക്കാൻ ഇടയുള്ളതോ ആയ പോരായ്മ‌കൾ നികത്താനും കൂടുതൽ മുന്നേറാനും കഴിയേതു്. അധ്യാപകരുടെയും രക്ഷിതാ ക്കളുടെയും നാട്ടുകാരുടെയും സ്‌കൂൾ മാനേജരുടെയും മെച്ചപ്പെട്ട കൂട്ടായ്മ‌യി ലൂടെ നമുക്ക് ഇനിയും മുന്നേറാം.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=മയ്യിൽ_എൽ.പി._സ്ക്കൂൾ,&oldid=2809180" എന്ന താളിൽനിന്ന് ശേഖരിച്ചത്