മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/സ്മാർട്ട് ഫോൺ കവർന്നെടുക്കുന്ന ഭാവി വാഗ്ദാനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്മാർട്ട് ഫോൺ കവർന്നെടുക്കുന്ന ഭാവി വാഗ്ദാനങ്ങൾ

ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകളുംഅതുപോലെയുള്ള സാങ്കേതിക വിദ്യകളും ലോകത്തിന് അത്യാവശ്യമായ ഒരു ഘടകം തന്നെയാണ്. എന്നാൽ ഇത് ദുരുപയോഗം ചെയ്യുന്നവരും നമുക്കിടയിലുണ്ട് ഇന്ന് ഈ ലോകം കൊറോണ എന്ന മാരകമായ ഒരു വൈറസിന്റെ ഭീതിയിലാണ്. അപ്പോഴും ആളുകൾ തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആളുകളെ പരിഭ്രാന്തരാക്കുന്നു. എങ്കിലും പുറം നാടുകളിൽ കുടുങ്ങിയവരെ കുറിച്ച് അന്വേഷിക്കുവാനും ഇതുപോലുള്ള സമൂഹ മാധ്യമങ്ങൾ അത്യാവശ്യമാണ്. ഇതുകൊണ്ട് തന്നെ സ്മാർട്ട് ഫോണുകളും സാങ്കേതിക വിദ്യകളും നമുക്ക് വളരെ ഉപകാരപ്രദമാണ്. ഒറ്റ നോട്ടത്തിൽ ഒരിക്കലും പറയാനാവില്ല. ഇതിന്റെ ഉപയോഗമനുസസരിച്ചേ നമുക്ക് പറയാനാവൂ. നല്ല രീതിയിൽ ഉപയോഗിക്കുന്നവരുമുണ്ട്, അതിനെ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. എന്നാൽ നമുക്ക് ഏതൊരു കാര്യത്തിനും വളരെ സഹായപ്രദമാണ്. എന്നാൽ നമുക്ക് ഏറ്റവും വലിയ വെല്ലുവിളിയുമാണ് സ്മാർട്ട് ഫോണുകൾ.

മലയാളികൾ പൊതുവേ മടിയന്മാരാണ്. അമ്മമാർ അവരുടെ ജോലിയെടുക്കാൻ കുഞ്ഞു മക്കളെ അടക്കിയിരുത്താൻ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് സ്മാർട്ട് ഫോൺ. ഇത് ശീലമാക്കിയ കുട്ടികൾ വലുതായാലും ഉപേക്ഷിക്കാൻ തയ്യാറല്ല. അതുകൊണ്ട് തന്നെ യുവ തലമുറ അവരിലേക്കു തന്നെ ഒതുങ്ങിക്കൂടിയിരിക്കുന്നു ഇന്ന് അവർക്ക് വേണ്ടതെല്ലാം സ്മാർട്ട് ഫോണുകളിൽ നിന്നും ലഭ്യമാണ് വീട്ടുകാരോട് പോലും സംസാരിക്കാൻ അവർക്ക് സമയമില്ല. ഇങ്ങനെ വരുമ്പോൾ അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും പങ്കുവെക്കാൻ ആരുമില്ലാതാകുന്നു. ഒരു നല്ല കൂട്ടുകാരോ വീട്ടുകാരോകൂട്ടിനില്ലാതെവരുമ്പോൾ അവർ ലഹരി പദാർത്ഥങ്ങളെ ആശ്രയിക്കുന്നു. ഇതിനാൽ യുവ തലമുറ വഴിതെറ്റി പോകുന്നു. ഇങ്ങനെ വരുമ്പോൾ യുവത്വം നശിച്ചു പോകുന്നു. എല്ലാ കാര്യങ്ങളും ആവശ്യവുമാണ്. ഉപകാരപ്രദമാണ്. എന്നാൽ ഇത് ഉപയോഗിക്കുന്നവന്റെ രീതി പോലെയിരിക്കും.

Sharon. K. P
7 E മണ്ണ‍ൂർ നോർത്ത് എ യ‍ു പി സ്‍ക‍ൂൾ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം