ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

വ്യക്തിശുചിത്വം ഒരു വ്യക്തിയുടെ ജീവിതത്തിൽ അനിവാര്യമായ കാര്യമാണ് ശുചിത്വം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും രോഗങ്ങളും ഒഴിവാക്കാൻ കഴിയും.

ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. ഇങ്ങനെ ചെയ്താൽ കൊറോണ പോലുള്ള രോഗങ്ങൾ ഒഴിവാക്കാൻ സാധിക്കും. പൊതു സമ്പർക്കത്തിന് ശേഷം കൈകൾ നിർബന്ധമായും സോപ്പിട്ട് കഴു ക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. ഇത് മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ സഹായിക്കും. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. രാത്രിയും രാവിലെയും പല്ലുതേക്കുക, ദിവസവും കുളിക്കുക, വസ്ത്രങ്ങൾ അലക്കുക തുടങ്ങിയവ വ്യക്തി ശുചിത്വത്തിൽ പെട്ടതാണ്. വ്യക്തികൾ ശുചിത്വം പാലിക്കുന്നതു മൂലം രോഗങ്ങൾ പടരുന്നത് തടയാൻ സാധിക്കും.

നാജിയ ജസിൻ ടി
9 F ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം