ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/അക്ഷരവൃക്ഷം/മാലിന്യ സംസ്ക്കരണം ഒരു സംസ്കാരമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യ സംസ്ക്കരണം ഒരു സംസ്കാരമാണ്

മാലിന്യ സംസ്ക്കരണത്തേക്കുറിച്ചുള്ള നമ്മുടെ മനോഭാവം മാറണം. നമ്മുടെ ജീവിതത്തിൽ അത്യാവശ്യം വേണ്ട ഒന്നാണ് ശുചിത്വം. വഴിയിലെ പകർച്ചവ്യാധി എന്താണ്?? സാക്ഷാൽ മാലിന്യം തന്നെ.വീടിന്റെ അകത്തളത്തിൽ അടിച്ചു കൂട്ടുന്ന മാലിന്യങ്ങൾ ഫലപ്രദമായി സംസ്കരിക്കുന്നതിനു പകരം പൊതുവഴിയിലും ജന സമ്പർക്ക ഇടങ്ങളിലും പലരും തള്ളുന്നതായി കാണാൻ കഴിയുന്നുണ്ട്. അടുക്കള കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ "പ്രതിനിധി "കൾ ചെയ്തതാണെന്ന് മാലിന്യം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു വീട്ടിലെ ഏറ്റവും വൃത്തി ഉള്ള ഇടമായിരിക്കണം അടുക്കള. തികഞ്ഞ വെടിപ്പും അടുക്കും ചിട്ടയും ഇവിടെ പാലിക്കാൻ കഴിയണം. അതുമൂലം ഒത്തിരി രോഗങ്ങൾക്കുള്ള കാരണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. അലക്കാനുള്ള വസ്ത്രങ്ങൾ, കഴുകാനുള്ള പാത്രങ്ങൾ എന്നിവ അലസമായി കൂട്ടി ഇടുന്നത് കൊതുകുകളും, പ്രാണികളും തമ്പടിക്കാൻ വഴി ഉണ്ടാക്കലാണ് എന്നോർക്കുക. നമുക്ക് നിസാരമായി തോന്നാമെങ്കിലും പല തരം രോഗങ്ങൾക്കുള്ള വഴി മരുന്നാകുമത്. പ്ലാസ്റ്റിക് ക്യാരി ബാഗുകളും, പ്ലാസ്റ്റിക് കവറുകളും വീട്ടുമുറ്റത്തേക്ക് വലിച്ചെറിയലും ചപ്പുചവറുകൾക്കൊപ്പം കത്തിക്കലും കുഴിച്ചു മൂടലും മർത്യനും മണ്ണിനും ദോഷകരമാണെന്നറിയുക. മനുഷ്യൻ തന്നെ ശുചിത്വം പാലിച്ചാൽ മനുഷ്യർക്ക് ഗുണം. ധാരാളം വൈറസ് രോഗങ്ങളിൽ നിന്ന് രക്ഷ നേടാം. വ്യക്തി ശുചീകരണ കാര്യത്തിൽ ശ്രദ്ധ വേണം. അതോടൊപ്പം ആത്മീയ ശുദ്ധിയും വേണം. ശുചിത്വം പാലിക്കൂ രോഗം അകറ്റൂ ... ശുചിത്വം ഉണ്ടോ മനുഷ്യർക്ക് ഗുണം...

ഫാത്തിമ ഷജ്‌ല എം പി
9 F ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം