സഹായം Reading Problems? Click here

ഫ്രീഡം ഫെസ്റ്റ് 2023/പോസ്റ്റർ

Schoolwiki സംരംഭത്തിൽ നിന്ന്
ഫ്രീഡംഫെസ്റ്റ്പോസ്റ്റർ

പോസ്റ്റർ നിർമാണം

2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് ഡിജിറ്റൽ പോസ്റ്റർ നിർമാണവും പ്രദർശനവും. (സർക്കുലർ)

 • വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ പ്രിന്റെടുത്ത് സ്കൂളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാം.
 • ഓരോ സ്കൂളിലും നിർമിക്കപ്പെടുന്നവയിൽ നിന്ന് മികച്ച 5 പോസ്റ്റർ സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്യേണ്ടതാണ്.

പോസ്റ്റർ നിർമാണത്തിനുള്ള നിർദേശങ്ങൾ

 • ഏതെങ്കിലും ഒരു ഫ്രീ- ഗ്രാഫിക് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് പോസ്റ്റർ തയ്യാറാക്കാം.
 • വലുപ്പം: A3 അല്ലെങ്കിൽ A4.
 • ലാന്റ്സ്കേപ്പിലോ പോർട്രേറ്റിലോ ആകാം.
 • ഫയൽ ഫോർമാറ്റ്: PNG / JPG (PNGയാണ് അഭികാമ്യം)
 • ചുരുങ്ങിയത് 300 DPI റെസല്യൂഷൻ
 • കളർമോഡ്:
 • ലോഗോയും മറ്റു വിവരങ്ങളും: ഫ്രീഡം ഫെസ്റ്റിന്റെ വിശദാംശങ്ങൾ https://freedomfest2023.in/ ൽ ലഭ്യമാണ്.
 • ലോഗോ ഇവിടെനിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
  ലോഗോ ഡൗൺലോഡ് ചെയ്യാം
 • തലക്കെട്ടും ടെക്സ്റ്റും:
  • ഫ്രീഡം ഫെസ്റ്റ് 2023
  • Knowledge Innovation Technology
  • 2023 ആഗസ്ത് 12 മുതൽ 15 വരെ
  • ടാഗോർ തിയറ്റർ-തിരുവനന്തപുരം
 • ഫ്രീഡം ഫെസ്റ്റിന്റെ ആശയത്തെ പ്രകടിപ്പിക്കുന്ന തരത്തിൽ പരിമിതമായ തോതിൽ ടെക്സ്റ്റും ചിത്രങ്ങളും ഉൾപ്പെടുത്താവുന്നതാണ്.
 • വ്യക്തിപരമായ ലോഗോയോ പേരുകളോ പോസ്റ്ററുകളിൽ ഉണ്ടാകരുത്
 • പോസ്റ്റർ തയ്യാറാക്കിയ കുട്ടികളുടെ പേര്, ക്ലാസ്സ് എന്നീ വിവരങ്ങൾ ഫയൽ അപ്‍ലോഡ് ചെയ്യുന്ന സമയത്ത് പ്രമാണ വിവരണം എന്ന ഭാഗത്തുള്ള ചുരുക്കം എന്നതിൽ ചേർക്കുക.
 • പകർപ്പവകാശമുള്ള യാതൊന്നും ഉപയോഗിക്കരുത്
 • പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ പാടില്ല.
 • ലഭ്യമാകുന്ന പോസ്റ്ററുകളിൽ മികച്ചു നില്ക്കുന്നവ ഫ്രീഡം ഫെസ്റ്റിന്റെ പ്രമോഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്.


പോസ്റ്റർ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദേശങ്ങൾ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും സ്കൂൾവിക്കിയിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ:

a) ചിത്രം അപ്‍ലോഡ് ചെയ്യൽ

 • ചിത്രത്തിന്റെ ഫയൽനാമം ff2023-DistrictCode-SchoolCode-picture number.png മാതൃകയിലായിരിക്കണം.

ഉദാ: തിരുവനന്തപുരം ജില്ലയിലെ 99999 എന്ന സ്കൂൾകോഡുള്ള വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ അഞ്ച് പോസ്റ്ററുകളാണ് ചേർക്കുന്നത് എങ്കിൽ, ഫയൽനാമം
ff2023-tvm-99999-1.png
ff2023-tvm-99999-2.png
ff2023-tvm-99999-3.png
ff2023-tvm-99999-4.png
ff2023-tvm-99999-5.png എന്നായിരിക്കണം.

ജില്ലകളുടെ ചുരുക്കപ്പേര് - kgd, knr, wyd, kkd, mlp, pgt, tsr, ekm, idk, ktm, alp, pta, klm, tvm - എന്നിവതന്നെ ഉപയോഗിക്കുക.

 • ഫയൽനാമം ഇംഗ്ലീഷിൽ ചെറിയഅക്ഷരത്തിൽ (Small Case) മാത്രമേ നൽകാവൂ.
 • ഫയൽനാമത്തിൽ സ്പെയ്സ് ഉണ്ടാകരുത്.
 • പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '-' (Hyphen symbol) മാത്രം ഉപയോഗിക്കുക.
 • ചിത്രങ്ങൾക്ക് നിർബന്ധമായും FF2023 എന്ന വർഗ്ഗം ചേർക്കണം.
 • FF2023 എന്ന കാറ്റഗറി ചേർത്താൽ മാത്രമേ ചിത്രം പദ്ധതിത്താളിൽ പ്രദർശിപ്പിക്കപ്പെടുകയുള്ളൂ. ഇങ്ങനെ കൃത്യമായി കാറ്റഗറി ചേർത്ത ചിത്രഫയലുകൾ ഇവിടെക്കാണാം
 • സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം.
 • പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 3 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്‍വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക

b) ഫ്രീഡം ഫെസ്റ്റ് ടാബ് ചേർക്കൽ

 • ലിറ്റിൽകൈറ്റ്സ് പേജിൽ ഫ്രീഡം ഫെസ്റ്റ് എന്ന പ്രത്യേക ടാബ് സൃഷ്ടിച്ച് അതിലാണ് പോസ്റ്ററും മറ്റ് ചിത്രങ്ങളും കുറിപ്പുകളും ചേർക്കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും ചിത്രങ്ങളും ഈ പേജിൽ ചേർക്കുക.
 • ഫ്രീഡം ഫെസ്റ്റ് എന്ന പ്രത്യേക പേജ് സൃഷ്ടിക്കുന്നതിന് {{Lkframe/Header}} എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ ലഭിക്കുന്നു. ( മുൻപ് {{Lkframe/Header}} എന്ന ഫലകം ചേർത്തവർ വീണ്ടും ഇത് ചെയ്യേണ്ടതില്ല, അതിൽ പുതിയ ടാബിന്റെ ലിങ്ക് വന്നിട്ടുണ്ടാവും.)
 • പുതിയതായി ലഭിക്കുന്ന ടാബുകളിൽ ക്ലിക്ക് ചെയ്ത് സ്രോതസ്സ് സൃഷ്ടിക്കുക എന്ന ഓപ്ഷനെടുക്കുക. ഇതിൽ ഏറ്റവും മുകളിൽ {{Lkframe/Pages}} എന്ന template ചേർക്കുക. സേവ് ചെയ്യുക.

Yearframe Tab ചേർക്കൽ- വീഡിയോ സഹായി പിഡിഎഫ് സഹായഫയൽ


C) പദ്ധതി താളിൽ ചിത്രവും വിവരങ്ങളും ചേർക്കൽ

ഫ്രീഡം ഫെസ്റ്റിന്റെ പ്രചരണഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകളിൽ നിന്ന് ഏറ്റവും മികച്ച 5 എണ്ണം മാത്രമേ അപ്‍ലോഡ് ചെയ്യാനും പേജിൽ ചേർക്കാനും പാടുള്ളൂ.