ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. സാമൂഹ്യ ശാസ്ത്രത്തിലുള്ള കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ശ്രീമതി ഗീത മനക്കലിന്റെ നേതൃത്വത്തിൽ ആണ് സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നത് .

ക്ലബ്ബ് ഭാരവാഹികൾ

ചുമതല പേര്
കൺവീനർ ഗീത മനക്കൽ
ജോയിൻറ് കൺവീനർ ശരീഫ് എം
സ്റ്റുഡൻറ് കൺവീനർ മിഥില മനോജ്(10 B)
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ അക്ഷയ് കെ (7 C)

2018 - 2019 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

2018 - 19 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 25 ന് (ബുധൻ ) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ ആയിരുന്നു സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.വൈകീട്ട് 3.30 ഒാടുകൂടി ഫലം പ്രഖ്യാപിച്ചു. സ്‌കൂൾ ലീഡറായി 10 സി ക്ലാസിലെ മുഹമ്മദ് ഷിബിനെയും ഡപ്യൂട്ടി ലീഡേഴ്സായി അനുഗ്രഹ ജോസിനെയും (8 B)തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു. ജനാധിപത്യവേദി കൺവീനർ ഖാലിദ് എം എം , പ്രിൻസ് ടി സി . എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.സത്യപ്രതിജ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ നിയാസ് ചോല തെരെഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സിനുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.

ആഗസ്റ്റ്- 15 സ്വാതന്ത്ര്യ ദിനം

2018 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.സാധാരണ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിക്കാൻ കഴിഞ്ഞില്ല. കനത്ത മഴ കാരണം സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ പല അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും സ്കൂളിൽ സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും എത്തിയ അദ്ധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും, സ്കൂളിൽ ഇപ്പോൾ ട്രൈനിംങ്ങിനായി വന്നിട്ടുള്ള ബി. എഡ്ഡ് അദ്ധ്യാപക - വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനം വിപുലമായി തന്നെ ആഘോഷിച്ചു. പ്രളയകെടുതിയിൽ സമീപ പ്രദേശങ്ങളിലെ കുട്ടികളും JRc,സ്കൗട്ട്, ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്, ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ നിയാസ് ചോല ദേശീയ പതാക ഉയർത്തി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി സർ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സുമേഷ് കെ സി ചന്ദ്രൻ കെ ഹാഷിംകുട്ടി റുഖിയ ഇ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 13 (തിങ്കൾ) ന് നടന്ന പ്രസംഗം, ക്വിസ്സ്, പോസ്റ്റർ രചന, ദേശഭക്തി ഗാനാലാപനം, ചുമർപത്ര നിർമ്മാണം തുടങ്ങിയവയിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്ധ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ, ചുമർ പത്രം എന്നിവയുടെ പ്രദർശനം ആഗസ്റ്റ് 13 (തിങ്കൾ) ന് നടത്തിയിരുന്നു.

യുദ്ധ വിരുദ്ധ ദിനം

യുദ്ധ വിരുദ്ധ ദിനം
യുദ്ധ വിരുദ്ധ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന് കീഴിൽ യുദ്ധവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു.5 മുതൽ 9 വരെ ക്ലാസ്സിലെ കുട്ടികൾ അണിനിരന്ന യുദ്ധവിരുദ്ധ റാലിയോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.റാലിയുടെ അവസാനം ഹെഡ്മാസ്റ്റർ നിയാസ് ചോല സത്യാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗ്രൗണ്ടിൽ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന മാസ്സ് ഡ്രിൽ കൗതുകകരമായി.ക്ലാസ് അടിസ്ഥാനത്തിൽ നടന്ന കൊളാഷ് മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ 9 സി ക്ലാസും യൂ പി വിഭാഗത്തിൽ 6 എ ക്ലാസും ഒന്നാംസ്ഥാനം കരസ്ഥമാക്കി.ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ കോളാഷുകളുടെ പ്രദർശനം സീനിയർ ആധ്യാപിക ബീന എം നിർവഹിച്ചു.


ഗാന്ധിജയന്തി വാരാചരണം

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഫാത്തിമ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ദണ്ഡി മാർച്ച് നടത്തി. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ അബ്ദുൽനാസർ സാർ ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ എന്നിവർ സംയുക്തമായി പതാക കൈമാറി കൊണ്ട് മാർച്ച് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെയും 78 അനുയായികളുടെയും വേഷമണിഞ്ഞ വിദ്യാർത്ഥികൾ സ്കൂളിൽ നിന്നും കൂമ്പാറ ബസാറിലേക്ക് നടത്തിയ കാൽനടയാത്ര 1930ലെ ദണ്ഡിയാത്രയെ അനുസ്മരിപ്പിച്ചു. ദേശഭക്തിഗാനങ്ങൾ വിദ്യാർത്ഥികൾ ആലപിച്ചത് പരിപാടിക്ക് മാറ്റു കൂട്ടി. അധ്യാപകരായ ഖാലിദ് എംഎം കൂമ്പാറ അങ്ങാടിയിൽ വെച്ച് നടത്തിയ ദണ്ഡി അനുസ്മരണപ്രഭാഷണം സ്വാതന്ത്ര്യ സ്മരണയിലേക്ക് ശ്രോതാക്കളെ എത്തിക്കാൻ പര്യാപ്തമായിരുന്നു. വാരാചരണത്തിന്റെ ഭാഗമായി ഗാന്ധി ക്വിസ് ,സ്കൂൾ പരിസര ശുചീകരണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവ നടന്നു. വാരാചരണത്തിന്റെ സമാപനസമ്മേളനം ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം ചെയ്തു ബീന ടീച്ചർ നന്ദി പറഞ്ഞു.