പ്രബോധിനി യു.പി.എസ് വക്കം‍‍/അക്ഷരവൃക്ഷം/മനുഷ്യന്റെ തിരിച്ചറിവിനായി.....

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യന്റെ തിരിച്ചറിവിനായി.....

അന്നൊരു ഉച്ച ദിവസം അദ്യാപകരുടെ മുഖത്തെല്ലാം വിഷാദം.ഒരിക്കലും അവരുടെ മുഖം അങ്ങനെ കണ്ടിട്ടില്ല.ഞങ്ങളോട് അവർ പറഞ്ഞു സ്കൂൾ അടക്കുകയാണ് പരീക്ഷകൾ ഇല്ല.കാരണം ചൈനയിലെ ഉഹൻ എന്ന സ്ഥലത്തുനിന്നും ആരംഭിച്ച കൊറോണ എന്ന വൈറസ്സ് മനുഷ്യനെ കർന്നെടുക്കാൻ തുടങ്ങിയിരിക്കുന്നു.ഏഴിലെ പരീക്ഷ എഴുതുവാനോ യാത്ര ദിനങ്ങൾ ആഘോഷിക്കുവാനോ കഴിയില്ലലോ എന്നോർത്ത് ഞാൻ കൂട്ടുകാരെ കെട്ടിപ്പിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു.അധ്യാപകർ ഒരു ബോധവൽക്കരണ ക്ലാസ് നൽകി വിട്ടു. പുറത്തു പോകരുത്,കൈകൾ നന്നായി കഴുകി സൂക്ഷിക്കണം.അതൊന്നും അത്ര ഗൗരവമായി കേട്ടല്ല മടങ്ങിയത്.വീട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാജ്യമൊട്ടാകെ രോഗം പടർന്നു പിടിക്കുന്നു.ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.ആകെ വിഷമത്തിലായി.പുറം രാജ്യങ്ങളിൽ രോഗം പടർന്നുപിടിക്കുന്നു.പപ്പയുംമമ്മിയും വിദേശത്തായതിനാൽ ഞാൻ ആകെ വിഷമിച്ചു.കൂലിവേലക്കു പോകാൻ പറ്റാതെ ആഹാരം കിട്ടാതെയും പാടുപെടുന്ന ആളുകളെ ഞാൻചുറ്റിലും കണ്ടു.ലക്ഷങ്ങൾ മുടക്കി വിദേശത്തു പഠിക്കാൻ വിട്ട മക്കളെ വീട്ടിലെത്തിക്കാൻ കഴിയാത്ത മാതാപിതാക്കളുടെ രോദനം,ലക്ഷക്കണക്കിനാളുകൾ മരിച്ചുവീഴുന്ന കാഴ്ചകൾ,ആരോഗ്യ പ്രവർത്തകരുടെ സത്കര്മങ്ങൾ പോലീസുകാരുടെ സേവനങ്ങൾ,അങ്ങനെ നിരവധി കാഴ്ചകൾ ടി വി കാണുന്നത് ഞാൻ ഓർത്തു.ഇപ്പോൾ മനുഷ്യർക്ക്‌ ജാതിയില്ല,രാക്ഷ്ട്രിയമില്ല,ജീവൻ രക്ഷിക്കുക.ഇതുപോലെ ഒറ്റക്കെട്ടായിനിന്ന് പൊരുതേണ്ട മനുഷ്യൻ മറന്നതെന്ദ്? ഇനിയും ഈ കാലം കഴിയുമ്പോൾ മനുഷ്യ....നീ....മഹാപ്രളയങ്ങൾ,നിപ്പ,അങ്ങനെ വിവിധ പ്രീതിസന്ധികൾ കടന്നുപോയി.പക്ഷെ പ്രഖിയാപിച്ചു ആദ്യമായി നാടിനെനടുക്കിയ മഹാമാരി ഇനി ഈ ഭുഉമിയിൽ ഉണ്ടാകാതിരിക്കട്ടെ.എത്രെയും വേഗം നമ്മൾ പൂർവാധികം ശക്തരായി ഉയർത്തെഴുനേൽക്കാൻ സർവേസ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ !

സ്നേഹ
7 A പ്രബോധിനി യു.പി.എസ് വക്കം‍‍
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം