Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:


സ്കൂളിന്റെ പരിസരപ്രദേശങ്ങളിൽ ജാഗ്രത പുലർത്തുന്നതിനായി പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു. സമീപവാസികളുടെയും കട ഉടമസ്ഥരുടെയും പിന്തുണ വിമുക്തിയുടെ പ്രവർത്തനങ്ങൾക്ക് വളരെയധികം സഹായകരമാണ്.. വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പോലീസ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
സ്കൂളിന്റെ പരിസരപ്രദേശങ്ങളിൽ ജാഗ്രത പുലർത്തുന്നതിനായി പോലീസ് പെട്രോളിംഗ് ഏർപ്പെടുത്തുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു. സമീപവാസികളുടെയും കട ഉടമസ്ഥരുടെയും പിന്തുണ വിമുക്തിയുടെ പ്രവർത്തനങ്ങൾക്ക് വളരെയധികം സഹായകരമാണ്.. വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പോലീസ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
== പ്രവർത്തനങ്ങൾ 2023-24 ==
=== ജാഗ്രതയിലൂടെ അദ്ധ്യയനം ===
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, റോഡ് സേഫ്റ്റി ഗ്രൂപ്പ്, യോദ്ധാവ്  എന്നീ സംഘടനകളുടെ സഹകരണത്താൽ വിമുക്തി ക്ലബ്ബിന്റെ ഒരു മീറ്റിംഗ്    31-05-2023  രാവിലെ 11 മണിക്ക്  പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടി. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതം ആശംസിച്ചു. ആറന്മുള പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്രീ. ഹരികുമാർ മീറ്റിംഗിൽ മുഖ്യ സന്ദേശം നൽകി. ആറന്മുള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എൻ.എസ് കുമാർ  ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി അനില സാമുവലിന്റെ കൃതജ്ഞതയോടു കൂടി മീറ്റിംഗ് അവസാനിച്ചു.
=== ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ===
മദ്യം, മയക്കുമരുന്ന് ഇവ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നതായ ഒരു പശ്ചാത്തലത്തിൽ കൂടെയാണ് വിദ്യാർത്ഥികൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലഹരിയുടെ കരാളഹസ്തങ്ങളിൽ പെടാതെ വിദ്യാഭ്യാസ കാലഘട്ടം പൂർത്തീകരിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനായി വിവിധങ്ങളായ പരിപാടികളാണ് വിമുക്തി ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
==== കൗൺസിലിംഗ് ====
കുട്ടികളുടെ വിവിധങ്ങളായ മാനസിക സംഘർഷങ്ങൾ സുരക്ഷിതമായി പങ്കുവയ്ക്കുന്നതിനായി വിവിധ  കൗൺസിലിംഗ് സെഷനുകൾ നടന്നുവരുന്നു.
===== വ്യക്തിഗത കൗൺസിലിംഗ് =====
ഡോ. മേഴ്സി മാത്യു എല്ലാ ആഴ്ചയും സ്കൂളിൽ എത്തി ആവശ്യമുള്ള കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നു. കുട്ടികളുടെ വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അതിനാവശ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ഈ കൗൺസിലിംഗ് സെഷനിലൂടെ സാധിക്കുന്നു.
===== കൗൺസിലിംഗ് ക്ലാസുകൾ =====
കിടങ്ങന്നൂർ നവദർശൻ, മലയാലപ്പുഴ നവജീവ കേന്ദ്രം എന്നീ ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള കൗൺസിലർമാർ ഓരോ ക്ലാസിലെയും  വിദ്യാർഥികകളുമായി സംവദിച്ചു. മദ്യം ലഹരിവസ്തുക്കൾ ഇവയുടെ ദോഷങ്ങൾ എന്തൊക്കെയെന്ന് കുട്ടികൾക്ക് വളരെ വിശദമായി വിദഗ്ധർ പറഞ്ഞു കൊടുത്തു. കുട്ടികളുടെ വിവിധ സംശയങ്ങൾക്കും ഇവർ നിവാരണം വരുത്തി.
==== പോസ്റ്റർ പ്രദർശനം ====
കിടങ്ങന്നൂർ നവദർശൻ, തിരുവല്ല അനാംസ് എന്നീ ലഹരി വിമോചന സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പ്രദർശനം സംഘടിപ്പിച്ചു. മദ്യത്തിന്റെയും ലഹരിയുടെയും ദോഷങ്ങൾ ചിത്രീകരിക്കുന്നതായ വിവിധ ചിത്രങ്ങളും ലഹരി ആസക്തിയുടെ വിവിധ ഘട്ടങ്ങൾ കാണിക്കുന്ന ചാർട്ടുകളും ലഹരി വിമോചനം എങ്ങനെ സാധ്യമാക്കാം എന്നതിന്റെ പോസ്റ്ററുകളും ഈ പ്രദർശനത്തിന്റെ പ്രത്യേകതയായിരുന്നു. കുട്ടികൾ വരച്ച ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ പ്രദർശനത്തിന് മാറ്റുകൂട്ടി.
==== തെരുവ് നാടകം ====
ലഹരി വിമോചനത്തിനായി പ്രവർത്തിക്കുന്ന മലയാലപ്പുഴ നവജീവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സമൂഹത്തിൽ രാസലഹരിയുടെയും മദ്യത്തിന്റെയും ദോഷങ്ങൾ ചിത്രീകരിക്കുന്ന തെരുവുനാടകം അവതരിപ്പിക്കപ്പെട്ടു. മദ്യവും മയക്കുമരുന്നും കുടുംബങ്ങളെ എങ്ങനെയാണ് തകർക്കുന്നത് എന്ന് വളരെ മനോഹരമായി കലാകാരന്മാർ ഈ തെരുവ് നാടകത്തിലൂടെ അവതരിപ്പിച്ചു.
==== ലഹരിവിരുദ്ധ പ്രതിജ്ഞ ====
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
'''"മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ  പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന്  ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ ഞാൻ പ്രതിജ്ഞ ചെയ്യുന്നു."'''
==== വിവിധ മത്സരങ്ങൾ ====
വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു.
===== പ്രസംഗം =====
===== ഉപന്യാസം =====
===== ചിത്രരചന =====
===== പോസ്റ്റർ നിർമ്മാണം =====
==== ലഘുലേഖ വിതരണം ====
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷങ്ങൾ വിവരിക്കുന്നതായ ലഘുലേഖകൾ സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്തു.
==== ബോധവൽക്കരണ സമ്മേളനം ====
ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം മലങ്കര മാർത്തോമാ സുറിയാനി സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തീമത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സമിതി കൺവീനർ റവ. ഡോ. റ്റി. റ്റി. സക്കറിയ  ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
== ചിത്രങ്ങൾ ==
<gallery>
പ്രമാണം:37001-laharivimochanam2.resized.JPG
പ്രമാണം:37001-laharivimochanam3.resized.JPG
പ്രമാണം:37001-laharivimochanam4.resized.JPG
പ്രമാണം:37001-laharivimochanam1.resized.JPG
പ്രമാണം: 37001-laharivimochanam2.resized.JPG
പ്രമാണം:  37001-laharivimochanam1.resized.JPG
പ്രമാണം: 37001-laharivimochanam3.resized.JPG
പ്രമാണം: 37001-laharivimochanam4.resized.JPG
പ്രമാണം:37001 വിമുക്തി ക്ലബ്1.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്2.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്3.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്4.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്5.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്6.resized.JPG|
</gallery>


==ഹെൽത്ത് ക്ലബ്ബ്==
==ഹെൽത്ത് ക്ലബ്ബ്==
വരി 301: വരി 238:


കുട്ടികളുടെ ബി.എം.ഐ കണ്ടെത്താനും അമിത വണ്ണമുള്ള കുട്ടികളെ കണ്ടെത്താനുമുള്ള പരിശീലനം നൽകി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിൽ സൂസൻ ബേബി പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. സുനു മേരി സാമൂവേൽ കൃതജ്ഞത  അറിയിച്ചു. സെന്റ് തോമസ് ഹോസ്പിറ്റൽ  സ്റ്റാഫ്‌, പത്താം ക്ലാസ് കുട്ടികൾ എന്നിവർ ഈ മീറ്റിംഗിൽ പങ്കെടുത്തു.
കുട്ടികളുടെ ബി.എം.ഐ കണ്ടെത്താനും അമിത വണ്ണമുള്ള കുട്ടികളെ കണ്ടെത്താനുമുള്ള പരിശീലനം നൽകി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പരിപാടിയിൽ സൂസൻ ബേബി പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. സുനു മേരി സാമൂവേൽ കൃതജ്ഞത  അറിയിച്ചു. സെന്റ് തോമസ് ഹോസ്പിറ്റൽ  സ്റ്റാഫ്‌, പത്താം ക്ലാസ് കുട്ടികൾ എന്നിവർ ഈ മീറ്റിംഗിൽ പങ്കെടുത്തു.
== ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25 ==
=== ആരോഗ്യം കാക്കാൻ വാക്സിൻ ===
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഓഗസ്റ്റ് 22-ാം തീയതി രാവിലെ 10 മണി മുതൽ വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ 10,15 വയസ്സ് തികഞ്ഞ കുട്ടികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ അമിത് കൃഷ്ണൻ ഈ ക്യാമ്പിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ  ഐഡ വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനൊപ്പം അവരുടെ ഉയരവും ഭാരവും പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പ്രഥമധ്യാപിക  അനില സാമുവൽ, ഹെൽത്ത് ക്ലബ്ബ് കൺവീനർ  സൂസൻ ബേബി എന്നിവർ ഈ ചടങ്ങിൽ പ്രസംഗിച്ചു. വാക്സിനേഷൻ കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അനിവാര്യമായ ഒരു ഇടപെടലാണ്. ഇത് കുട്ടികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും അവരുടെ സമഗ്രമായ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
=== ഹൃദയം പറയുന്ന കഥകൾ ===
[[പ്രമാണം:37001-Heart Day-1.jpg|ലഘുചിത്രം|251x251ബിന്ദു]]
2024 സെപ്റ്റംബർ 29 ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾ ഹൃദ്രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. തങ്ങളുടെ സർഗ്ഗാത്മക ചിത്രങ്ങളിലൂടെ ഹൃദ്രോഗത്തിന്റെ കാരണങ്ങളും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം എന്നിവയുടെ പ്രാധാന്യം വിദ്യാർത്ഥികൾ തങ്ങളുടെ ചിത്രങ്ങളിലൂടെ കാണിച്ചുതന്നു. ഹൃദ്രോഗം ബാധിക്കുന്നവരുടെ ജീവിതശൈലിയിലെ മാറ്റങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചു.
=== ദേശീയ ആയുർവേദ ദിനാചരണം ===
[[പ്രമാണം:37001-AyurvedhaDinam-2.jpg|ലഘുചിത്രം]]
ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 29 ന് ഒമ്പതാം ദേശീയ ആയുർവേദ ദിനാചരണം സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷമായി നടന്നു. പരിപാടിക്ക് തുടക്കം കുറിച്ച് ശ്രീമതി അനില സാമുവൽ സ്വാഗതം ആശംസിച്ചു. നീർവിളാകം ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സംഗീത കുട്ടികൾക്ക് ആയുർവേദത്തെക്കുറിച്ച് വിശദമായ ക്ലാസുകൾ നയിച്ചു. യോഗാചാര്യൻ ശ്രീ. വിജയമോഹൻ പരിപാടിയിൽ ആശംസകൾ അറിയിച്ചു. കുട്ടികൾ തങ്ങളുടെ സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീമതി സൂസൻ ബേബി നന്ദി അറിയിച്ചു.
[[പ്രമാണം:37001-Ayurvedha Dhinam-1.jpg|ലഘുചിത്രം]]
ആയുർവേദത്തെ ജനജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ്. ആയുർവേദത്തിലെ ആഹാരക്രമം, യോഗ, പ്രാണായാമം തുടങ്ങിയവയെക്കുറിച്ച് ബോധവൽക്കരിച്ച് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിന്റെ പ്രാധാന്യം എടുത്തുപറയുക, ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി അവയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും പ്രേരിപ്പിക്കുക, കുട്ടികളെ ആയുർവേദത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ലക്ഷ്യം.
=== ലോക പ്രമേഹ ദിനം ===
ലോക പ്രമേഹ ദിനമായ നവംബർ 14ന്, വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ സ്കൂൾ സന്ദർശിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ പ്രധാന അധ്യാപിക  അനില സാമുവൽ അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ, ഹെൽത്ത് ക്ലബ്ബ് കൺവീനർ സൂസൻ ബേബി എല്ലാവരെയും സ്വാഗതം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ സജീവ് ക്ലാസ്സിന് നേതൃത്വം നൽകി. വനിതാ ഹെൽത്ത് സൂപ്പർവൈസർ  ഐഡെറ്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്  ഷബാന, പിടിഎ പ്രസിഡണ്ട് ഡോ. സൈമൺ ജോർജ്, ആശാ പി മാത്യു ടീച്ചർ, എട്ടാം ക്ലാസ് വിദ്യാർത്ഥികൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു. ക്ലാസ്സിനു ശേഷം, പ്രമേഹ ദിനവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി നടത്തി, വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.


== എനെർജി ക്ലബ് ==
== എനെർജി ക്ലബ് ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613391" എന്ന താളിൽനിന്ന് ശേഖരിച്ചത്