Jump to content
സഹായം


"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 72: വരി 72:
ഇപ്പോഴത്തെ എന്റെ കാട്ടു പള്ളികൂടം ഹാർബാർ ഏരിയ എൽ.പി.സ്കൂൾ കാണുമ്പോൾ എനിക്ക് അസൂയയും സന്തോഷവുമുണ്ട്. പണ്ടത്തെ ജനങ്ങളുടെ പേടിസ്വപ്നമായ ആറില്ല. വലിയ കാടില്ല. ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എന്റെ കാട്ടു പള്ളിക്കൂടം എന്ന പേര് തന്നെ മാറി. എനിക്ക് കിട്ടാത്ത സൗകര്യം എന്റെ മക്കൾക്ക് ലഭിച്ചലോ എന്ന സന്തോഷവും.
ഇപ്പോഴത്തെ എന്റെ കാട്ടു പള്ളികൂടം ഹാർബാർ ഏരിയ എൽ.പി.സ്കൂൾ കാണുമ്പോൾ എനിക്ക് അസൂയയും സന്തോഷവുമുണ്ട്. പണ്ടത്തെ ജനങ്ങളുടെ പേടിസ്വപ്നമായ ആറില്ല. വലിയ കാടില്ല. ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എന്റെ കാട്ടു പള്ളിക്കൂടം എന്ന പേര് തന്നെ മാറി. എനിക്ക് കിട്ടാത്ത സൗകര്യം എന്റെ മക്കൾക്ക് ലഭിച്ചലോ എന്ന സന്തോഷവും.


''ചിതലരിക്കാതെ വിദ്യാലയ കാലഘട്ടത്തെ കുറിച്ചുള്ള മധുരമായ ഓർമ്മകൾ ഇവിടെ സമർപ്പിക്കുന്നു...''[[പ്രമാണം:44223 mumthas old student.jpg|ലഘുചിത്രം|144x144ബിന്ദു|'''''മുതാസ് .എസ്''''' ]]                                                                                                    '''<big>മുംതാസ്.എസ്</big> ,<big>(1996 - 2000 ബാച്ച് )</big>'''</blockquote>            
''ചിതലരിക്കാതെ വിദ്യാലയ കാലഘട്ടത്തെ കുറിച്ചുള്ള മധുരമായ ഓർമ്മകൾ ഇവിടെ സമർപ്പിക്കുന്നു...''[[പ്രമാണം:44223 mumthas old student.jpg|ലഘുചിത്രം|144x144ബിന്ദു|'''''മുതാസ് .എസ്''''' ]]                                                                                                    '''<big>മുംതാസ്.എസ്</big> ,<big>(1996 - 2000 ബാച്ച് )</big>'''</blockquote>
 
 
 
 
== '''<big>എന്റെ വഴികാട്ടി</big>''' ==
<blockquote><big>'''അനുഭവകഥ'''</big></blockquote><blockquote>ഞാൻ നസ്റിൻ എൻ.എസ്. 2014 - 2019 വരെയുള്ള കാലഘട്ടത്തിൽ ഹാർബർ ഏരിയ എൽ.പി.എസിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയാണ്. ഇപ്പോൾ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു. എച്ച്.എ.എൽ. പി .എസിൽ പഠിച്ചിരുന്ന എന്റെ പഠനകാലം എനിക്ക് ഏറെ പ്രിയപ്പെട്ടതും മധുരമായ ഓർമകളും പ്രചോദനവും നിറഞ്ഞതായിരുന്നു. എൽ.കെ.ജി മുതൽ എട്ടു വരെയുള്ള എന്റെ പഠനനിലവാരം 95 ശതമാനത്തിൽ നിന്നും താഴാതെ നിലനിർത്താൻഎനിക്ക് പ്രചോദനം നൽകിയത് എച്ച്.എ. എൽ. പി. എസിലെ അധ്യാപകരാണ്.
 
എൽ. കെ. ജി. യിലെ പഠനനിലവാരം കണക്കാക്കിയതിൽ ആദ്യ സമയത്ത് എനിക്ക് മാർക്ക് കുറവായതിനാൽ അധ്യാപിക എന്റെ ഉമ്മയെ വിളിച്ചു ഒരുപാട് പരാതി പറഞ്ഞു. പരാതി പറഞ്ഞ വാക്കുകളിൽ എന്നെ വേദനിപ്പിക്കുകയും,എന്നാൽ മുന്നോട്ടുള്ള പ്രയാണത്തിനും പഠനത്തിനും പ്രചോദനമാവുകയും ചെയ്ത ഒരു വാചകം ഉണ്ടായിരുന്നു 'ഈ സ്കൂളിലെ ഏക മോശം കുട്ടി '.ഈ വാചകത്തിലെ പ്രചോദനത്തിലാണ് എൽ.കെ.ജി.യിൽ തന്നെ പഠിക്കുന്ന സമയത്ത് റെയിൻബോ സ്കോളർഷിപ്പ് കോമ്പറ്റീഷനിൽ പങ്കെടുക്കാനുളള ത്വര എന്നിൽ ഉണ്ടായത്,  അധ്യാപക ഉമ്മയോട് പറഞ്ഞ ഓരോ കാര്യവും എടുത്തു പറഞ്ഞ്,  ഉമ്മ നൽകിയ ശാസന  എന്നിൽ  വാശിപിടിപ്പിച്ചു. സ്കോളർഷിപ്പ് റിസൾട്ട് വന്നപ്പോൾ ഞാൻ മുഖേന സങ്കടപ്പെട്ട എല്ലാവർക്കും ഞാൻ കൊടുത്ത സന്തോഷം സ്കൂളിലെ ടോപ്സ്കോറർ എന്നുതു മാത്രമല്ല, അഞ്ചാം റാങ്കും എനിക്ക് നേടാൻ കഴിഞ്ഞു എന്നതായിരുന്നു.ഒരു പക്ഷേ ഇപ്പോൾ എനിക്ക് തോന്നുന്നത് അന്ന് ഞാനാണ് സ്കൂളിലെ ഏറ്റവും മോശം കുട്ടി എന്ന് പറഞ്ഞ അധ്യാപികയാണ് എന്റെ യഥാർത്ഥ വഴികാട്ടി എന്നുള്ളതാണ്.
 
എന്നെ മോശമായി ചിത്രീകരിച്ച ആ അധ്യാപിക ആരാണെന്ന് പല തവണ ചോദിച്ചിട്ടും എന്റെ ഉമ്മ ഇന്നേവരെ എന്നോട് പറഞ്ഞു തന്നിട്ടില്ല.നിന്നിലുള്ള തെറ്റുതിരുത്താൻ, ഒരു മോശം പ്രവർത്തനം നിന്നിൽ കണ്ടപ്പോൾ നിന്നെ നന്നാക്കാൻ വേണ്ടി  വഴക്ക് പറഞ്ഞതാണ്  എന്ന് മാത്രമാണ് ഇതുവരെയും എന്റെ ഉമ്മ എന്നോട് പറഞ്ഞിട്ടുളളത്. 2016 - 17 കാലഘട്ടത്തിൽ ബാലരാമപുരം ഉപജില്ലാ തലത്തിൽ നല്ലപാഠം പദ്ധതിയിൽ തിരഞ്ഞെടുത്ത 41 സ്കൂളുകളിൽ ഒരു സ്കൂൾ നമ്മുടെ സ്കൂൾ ആയിരുന്നു. ആ സൗഭാഗ്യം ലഭിച്ചത് ഞാൻ പഠിച്ച കാലഘട്ടത്തിലാണ് എന്നതിനാൽ ഞാൻ ഇന്നും അഭിമാനിക്കുന്നു. എച്ച്. എ. എൽ.പി.എസ് പൂർവവിദ്യാർഥി ആയി എന്നുള്ളതിനാൽ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് എന്റെ എച്ച്.എ.എൽ.പി.എസ് എന്ന സ്കൂൾ എച്ച്.എ.എച്ച്.എസ്.എസ്. എന്നായി മാറാൻ സാധിക്കണമെന്നാണ്. എന്റെ സ്വപ്ന ഭവനത്തിലേക്ക് വീണ്ടും വരാനും,എന്റെ വഴി കാട്ടിയെ വീണ്ടും വാരിപ്പുണരാനും എങ്കിലേ എനിക്ക് കഴിയുകയുള്ളൂ.ആ  ആഗ്രഹം സഫലമാകും എന്ന പ്രതീക്ഷയോടെ...
 
<big>'''പൂർവ്വ വിദ്യാർത്ഥിനി'''</big>
 
<big>'''നസ്രിൻ എൻ. എസ്.'''</big>
 
<big>'''എച്ച്. എസ്. എസ് . ഫോർ ഗേൾസ്, വെങ്ങാനൂർ എട്ടാം ക്ലാസ് വിദ്യാർത്ഥിനി'''</big></blockquote>            
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2099371" എന്ന താളിൽനിന്ന് ശേഖരിച്ചത്