ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,004
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font | {{HSSchoolFrame/Pages}} | ||
[[പ്രമാണം:47045 map.png|ലഘുചിത്രം|pullurampara map]] | |||
<font size=6><center>പുല്ലൂരാംപാറ- ചരിത്രനാൾവഴികളിലൂടെ</center></font size> | |||
==ചരിത്രം== | |||
<p style="text-align:justify">രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലം. മഹായുദ്ധത്തിന്റെ കെടുതികൾ ലോകമെമ്പാടും പരക്കപ്പെട്ടു. ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം ആളിപ്പടർന്നു. ദിനംപ്രതി നിത്യോപയോഗസാധനങ്ങൾക്ക് ക്ഷാമം വന്നതോടെ ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചു വന്നു. ഈ സാഹചര്യത്തിലാണ് മധ്യതിരുവിതാംകൂറിലെ കർഷകർ മലബാറിലേക്ക് കുടിയേറ്റം തുടങ്ങിയത്. | |||
മലബാർ കുടിയേറ്റ ചരിത്രത്തിൽ മുൻതാളുകളിൽ സ്ഥാനം പിടിച്ചതാണ് തിരുവമ്പാടി മേഖലയിൽപ്പെടുന്ന പുല്ലൂരാംപാറ പ്രദേശത്തെ കുടിയേറ്റം. മദയാനയോടും മലമ്പനിയോടും വസൂരിയോടും കുടിയേറ്റകർഷകർ പടവെട്ടി. പ്രതികൂല കാലാവസ്ഥ പലപ്പോഴും കർഷകന്റെ അധ്വാനത്തെ നശിപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി വിജയിച്ചു. കാടുകൾ കയ്യേറി. കുടിലുകൾ സ്ഥാപിച്ചു. കുടിയേറ്റകർഷകർ പുല്ലൂരാംപാറ എന്ന പ്രദേശത്ത് വാസമുറപ്പിച്ചു. ഒരിക്കലും കീഴടങ്ങുകയില്ല എന്ന് വാശിപിടിച്ച വനഭൂമി കുടിയേറ്റ കർഷകരുടെ മുൻപിൽ മെരുങ്ങി. ആ മണ്ണിൽ അവർ കൃഷി ചെയ്തു. ആ വിത്തുകൾ നൂറുമേനി വിളവു നൽകി. മലബാറിന്റെ മലമടക്കുകളിൽ കുടിയേറ്റകർഷകർ പുതിയൊരു ആകാശവും ഭൂമിയും സൃഷ്ടിച്ചു. മഹത്തായ ആ അധ്വാനചരിത്രത്തിന്റെ വർണ്ണപ്പകിട്ടാർന്ന ഒരു അധ്യായമായിരുന്നു പുല്ലൂരാം പാറ കുടിയേറ്റം. പുല്ലൂരാംപാറ എന്ന പ്രദേശത്ത് കുടിയേറിയ കർഷകരാണ് ഇവിടുത്തെ പൂർവ്വികർ.പുല്ലൂരാംപാറയെ ഈ നല്ല സ്ഥിതിയിൽ എത്തിച്ചത് അവരാണ്. | |||
<font size=6><center>പുല്ലൂരാംപാറയെ കുറിച്ച് ഒരു നിഗമനം </center></font size> | |||
കോഴിക്കോട് ടൗണിൽ നിന്നും 50 കിലോമീറ്റർ അകലെ പശ്ചിമഘട്ട താഴ്വരയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് പുല്ലൂരാംപാറ. ഇത് കോഴിക്കോട് ജില്ലയിലും താമരശ്ശേരി താലൂക്കിലും പെടുന്നു. തിരുവമ്പാടി പഞ്ചായത്തിലും കോടഞ്ചേരി പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശങ്ങൾ പുല്ലൂരാംപാറ മേഖലയിലുണ്ട്. | |||
പുല്ലൂരാംപാറ എന്ന പ്രദേശത്തിന് സ്ഥാനനാമം എങ്ങനെ വന്നു എന്നതിനെക്കുറിച്ചുള്ള അറിവ് ഒരു രേഖകളിലും കേട്ടുകേൾവികളിലും ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും സമീപപ്രദേശങ്ങളുടെ വേരുകളെക്കുറിച്ച് ചില ഐതിഹ്യങ്ങൾ അറിയപ്പെടുന്നുണ്ട്. അതിലൊന്നാണ് തിരുവമ്പാടിയെ കുറിച്ചുള്ളത്.തിരുവമ്പാടി മേഖലയുടെ ജന്മി മണ്ണിൽ തറവാട്ടുകാരായിരുന്നു. | |||
ഈ തറവാട്ടിലെ ഒരു കാരണവർ പാട്ടം പിരിക്കുന്നതിനും മറ്റുചില ആവശ്യങ്ങൾക്കും ആയി പലപ്പോഴും കളപ്പുരയിൽ വന്നു താമസിച്ചിരുന്നു. ഒരു രാത്രി ഒരു ഓടക്കുഴൽ നാദം കേട്ടു കാരണവർ പുറത്തിറങ്ങുകയുണ്ടായി. പുറത്തിറങ്ങി നോക്കിയപ്പോൾ കുറച്ചകലെ ഒരു പാറപ്പുറത്ത് ശ്രീകൃഷ്ണൻ ഓടക്കുഴൽ വായിക്കുന്നതും ചുറ്റിലും പശുക്കൾ നിൽക്കുന്നതും കാണുകയുണ്ടായി. പിറ്റേദിവസംതന്നെ കാരണവർ ശ്രീകൃഷ്ണ അമ്പലം സ്ഥാപിക്കാനുള്ള പണികൾ ആരംഭിച്ചു. അന്നുമുതൽ ഈ പ്രദേശം തിരുവമ്പാടി എന്നപേരിൽ അറിയപ്പെട്ടു. ഇതിനുമുൻപ് ഈ പ്രദേശം നായരുകൊല്ലി എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. പുല്ലും പാറക്കെട്ടുകളും നിറഞ്ഞ ഈ പ്രദേശത്തിന് പൂർവികർ പുല്ലരിയൻപാറ എന്ന് പേരിട്ടു. പിന്നീടത് പുല്ലൂരാംപാറ എന്നായിത്തീർന്നു. | |||
<font size=6><center>സെന്റ് ജോസഫ്സ് എയ്ഡഡ് യുപി സ്കൂൾ </center></font size> | |||
1947 മുതൽ ഇവിടുത്തെ മണ്ണിന്റെ മേന്മ അറിഞ്ഞ് ആളുകൾ ക്രമേണ ഇങ്ങോട്ട് കുടിയേറ്റം ആരംഭിച്ചു. ദേവാലയത്തിൽ പോയി പ്രാർത്ഥിക്കുന്നതിനും കുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും 8 കിലോമീറ്ററിലധികം ദൂരമുള്ള തിരുവമ്പാടിയിൽ പോകുന്നത് വളരെ ക്ലേശകരമായിരുന്നു. അധ്വാനവും പരിശ്രമവും ധീരതയും കയ്യിലുള്ളവർ ഒത്തുചേർന്ന് അവരുടെ പ്രശ്നങ്ങൾക്ക് പോംവഴി ആരാഞ്ഞു അന്ന് തിരുവമ്പാടി പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട അത്തനേഷ്യസ് അച്ചന്റെ നേതൃത്വത്തിൽ പുല്ലൂരാംപാറയിൽ വിദ്യാലയവും ദേവാലയവും തുടങ്ങുന്നതിന് തീരുമാനിച്ചു. അതിന് ഇവിടെ കുടിയേറിയ കാരണവന്മാർ നേതൃത്വം നൽകി. 1952 ജൂൺമാസത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. | |||
അങ്ങേവീട്ടിൽ ഈപ്പൻ, ചോക്കാട്ട് ഔസേപ്പ്, ടി പി കുര്യൻ, പുതിയാമഠത്തിൽ ജോസഫ്, എന്നിവർ ആദ്യകാല അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു. അങ്ങേവീട്ടിൽ ഈപ്പൻ, ടി പി കുര്യൻ എന്നിവർ വിരമിച്ചതിനുശേഷം വി ടി ജോസഫ്, പി എസ് ചാക്കോ എന്നിവർ നിയമിതരായി. സർക്കാരിൽ നിന്ന് സഹായം ലഭിക്കാതിരുന്നതിനാൽ കമ്മറ്റിക്കാർ പിരിവെടുത്ത് അധ്യാപകർക്ക് ഒരു ചെറിയ വേതനം നൽകാൻ തുടങ്ങി. തുടർന്ന് വിദ്യാലയത്തിന് അംഗീകാരവും സഹായവും ലഭിക്കുന്നതിന് ശ്രമിച്ചുകൊണ്ടിരുന്ന അവസരത്തിൽ ഫാ.അത്തനേഷ്യസ് സ്ഥലം മാറിപ്പോയി. പകരം ഫാദർ കെറൂബിൻ ആസ്ഥാനം ഏറ്റെടുത്തു. അക്കാലത്ത് മലബാർ മദ്രാസിന്റെ ഭാഗമായിരുന്നതിനാൽ വിദ്യാലയത്തിന്അംഗീകാരവും സഹായവും ലഭിക്കുവാൻ പരിശീലനം സിദ്ധിച്ച അധ്യാപകർ ആവശ്യമായി വന്നു.അതിനാൽ പുതിയാമഠത്തിൽ ജോസഫ്, ചോക്കാട് ജോസഫ് എന്നിവർക്ക് അധ്യാപകരായി തുടരുവാൻ കഴിഞ്ഞില്ല. 1952ൽ ഇ.സി പൊറിഞ്ചു പ്രധാന അദ്ധ്യാപകനായും വി ടി ജോസഫ്, പി എസ്സ് ചാക്കോ, കെ ജെ ചാക്കോ എന്നിവർ അധ്യാപകരുമായും ഒന്ന് രണ്ട്സ്റ്റാന്റേഡുകളിൽ പഠനമാരംഭിച്ചു. | |||
ആകെ 4 ക്ലാസുകളിലായി 141 വിദ്യാർത്ഥിവിദ്യാർത്ഥിനികൾ പഠനം ആരംഭിച്ചു. സ്കൂളിന് അംഗീകാരവും സഹായവും ലഭിക്കുകയും ചെയ്തു. | |||
1953ൽ വി എം തോമസും 1954ൽ വി.ടി താരുവും ഈ സ്കൂളിൽ അധ്യാപകരായി വന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു. സ്വാഭാവികമായും സൗകര്യം പോരാതെ വരികയും ചെയ്തു. സ്കൂളിന് പുതിയ കെട്ടിടം ആവശ്യമായി വന്നു 1954ൽ 120 അടി നീളവും 24 അടി വീതിയുമുള്ള സ്കൂൾകെട്ടിടം നാട്ടുകാർ ചേർന്ന് സ്ഥാപിച്ചു. ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫാ.ബർത്തലോമിയോ സ്കൂൾ മാനേജരായി നിയമിതനായി. | |||
സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ അധികവും കാർഷികരംഗത്തും സാമൂഹിക സേവനരംഗത്തും ഔദ്യോഗികരംഗത്തും സജീവമായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ പുരോഗതിക്കും പ്രശസ്തിക്കും വേണ്ടി ഇപ്പോഴും അവർ പ്രവർത്തിക്കുന്നു. ഇവരുടെ പ്രയത്നങ്ങളുടെ ഫലമായി ഇപ്പോൾ കുട്ടികൾക്ക് കളിക്കാനായി വിശാലമായ സ്കൂൾ ഗ്രൗണ്ടും പാർക്കും യാത്രാസൗകര്യത്തിനായി സ്കൂൾബസുകളും വിശാലമായ കമ്പ്യൂട്ടർലാബും മൾട്ടിമീഡിയ റൂമും തുടങ്ങി നിരവധി സജ്ജീകരണങ്ങൾ നിലവിൽ ഉണ്ട്. ഇപ്പോൾ ഈ സ്കൂളിൽ മുപ്പതിൽ അധികം അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. | |||
കായികരംഗത്തും ഇന്ന് സ്കൂൾ മുൻനിരയിലാണ്. ഇതിനുവേണ്ടി അധ്യാപകരും നാട്ടുകാരും കഠിനപ്രയത്നം നടത്തുന്നു. | |||
<font size=6><center>സെൻറ്. ജോസഫ്സ് ഹൈസ്കൂൾ പുല്ലൂരാംപാറ </center></font size> | |||
പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് കുട്ടികൾക്ക് തുടർന്ന് പഠിക്കണമെങ്കിൽ അടുത്ത് ഒരു സ്കൂൾ ഉണ്ടായിരുന്നില്ല. അത് അവരെയും നാട്ടുകാരെയും സങ്കടത്തിലാഴ്ത്തി. ഈ സാഹചര്യത്തിൽ ഇവിടെ ഒരു ഹൈസ്കൂൾ സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ഒരു അഭിലാഷമായിരുന്നു. 1976ൽ ആണ് ഇതിനുള്ള പരിശ്രമങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത്. ആ കാലഘട്ടത്തിൽ ഇടവക വികാരിയായിരുന്ന ഫാദർ. ഫിലിപ്പ് മുറിഞ്ഞകല്ലേലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ത്യാഗങ്ങളും വേദനകളും പങ്കുവെച്ചതിന്റെ ഫലമാണ് ഇന്നത്തെ പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂൾ. സ്കൂൾ നിർമാണത്തിന് നേതൃത്വം നൽകിയത് ആഗസ്തി നാട്ടുനിലത്തിൽ, ജോസഫ് താണ്ടാംപറമ്പിൽ, പി സി ചാണ്ടി പനച്ചിക്കൽ, കുര്യൻ തെങ്ങുമ്മൂട്ടിൽ, ലൂക്കോസ് കാഞ്ഞിരക്കാട്ട്, ഫ്രാൻസിസ്, വി ടി താരു മാസ്റ്റർ തുടങ്ങിയവരായിരുന്നു. സ്കൂൾ അനുവദിച്ചു കിട്ടുവാനായി പ്രയത്നിച്ചത് ഇവിടുത്തെ നിയമസഭാംഗമായ ശ്രീ സിറിയക് ജോൺ ആയിരുന്നു. ഈ സരസ്വതീക്ഷേത്രത്തിന്റെ ഉദ്ഘാടനം 1979 ഫെബ്രുവരി പതിനാറാം തീയതി നിർവഹിച്ചു. | |||
1976-77 അധ്യയനവർഷത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ എട്ടാംക്ലാസിൽ 4 ഡിവിഷനുകളിലായി 81 ആൺകുട്ടികളും 92 പെൺകുട്ടികളും ഉൾപ്പെടെ 172 കുട്ടികളാണ് പഠനം ആരംഭിച്ചത്. 1979ൽ 86 കുട്ടികൾ ആദ്യബാച്ചിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ചേർന്നു. അവരിൽ 92% കുട്ടികളും പാസായി. | |||
25 പേർ ഒന്നാം ക്ലാസ് നേടുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിലും ഗണനീയമായ നേട്ടം പരീക്ഷാവിജയത്തിൽ കൈവരിക്കാൻ സ്കൂളിനു സാധിച്ചു.14 ക്ലാസ് മുറികളും 7 ക്ലാസുകൾ നടത്തുവാൻ സൗകര്യമുള്ള വിശാലമായഓഡിറ്റോറിയവും ചേർന്ന ഒരു മൂന്ന് നില കെട്ടിടമാണ് സ്കൂളിന് ഉള്ളത്. ഏതാണ്ട് പതിനായിരം രൂപയോളം ചിലവഴിച്ച് നിർമ്മിച്ച ഒരു സയൻസ് ലാബ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. പ്രൊജക്ടറും സ്‍ക്രീനുമുള്ള ഒരു സ്മാർട്ട് റൂമും സജീവമായ ഒരു കമ്പ്യൂട്ടർ ലാബും ഇന്ന് ഈ സ്കൂളിൽ നിലവിലുണ്ട്. 2018-19 അധ്യയനവർഷത്തിൽ സ്കൂളിലെ എല്ലാ ക്ലാസ്സുകളും ഹൈടെക് ക്ലാസുകളായി മാറി. | |||
സ്പോർട്സ് രംഗത്തും സ്കൂൾ മുൻനിരയിലാണ്. 2016ൽ ജി വി രാജ പുരസ്കാരം സ്കൂളിനെ തേടിയെത്തി. 2017-18 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളിനുള്ള അവാർഡ് മനോരമയിൽ നിന്ന് മലബാർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങാൻ സാധിച്ചു. സ്പോർട്സ് രംഗത്ത് അപർണ്ണ റോയ്, തെരേസ ജോസഫ്, ലിസ്ബത്ത് കരോളിൻ ജോസഫ്, വിനിജ വിജയൻ, അർജുൻ തങ്കച്ചൻ, അനൂപ് തുടങ്ങിയവർ ദേശീയ അന്തർദേശീയ തലങ്ങളിൽ തിളങ്ങിയവരാണ്. | |||
പുല്ലൂരാംപാറ ഇന്ന് ഈ സ്കൂളിന്റെ പേരിലാണ് അറിയപ്പെടുന്നത്. അതിനാൽതന്നെ നാടിന്റെ വികസനത്തിൽ സ്കൂളിന് പ്രധാന സ്ഥാനം തന്നെയാണ് ഉള്ളത്. | |||
---------------------------------- | |||
കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പുല്ലുരാംപാറയിൽ തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി എളിയരീതിയിൽ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്‍സ് യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാൻ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ് പുല്ലുരാമ്പാറയിൽ ഹൈസ്കൂൾ അനുവദിക്കുന്നത്. '''1976 ഫെബ്രുവരി 16'''-ആം തിയ്യതി '''സെന്റ്. ജോസഫ്‍സ് ഹൈസ്ക്കൂളിന്റെ''' ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷൻ മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നിർവഹിച്ചു. | |||
1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ആയിരുന്നു സ്കൂൾ മാനേജർ. ശ്രീ.പി.ടി. ജോർജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാർജ്ജ് വഹിച്ചു. | 1976 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ ആയിരുന്നു സ്കൂൾ മാനേജർ. ശ്രീ.പി.ടി. ജോർജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാർജ്ജ് വഹിച്ചു. | ||
എം,സി. ചിന്നമ്മ,പി.എ. ജോർജ്ജ്,എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോർജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവർ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവർ അനദ്ധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. എട്ടാം ക്ലാസ്സിൽ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത് . ആദ്യമായി അഡ്മിഷൻ നേടിയത് <font color="green">'<nowiki/>''സി.കെ. ഗോപകുമാർ''</font>''''' എന്ന കുട്ടിയാണ്.1979 ൽ ആദ്യ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 86 കുട്ടികളിൽ 84 പേരും വിജയിച്ച് ''98''' ശതമാനം വിജയം നേടാൻ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വർഷത്തിൽ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 194 കുട്ടികളിൽ 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ഈ വിദ്യാലയം കരസ്ഥമാക്കി.2009-10 വർഷത്തിലും പരീക്ഷക്കിരുന്ന 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ആവർത്തിക്കാൻ സ്കൂളിനു കഴിഞ്ഞു.2010-11 വർഷത്തിൽ സ്കൂൾ <font color="blue">'''ഹയർ സെക്കണ്ടറി ''' </font> ആയി ഉയർത്തി. നിലവിൽ സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 12 അധ്യാപകരുടെ മേൽനോട്ടത്തിൽ 72 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. | എം,സി. ചിന്നമ്മ,പി.എ. ജോർജ്ജ്,എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോർജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവർ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവർ അനദ്ധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. എട്ടാം ക്ലാസ്സിൽ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത് . ആദ്യമായി അഡ്മിഷൻ നേടിയത് <font color="green">'<nowiki/>''സി.കെ. ഗോപകുമാർ''</font>''''' എന്ന കുട്ടിയാണ്.1979 ൽ ആദ്യ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 86 കുട്ടികളിൽ 84 പേരും വിജയിച്ച് ''98''' ശതമാനം വിജയം നേടാൻ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വർഷത്തിൽ എസ്.എസ്.എൽ.സി. ഫലം പുറത്തുവന്നപ്പോൾ 194 കുട്ടികളിൽ 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ഈ വിദ്യാലയം കരസ്ഥമാക്കി.2009-10 വർഷത്തിലും പരീക്ഷക്കിരുന്ന 194 പേരും വിജയിച്ച് ''' 100''' ശതമാനം വിജയം ആവർത്തിക്കാൻ സ്കൂളിനു കഴിഞ്ഞു.2010-11 വർഷത്തിൽ സ്കൂൾ <font color="blue">'''ഹയർ സെക്കണ്ടറി ''' </font> ആയി ഉയർത്തി. നിലവിൽ സയൻസ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 12 അധ്യാപകരുടെ മേൽനോട്ടത്തിൽ 72 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. |
തിരുത്തലുകൾ