Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,728: വരി 1,728:


19.6.2023 തിങ്കളാഴ്ച രാവിലെ  വായനാ ദിന പ്രത്യേക അസംബ്ലിയ്ക്കായി, സ്റ്റേജും, ഓഡിറ്റോറിയവും, പോസ്റ്ററുകളും, വായനക്കാർഡുകളും കൊണ്ട് അലങ്കരിച്ചിരുന്നു. ഏഴാം ക്ലാസിന്റെ നേതൃത്വത്തിൽ വായനാ മരവും തയ്യാറാക്കി. അന്നേ ദിനം രാവിലെ 9.15 ന് അസംബ്ലിക്കായി എല്ലാ കുട്ടികളും അണിനിരന്നു. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ എന്നിവയ്ക്കു ശേഷം, കുമാരി ടീന ആൻ തോമസ്, വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, P N പണിക്കരെ കുറിച്ചും സംസാരിച്ചു. കുമാരി റിയ മരിയ റെജി, വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള മഹദ് വചനങ്ങൾ, കുട്ടികൾ പ്ലക്കാർഡിൽ എഴുതുകയും, അവതരിപ്പിക്കുകയും ചെയ്തു. മാസ്റ്റർ, ദിൽവർ അബ്ദുൾ റഹ് മാൻ താൻ വായിച്ച പുസ്തകത്തേയും, കഥാകാരിയേയും പരിചയപ്പെടുത്തി. K.R മീരയുടെ ആരാച്ചാർ എന്ന പുസ്തകത്തിന്റെ ആസ്വാദനവും അവതരിപ്പിച്ചു. മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ, എം.ടി., ബഷീർ, മുകുന്ദൻ , സാറാജോസഫ്, കമല സുരയ്യ , ഒ.വി.വിജയൻ, ലളിതാംബിക അന്തർജ്ജനം, എസ്.കെ പൊറ്റക്കാട്, തുടങ്ങിയവരുടെ ചെറു ജീവചരിത്രം, കുട്ടികൾ അവതരിപ്പിച്ചു. വായനാ ദിനവുമായി ബന്ധപ്പെട്ട്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ സംഘഗാനം അവതരിപ്പിച്ചത് ഈ ദിനത്തെ കൂടുതൽ മനോഹരമാക്കി. വാരാചരണത്തോടനുബന്ധിച്ച് ഓരോ ദിവസവും വ്യത്യസ്തങ്ങളായ പരിപാടിക സംഘടിപ്പിച്ചു. മതഗ്രന്ഥ വായന,ഇഷ്ട സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, ഒന്നാം ക്ലാസ് കൂട്ടുകാരുടെ അക്ഷരക്കൂട്ട്, രണ്ടാം ക്ലാസുകാരുടെ കുട്ടിക്കവിതകൾ, മൂന്നാം ക്ലാസിന്റെ കടം കഥകൾ, നാലാം ക്ലാസുകാരുടെ ചെറുകഥകൾ, എന്നിവയും, പോസ്റ്റർ, ക്വിസ്, പ്രസംഗം തുടങ്ങിയ മത്സരങ്ങളുമാണ് നടത്തിയത്. ലൈബ്രറിയിലേക്ക് ഒരു പുസ്തകം - പുസ്തക ചെപ്പ്, ഒരു പ്രധാന പരിപാടിയാണ്. എന്റെ കുട്ടിക്ക് എന്റെ സമ്മാന പുസ്തകം എന്ന പേരിൽ, രക്ഷിതാക്കളാണ് പുസ്തകം വിദ്യാലയത്തിന് സമ്മാനിച്ചത്.
19.6.2023 തിങ്കളാഴ്ച രാവിലെ  വായനാ ദിന പ്രത്യേക അസംബ്ലിയ്ക്കായി, സ്റ്റേജും, ഓഡിറ്റോറിയവും, പോസ്റ്ററുകളും, വായനക്കാർഡുകളും കൊണ്ട് അലങ്കരിച്ചിരുന്നു. ഏഴാം ക്ലാസിന്റെ നേതൃത്വത്തിൽ വായനാ മരവും തയ്യാറാക്കി. അന്നേ ദിനം രാവിലെ 9.15 ന് അസംബ്ലിക്കായി എല്ലാ കുട്ടികളും അണിനിരന്നു. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ എന്നിവയ്ക്കു ശേഷം, കുമാരി ടീന ആൻ തോമസ്, വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, P N പണിക്കരെ കുറിച്ചും സംസാരിച്ചു. കുമാരി റിയ മരിയ റെജി, വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള മഹദ് വചനങ്ങൾ, കുട്ടികൾ പ്ലക്കാർഡിൽ എഴുതുകയും, അവതരിപ്പിക്കുകയും ചെയ്തു. മാസ്റ്റർ, ദിൽവർ അബ്ദുൾ റഹ് മാൻ താൻ വായിച്ച പുസ്തകത്തേയും, കഥാകാരിയേയും പരിചയപ്പെടുത്തി. K.R മീരയുടെ ആരാച്ചാർ എന്ന പുസ്തകത്തിന്റെ ആസ്വാദനവും അവതരിപ്പിച്ചു. മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ, എം.ടി., ബഷീർ, മുകുന്ദൻ , സാറാജോസഫ്, കമല സുരയ്യ , ഒ.വി.വിജയൻ, ലളിതാംബിക അന്തർജ്ജനം, എസ്.കെ പൊറ്റക്കാട്, തുടങ്ങിയവരുടെ ചെറു ജീവചരിത്രം, കുട്ടികൾ അവതരിപ്പിച്ചു. വായനാ ദിനവുമായി ബന്ധപ്പെട്ട്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ സംഘഗാനം അവതരിപ്പിച്ചത് ഈ ദിനത്തെ കൂടുതൽ മനോഹരമാക്കി. വാരാചരണത്തോടനുബന്ധിച്ച് ഓരോ ദിവസവും വ്യത്യസ്തങ്ങളായ പരിപാടിക സംഘടിപ്പിച്ചു. മതഗ്രന്ഥ വായന,ഇഷ്ട സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, ഒന്നാം ക്ലാസ് കൂട്ടുകാരുടെ അക്ഷരക്കൂട്ട്, രണ്ടാം ക്ലാസുകാരുടെ കുട്ടിക്കവിതകൾ, മൂന്നാം ക്ലാസിന്റെ കടം കഥകൾ, നാലാം ക്ലാസുകാരുടെ ചെറുകഥകൾ, എന്നിവയും, പോസ്റ്റർ, ക്വിസ്, പ്രസംഗം തുടങ്ങിയ മത്സരങ്ങളുമാണ് നടത്തിയത്. ലൈബ്രറിയിലേക്ക് ഒരു പുസ്തകം - പുസ്തക ചെപ്പ്, ഒരു പ്രധാന പരിപാടിയാണ്. എന്റെ കുട്ടിക്ക് എന്റെ സമ്മാന പുസ്തകം എന്ന പേരിൽ, രക്ഷിതാക്കളാണ് പുസ്തകം വിദ്യാലയത്തിന് സമ്മാനിച്ചത്.
=== '''July 1,Doctors’ day''' ===
ജീവന്റെ മൂല്യം ഏറ്റവും കൂടുതൽ പ്രഘോഷിക്കുന്ന ഇന്ന്, ജൂലൈ 1- സെന്റ്. ജോസഫ്സ് കുടുംബാഗങ്ങൾ ഡോക്ടേഴ്സ് day സമുചിതമായി ആഘോഷിച്ചു.ആ ദിനത്തിന്റെ പ്രത്യകത വ്യക്തമാക്കുന്ന 5-ാം class കാരുടെ Skit ഓടെ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. ‘Doctors, you are great’എന്നസന്ദേശംനൽകുന്ന വ്യത്യസ്തത നിറഞ്ഞ രംഗാവിഷ്കാരം ഒരു ഡോകടർക്ക് പൊതുജനത്തിനു മുന്നിലുള്ള ഉത്തരവാദിത്വം വ്യക്തമാക്കുന്നതായിരുന്നു. അതോടൊപ്പം കുട്ടികൾ ഉണ്ടാക്കികൊണ്ട് വന്നകാർഡ്കൾവിശിഷ്ടവ്യക്തികളായി വന്ന കൂനമ്മാവ് പ്രൈമറിഹെൽത്ത്സെന്ററിലെ ബിജുസാറിനും,ഡോ. ഇന്ദുവിനും നൽകി ആദരിച്ചു. ഇപ്പോഴത്തെ രോഗത്തെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചും സാർ വ്യക്തമാക്കി. ഡോ. ഇന്ദു ഇന്നത്തെ ഭക്ഷണ രീതികളെ കുറിച്ചും മാതാപിതാക്കൾ കൂട്ടികളുടെ ജീവിതത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിശദികരിച്ചു.
=== '''July 1,PTA General Body''' ===
2023 -24 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സംഘടനാ പൊതുയോഗം ജൂലൈ 1 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് പിടിഎ പ്രസിഡന്റ് ശ്രീ സമൻ ആന്റണിയുടെ അധ്യക്ഷതയിൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഈശ്വര പ്രാർത്ഥനയോടെ കാര്യപരിപാടികൾ ആരംഭിച്ചു. സി. റിൻസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.റെയ്‌മോൾ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ഫിലോ ടീച്ചർ കണക്കുകൾ അവതരിപ്പിക്കുകയുണ്ടായി. പിടിഎ പ്രസിഡന്റ് ശ്രീ സമൻ ആന്റണി അധ്യക്ഷ പ്രസംഗം നടത്തി. കൂനമ്മാവ് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ബിജു സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.മഴക്കാല രോഗങ്ങളെ കുറിച്ചും രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും ബിജു സാർ പങ്കുവയ്ക്കുകയുണ്ടായി. ശ്രീമതി ഡോക്ടർ ഇന്ദു ശരത്,’Importnce of health in positive parenting’ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നയിച്ചു. അതിനുശേഷം പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ സമൻ ആന്റണിയെത്തന്നെ പി.ടി.എ.പ്രസിഡന്റായും ഡോ. ഇന്ദു ശരത്തിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.റോസ് മോൾ ടീച്ചർ എല്ലാവർക്കും നന്ദി അർപ്പിച്ചു.3.30pm-ന് മീറ്റിംഗ് അവസാനിച്ചു.
=== '''July 1,പഠനോപകരണശില്പശാല''' ===
ജൂലൈ 1 ശനിയാഴ്ച 12.45pm- ന് വിവിധ വിഷയങ്ങളിലെ പഠനോപകരണങ്ങളുമായി ബന്ധപ്പെട്ടശില്പശാല നടത്തി. കുട്ടികളുടെ മാതാപിതാക്കളുടെ സഹകരണത്തോടെയാണ് ശില്പശാല നടത്തിയത്.1,2 ക്ലാസുകളിലെ കുട്ടികളുടെ സചിത്ര പാഠപുസ്തകവുമായി ബന്ധപ്പെട്ട പഠനോപകരണ നിർമ്മാണമാണ് ശില്പശാലയിൽ നടത്തിയത്. മൂന്നാം ക്ലാസ്സിൽ ഗണിതവുമായി ബന്ധപ്പെട്ട പഠനോപകരണ നിർമ്മാണം ആയിരുന്നു. അബാക്കസ്,വിവിധ ജ്യാമിതീയ രൂപങ്ങൾ, സ്ഥാന വില പോക്കറ്റ്, സംഖ്യ കാർഡുകൾ എന്നിവയാണ് ശില്പശാലയിൽ നിർമ്മിച്ചത്. ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണനിർമ്മാണമാണ് നാലാം ക്ലാസ്സുകൾ നടത്തിയത്.
=== '''July 3, St. Thomas Day''' ===
സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാരാണ് സെന്റ് തോമസ് ഡേയ്ക്ക് നേതൃത്വം നൽകിയത്. 11ശിഷ്യന്മാർ സെഹിയോൻ മാളികയിൽ സമ്മേളിച്ചിരിക്കുമ്പോൾ ഈശോ അവിടെ പ്രത്യക്ഷപ്പെട്ടു. "തോമസ് നിന്റെ വിരൽ കൊണ്ടുവരൂ എന്റെ പാർശ്വത്തിൽ തൊടുക; അവിശ്വാസിയാകാതെ വിശ്വാസിയാകുക" എന്ന രംഗം ടാബ്ലോ ആയി അവതരിപ്പിച്ചു.
വിശുദ്ധ തോമാശ്ലീഹായുടെ അപദാനങ്ങൾ പ്രകീർത്തിക്കുന്ന ഗാനത്തിനു ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർ നൃത്തച്ചുവടുകൾ വച്ചു. കൊച്ചുകുട്ടികളുടെ നിഷ്കളങ്കത നിറഞ്ഞ കലാപരിപാടികൾ എല്ലാവരും വളരെ സന്തോഷത്തോടെ ആസ്വദിച്ചു. ഭാരതത്തിന്റെ അപ്പസ്തോലനായ തോമാശ്ലീഹായെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാകുവാൻ ഈ കലാപരിപാടികൾ സഹായകമായി.
=== '''July 5,Vaikom Muhammed Basheer Day''' ===
2023 24 അധ്യയനവർഷത്തെ ബഷീർ ദിന സ്മരണം രണ്ടാം ക്ലാസുകാരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ബഷീറിന്റെ വേഷം അണിഞ്ഞെത്തിയ നഹാൻ ബഷീറിനെ വീണ്ടും ഓർമിപ്പിച്ചു. കാതറിൻ, ആൽഫിൻ എന്നീ കുട്ടികൾ ചേർന്ന് ബഷീറിനെ കുറിച്ച് വിവരിച്ചു. പിന്നീട് ഏതാനും പ്രസിദ്ധമായ ചില ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ കുട്ടികൾ അനുകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. മജീദ് സൈനബ, പാത്തുമ്മ, തുടങ്ങിയ അനശ്വര കഥാപാത്രങ്ങളുടെ അവതരണം വളരെ മനോഹരമായിരുന്നു.
=== '''July  7,School level Sasthramela''' ===
ജോസഫൈൻസ് കുടുംബത്തിന് ഏറെ സന്തോഷമുള്ള ദിനമായിരുന്നു 2023 ജൂലൈ 7. സ്കൂൾ തല ശാസ്ത്രമേളയിൽ തങ്ങളുടെ വിവിധ തലങ്ങളിലുള്ള കഴിവുകൾ തെളിയിക്കുവാൻ കൊച്ചു മിടുക്കന്മാരും കൊച്ചു മിടുക്കികളും ഏറെ ഉത്സാഹത്തോടെ കടന്നുവന്നു. Maths, Basic Science, Social Science, Work Experience,  lT എന്നീ മേഖലകളിൽ കുട്ടികൾ തമ്മിൽ തങ്ങളുടെ മാറ്റുരച്ചു. കുട്ടികളിലെ കഴിവുകളെ തിരിച്ചറിയുവാൻ അധ്യാപകരും ഏറെ ഉത്സുഹരായിരുന്നു. LP , UP തലങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. അങ്ങനെ St.Joseph's UPS Koonammavu എറെ വർണ്ണാഭമായ ദിനത്തിൽ Maths ലെ Geometric Chart - ഉം BasicScience -ലെ Volcana -യും Social Science -ലെ ATM ഉം,Work Experience -ലെ വർണ്ണ പ്രപഞ്ചവും, IT യിലെTypingCompetitionനുംഏറെശ്രദ്ധയാകർഷിച്ചു.അങ്ങനെകുട്ടികൾക്ക്സന്തോഷത്തിന്റെയും അറിവുത്സവത്തിന്റെയും ഒരു ദിനമായി ഇന്ന് മാറി.
=== '''July 15,Club Inauguration''' ===
ഈശ്വര സാന്നിദ്ധ്യ അവബോധത്തിൽ ഉൾപ്രവേശിച്ച് 15/7/23 ശനിയാഴ്ച്ച 1.30 ന് വിവിധ ക്ലബുകൾ നിർവഹിക്കുവാൻ ആരംഭം കുറിച്ചു. Club ഉദ്ഘാടന കർമ്മം  നടത്തിയത് Fr.Paul Manavalan ആയി രുന്നു. ഓരോ കുട്ടികൾക്കും ദൈവം നിരവധി കഴിവുകൾ നൽകിയിരിക്കുന്നത് സഹോദരങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമ്പോഴാണ് ഓരോ ക്ലബുകളും ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ സാധിക്കുന്നത് എന്ന് ബഹുമാനപ്പെട്ട അച്ചൻ ഊന്നി പറയുക ഉണ്ടായി. തുടർന്ന് School PTA പ്രസിഡന്റ് ശ്രീ സമൻ ആന്റെണി അദ്ധ്യക്ഷപ്രസംഗത്തിൽ ഓരോ കുട്ടിയിലുള്ള  നൈസർഗിക വാസനകൾ ഉണർത്തി പരിപോഷിപ്പിക്കണമെന്ന് അദ്ധേഹം പറഞ്ഞു. നീയും പോയി അത് പോലെ ചെയ്യുക എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ Sr.Rins കവിതാലാപനത്തിലൂടെ കരുണയുടെ അംശം എന്ന തിരിവെട്ടം ഏവരുടെയും മനസിൽ കോറിയിട്ടു. ഇതിന് ശേഷം Science, social science, Mathematics, വിദ്യാരംഗം, KCSL എന്നീ ക്ലബുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് അവതരണവും കൂടാത വിവിധ പരിപാടികൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകി.
സയൻസ് ക്ലബിലൂടെ ഗ്രാവിറ്റി എന്നതിനെ കുറിച്ചും , സോഷ്യൽ സയൻസിലൂടെ മാനവികതയുടെ ബോധവൽക്കരണവും തിരുവാതിര കളിയിലൂടെ  ഗണിതം എളുപ്പത്തിൽ പഠിപ്പിക്കാം എന്നുള്ള ആശയങ്ങളായിരുന്നു അവതരിപ്പിച്ചത്. ഇതോടോപ്പം വിദ്യാരംഗത്തില കൊച്ചു കൂട്ടുകാരുടെയും കവിത ഏവരുടെയും ശ്രദ്ധ ആകർഷിച്ചു KCSL അംഗ ങ്ങൾ തിന്മയ്ക്ക് എതിരെ എങ്ങനെ പോരാടാം എന്ന emotional skit നടത്തി ഏവരെയും പ്രബുദ്ധരാക്കി. DCL Anthem പാടി, കുമാരി സൗപർണികയുടെ നന്ദിപ്രകാശനത്തോടെ 3 മണിയോടെ മീറ്റിംങ്ങ് അവസാനിച്ചു.
=== '''July15,Carmel day''' ===
കർമ്മല മാതാവിന്റെ തിരുന്നാൾ സാഘോഷം കൊണ്ടാടി. തിരുന്നാളിനൊരുക്കമായി നവനാൾ പ്രാർത്ഥന നടത്തി. നേഴ്സറി മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾ ഓരോ ദിവസവും പ്രാർത്ഥനക്കു നേതൃത്വം നൽകി. തിരുനാൾ ദിനമായ ജൂലൈ 15 ന് രാവിലെ അസംബ്ലിയിൽ സിസ്റ്റേഴ്സിന് അനുമോദനങ്ങൾ അർപ്പിച്ചു. റെയ്‌മോൾ ടീച്ചറിന്റെ ഭക്തി നിർഭരമായ പ്രാർത്ഥനയും സുനിത ടീച്ചറിന്റെ ആശംസാവാക്കുകളും കുട്ടികളുടെ ആശംസഗാനവും വിവിധ കലാ പരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. നേഴ്സറിയിലെയും ഹൈസ്കൂളിലെയും സിസ്റ്റേഴ്സ് ഈ ആഘോഷത്തിൽ പങ്കെടുത്തതിനാൽ ഈ ദിനം കൂടുതൽ അനുഗ്രഹീതമായി. സിസ്റ്റേഴ്സ് ഒരുമിച്ച് കേക്ക് മുറിച്ചു. സിസ്റ്റർ സീന ജോസ് എല്ലാവർക്കും സമ്മാനങ്ങൾ നൽകി. ജോസഫൈൻ കുടുംബത്തിന്റെ കൂട്ടായിമ ഊട്ടി ഉറപ്പിക്കുന്ന ഒരു തിരുന്നാളായിരുന്നു കർമ്മല അമ്മയുടെ തിരുന്നാൾ.
=== '''July 21,Moon Day''' ===
ജൂലൈ 21 ചാന്ദ്രദിനം നാലാം ക്ലാസ്സിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അസംബ്ലിയോടനുബന്ധിച്ച് വ്യത്യസ്തപരിപാടികളോടെ ആഘോഷിച്ചു.കുമാരി ഫൈസ ഫർസിൻ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.ചന്ദ്രനെക്കുറിച്ച് കൂടുതൽ അറിവുനല്കുന്ന പ്ലാക്കർഡുകളുണ്ടാക്കി പ്രദർശിപ്പിച്ചു.കുട്ടികൾ നടത്തിയ 'ദ ജലസ് മൂൺ' എന്ന കഥാഭിനയം വളരെ വ്യത്യസ്തതയുള്ള ഒരു പ്രവർത്തനമായിരുന്നു.കുട്ടികൾ അവതരിപ്പിച്ച ചാന്ദ്രഗാനം ചന്ദ്രനെക്കുറിച്ച് കൂടുതൽ അറിവു പകരുന്നതായിരുന്നു.      ജൂലൈ 22 ന് 'പൗർണമിരാവ്' എന്ന വിഷയത്തിൽ കുട്ടികൾക്ക് ചിത്രരചനാ മത്സരം നടത്തി.മികച്ചവ കണ്ടെത്തി.എൽ.പി.വിഭാഗത്തിൽനിന്ന് ആൻ മരിയ ടി.ജെ.യും യു.പി.വിഭാഗത്തിൽനിന്ന് ആധ്ന സി.എ. യും തെരഞ്ഞെടുക്കപ്പെട്ടു.ജൂലൈ 24 ന് ചാന്ദ്രദിനക്വിസ്മത്സരവും 'അമ്മുവും കൂട്ടരും നടത്തിയ ചന്ദ്രയാത്ര' എന്നവിഷയത്തിൽ കഥാരചനാമത്സരവും നടത്തുകയുണ്ടായി.മുഹമ്മദ് ബിലാൽ പി.എ. ,അയന എലിസബത്ത് ബിൽസു എന്നിവർ എൽ.പി.,യു. പി.വിഭാഗങ്ങളിൽനിന്ന് ക്വിസ്മത്സരവിജയികളായി.കഥാരചനയിൽ അനന്തു കെ.എസ്.,ധിഷാൻ കെ.ജെ. എന്നിവർ ഒന്നാം സ്ഥാനം നേടി.ജൂലൈ 25 ന് യു. പി.വിഭാഗത്തിനു 'ചന്ദ്രൻ-ഭാവിയിലെ വാസസ്ഥലം' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ശാസ്ത്രലേഖനം മത്സരത്തിൽ കുമാരി എയിൻമേരി എം.ജെ.ഒന്നാംസ്ഥാനം നേടി.
=== '''July 21,School Parliamentary election''' ===
2023 24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി ഇലക്ഷൻ ജൂലൈ 21 വെള്ളിയാഴ്ച നടത്തി. മത്സരിക്കേണ്ട സ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് കുട്ടികളെ നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 15ന് കുട്ടികൾ നാമനിർദ്ദേശപത്രിക ഹെഡ്മിസ്ട്രസ്
സിസ്റ്റർ സീന ജോസിന് സമർപ്പിച്ചു. ജൂലൈ 18- ന് ആയിരുന്നു നാമനി ർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കു ശേഷം ജൂലൈ 19ന് അസംബ്ലിയിൽ  സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തലും, ബുധനാഴ്ചയും വ്യാഴാഴ്ച12.30pm വരെ ഇലക്ഷൻ പ്രചരണവും നടത്തി. ജൂലൈ 21ന് തെരഞ്ഞെടുപ്പ് നടത്തുകയും 22/7/23-നു ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു.
'''School council members 2023-24'''
Head boy           -Delwin Thomas,std 7
Head girl           -Teena Ann Thomas,std7
Junior head boy           -AustinBaiju ,std4               
Junior Head girl             -Eona Kunjumon,std4
Education Prefect            -Faiza Farzeen,std4
Asst.Education prefect      -josephus Raison,std6
cultural prefect       -Pearl Elizabeth,std3
Asst.Cultural prefect       -Darsana Lakshmi,std6
Sports prefect       -Felsiya Jillet,std6
Asst.Sports prefect       -Anna Varhese,std4
Discipline Prefect       -Sahasra S.Pillai,std5
Asst.Discipline Prefect  -Alainta Jerish,std3
Health &hygiene prefect      -Anaya Saji,std2
Asst.Health &hygiene prefect -Dilwar Abdul Rahman,std7
Environmental prefect  -Bency Babu,std6
Asst.Environmental prefect    -Alphonsus,std3
Food prefect                     -Maria A.S,std5
Asst.Food prefect                  -AlfinAntony,std2
=== '''July 22,School Youth Festival''' ===
കൂനമ്മാവ് സെന്റ്.ജോസഫ്സ് യു.പി.സ്കൂളിലെ, സ്കൂൾ തല കലോത്സവം ജൂലൈ 22 ശനിയാഴ്ച സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലും, വിവിധ വേദികളിലുമായി സംഘടിപ്പിക്കപ്പെട്ടു. രാവിലെ, 9.30 ന് പി ടി എ പ്രസിഡന്റ് ശ്രീ. സമൺ ആന്റണിയുടെ അധ്യക്ഷതയിൽ പൊതു സമ്മേളനം നടന്നു. ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം അനു ടീച്ചർ ഏവർക്കും ,സ്വാഗതം ആശംസിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ശ്രീമതി സിംന സന്തോഷ്, ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച്, കുട്ടികൾ തയ്യാറാക്കിയ വായനാ പതിപ്പിന്റെ പ്രകാശനവും നിർവ്വഹിക്കുകയുണ്ടായി. ചാന്ദ്രദിനം, വായനാ ദിനം എന്നിവയോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സി.സീന ജോസ് , എല്ലാവർക്കും, നന്ദിയർപ്പിച്ച് സംസാരിച്ചു. അതിനു ശേഷം വിവിധ വേദികളിലായി നടന്ന കലോത്സവ മത്സരങ്ങളിൽ, കുട്ടികൾ മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വെച്ചു. വൈകീട്ട് 3.30 ന് സമാപിച്ചു.
=== അവധിക്കാലം പ്രകൃതിയോടൊത്ത് ചെലവഴിച്ച് ===
=== സെന്റ് ജോസഫ് കുരുന്നുകൾ ===
കൂനമ്മാവ് സെന്റ് ജോസഫ്സിലെ കുട്ടികളുടെ ഇത്തവണത്തെ ഓണം പ്രകൃതിയോട് കൂട്ടുകൂടിയായിരുന്നു. അവധിക്കാലം എങ്ങനെ ക്രിയാത്മകമാക്കാം എന്ന അധ്യാപകരുടെ ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ ഇല-ആൽബം എന്ന ആശയം കുട്ടികൾആവേശത്തോടെ ഏറ്റെടുത്തു. വിവിധ നിറങ്ങളിലും, ആകൃതിയിലും വലുപ്പത്തിലുമുള്ള ഇലകളെ നിരീക്ഷിച്ച് കണ്ടെത്തി വ്യത്യസ്ത രൂപങ്ങളിൽ ഒട്ടിച്ചു കൊണ്ടുവന്നാണ് കുട്ടികൾ ക്രിയാത്മകത പ്രകടിപ്പിച്ചത്.
കൊഴിഞ്ഞുവീണ ഇലകളിൽ നിന്ന് വിവിധ രൂപങ്ങളിലേക്കുള്ള മാറ്റം അതിശയിപ്പിക്കുന്നതായിരുന്നു. അധ്യാപക ദിന സമ്മാനമായി കുട്ടികൾ കൊണ്ടുവന്ന ഇല ആൽബങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണാൻ അവസരമൊരുക്കിയത് എല്ലാവർക്കും പ്രചോദനമായി.
=== സെപ്റ്റംബർ '''5''' അധ്യാപക ദിനം ===
സെപ്റ്റംബർ 5 അധ്യാപക ദിനം സമുചിതമായി ഞങ്ങളുടെ സ്കൂളിൽ ആചരിച്ചു. വിദ്യാർഥി പ്രതിനിധി ആൻ മരിയ സുനിൽ അധ്യാപക ദിനത്തെ കുറിച്ച് സംസാരിച്ചു അധ്യാപ ദിനാശംസകൾ നേർന്നു. ഏഴാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ആശംസ ഗാനം അവതരിപ്പിച്ചു. PTA അംഗങ്ങൾ എല്ലാവരും സന്നിഹിതരായിരുന്ന ചടങ്ങിൽ എല്ലാ അധ്യപകരേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
=== PTA പ്രസിഡന്റ് ശ്രീ. സമൺ ആന്റണി, വൈസ് പ്രസിഡന്റ് ശ്രീമതി ഇന്ദു ശരത് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും നന്ദി പറഞ്ഞു. ===
'''National nutritious day'''
September 1 ‘National nutritious day' രണ്ടാം ക്ലാസുകാരുടെ നേതൃത്വത്തിൽ സെപ്റ്റംബർ ആറാം തീയതി ആചരിച്ചു. പോഷക ആഹാരത്തിൽ ഉണ്ടാകുന്ന കുറവ് കുട്ടികളിൽ ഉണ്ടാക്കുന്ന രോഗങ്ങളെ കുറിച്ചും മറ്റും പൃഥ്വിപി നായ്ക് അസംബ്ലിയിൽ അവതരിപ്പിക്കുകയുണ്ടായി.
പിന്നീട് രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാർ ചേർന്ന്  വിവിധ ആഹാരങ്ങളെക്കുറിച്ചും അതിന്റെ പോഷക ഗുണങ്ങളെപ്പറ്റിയും അവതരിപ്പിച്ചു.
അതോടൊപ്പം തന്നെ ജംഗ്ഫുഡും, ഹെൽത്തി ഫുഡും തമ്മിലുള്ള വ്യത്യാസം പറഞ്ഞുകൊണ്ട് ഒരു വടംവലിയും നടന്നു.
ഇതിൽനിന്നെല്ലാം പോഷകാഹാരം ക്രമീകരിക്കേണ്ട രീതിയും അതിന്റെ ആവശ്യകതയും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ സാധിച്ചു.
=== ഹിന്ദി ദിനം ===
സെപ്റ്റംബർ 14 ഹിന്ദി ദിനം സെന്റ്. ജോസഫ്സ് യു. പി സ്കൂൾ വളരെ സമുചിതമായി ആഘോഷിച്ചു. ഹിന്ദി ഭാഷയുമായി ബന്ധപ്പെടുത്തി അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.ഏഴാം ക്ലാസിലെ മാസ്റ്റർ ഡെൽവിൻ തോമസ് ഹിന്ദി ഭാഷയുടെ പ്രാധാന്യത്തേയും ആവശ്യകതയേയും കുറിച്ച് സംസാരിച്ചു. 
മൂന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർ ഹിന്ദി അക്ഷരക്കാർഡുകളേന്തി നൃത്തച്ചുവടുകൾ വച്ചു. പഴങ്ങൾ,പൂക്കൾ,പച്ചക്കറികൾ എന്നിവയുടെ
വേഷം ധരിച്ച് മൂന്നാം ക്ലാസിലെ കുട്ടികൾ തന്നെ അവതരിപ്പിച്ച ഫാഷൻ ഷോയും വളരെ മനോഹരമായിരുന്നു.
=== ഓസോൺ ദിനാചരണ റിപ്പോർട്ട് ===
Ozone ദിനമായ September 16, വളരെ മികച്ച രീതിയിൽ കൂനമ്മാവ് St Joseph's UPS ൽ ആഘോഷിക്കുകയുണ്ടായി. ഓസോൺ പാളികളെ സംരക്ഷിക്കേണ്ടതിന്റ പ്രാധാന്യം മനസ്സിലാക്കി കൊണ്ടുള്ള Posterകളും ചാർട്ടുകളും കുട്ടികൾ തയ്യാറാക്കി.
ആ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുളള സന്ദേശങ്ങൾ ആറാം ക്ലാസ് വിദ്യാർത്ഥികളായ മാസ്റ്റർ ജ്യോഷാ, കുമാരി സെറീന എന്നിവർ അവതരിപ്പിക്കുകയും ചെയ്യുകയുണ്ടായി.
=== സെപ്റ്റംബർ '''29''' ലോക ഹൃദയ ദിനം ===
സെപ്റ്റംബർ 29 ലോക ഹൃദയ ദിനം സെന്റ് ജോസഫ് യു പി സ്കൂളിലെ നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വളരെ സുന്ദരമായി ആഘോഷിക്കുകയുണ്ടായി. ഹൃദയത്തിന്റെ ചിത്രം ചാർട്ടിൽ വരച്ചു പ്രദർശിപ്പിക്കുകയും ഹൃദയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരിക്കുന്നതിനായി നാം എന്തെല്ലാം നിലപാടുകൾ സ്വീകരിക്കണമെന്നുള്ളത് കുട്ടികൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു.
ഹൃദയാരോഗ്യത്തെ അടിസ്ഥാനമാക്കി നാലാം ക്ലാസിലെ ജൊഹാന ഒരു
പ്രസംഗം പറഞ്ഞു അതിൽ നിന്നും ഹൃദയത്തെ സംരക്ഷിക്കാൻ നാം
എന്തെല്ലാം നിലപാടുകൾ സ്വീകരിക്കണമെന്ന്വവ്യ ക്തമാക്കി.
ലോകഹൃദയാരോഗ്യദിനത്തെ അടിസ്ഥാനമാക്കി ഒരു ക്വിസ് നടത്തുകയുണ്ടായി എൽ പി വിഭാഗത്തിലും യുപി വിഭാഗത്തിനും പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങളിലൂടെയാണ് ക്വിസ് നടത്തിയത് .
എൽ പി വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും വിജയികളായവരെ സമ്മാനങ്ങൾ കൊടുത്ത് അനുമോദിക്കുകയും ചെയ്തു. അങ്ങനെ ലോകഹൃദയ ദിനം സെന്റ് ജോസഫ് യു പി സ്കൂൾ സാഘോഷം കൊണ്ടാടി.




വരി 1,733: വരി 1,867:




          


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
1,232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2042263" എന്ന താളിൽനിന്ന് ശേഖരിച്ചത്