Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 367: വരി 367:
== ഐ.ടി സാങ്കേതിക മേഖലയിലുള്ള പരിശീലനം ==
== ഐ.ടി സാങ്കേതിക മേഖലയിലുള്ള പരിശീലനം ==
അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ 5 മുതൽ 8 വരെയുള്ള ക്ലാസിലെ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലുമുള്ള പരിശീലനം ഉച്ചയ്ക്ക് 1.10 മുതൽ 1.45 വരെ ഐ.ടി ലാബിൽ നൽകുന്നു. ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകിവരുന്നു.
അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, സ്ക്രാച്ച് തുടങ്ങിയ മേഖലകളിൽ 5 മുതൽ 8 വരെയുള്ള ക്ലാസിലെ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് ഓരോ മേഖലയിലുമുള്ള പരിശീലനം ഉച്ചയ്ക്ക് 1.10 മുതൽ 1.45 വരെ ഐ.ടി ലാബിൽ നൽകുന്നു. ധാരാളം വിദ്യാർഥികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകിവരുന്നു.
== ഇൻഡസ്ട്രിയൽ വിസിറ്റ് 2022-25 ബാച്ച് ==
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി കോഴഞ്ചേരിയിലുള്ള വയനാട് എക്സ്പോർട്സ് എന്ന സ്ഥാപനം സന്ദർശിച്ചു. വിവിധ തരം ഭക്ഷ്യവസ്തുക്കൾ സംസ്കരിച്ച് പല രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനമാണ് ഇത്. വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യത്തക്ക രീതിയിൽ ഉന്നത ഗുണമേന്മയിലാണ് ഭക്ഷ്യവസ്തുക്കൾ ഇവിടെ തയ്യാറാക്കുന്നത്.
ഫ്രോസൺ സെക്ഷൻ, ഡ്രൈ സെക്ഷൻ എന്നീ രണ്ട് വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്. പൊറോട്ട, പുട്ട്, ഇഡലി, ലഡു, നെയ്യപ്പം, ഉണ്ണിയപ്പം, വിവിധ തരംപൊറോട്ടകൾ, ഉപ്പേരികൾ, മുറുക്ക്, മിക്സ്ച്ചർ, തേങ്ങാ ഉൽപ്പന്നങ്ങൾ, അച്ചാറുകൾ മുതലായ വസ്തുക്കളാണ് ഇവിടെ ഉണ്ടാക്കുന്നത്. വൃത്തി മാനദണ്ഡങ്ങൾ പാലിച്ചുണ്ടാക്കുന്ന സാധനങ്ങൾ ഫ്രീസറുകളിലും സ്റ്റോർ മുറികളിലുമായാണ് സൂക്ഷിക്കുന്നത്.
സാമ്പാർ , അവിയൽ എന്നിവക്കുള്ള പച്ചക്കറികൾ അരിയാനായി പ്രത്യേക യന്ത്രങ്ങൾ ഇവിടെ ഉപയോഗിക്കുന്നു. ഉൽപ്പന്നങ്ങളിൽ ലോഹ വസ്തുക്കൾ ഏതെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പാക്കിങ്ങിനു മുമ്പായി പരിശോധിക്കാൻ മെറ്റൽ ഡീറ്റെക്ടർ ഉപയോഗിക്കുന്നു. അവിടുത്തെ മറ്റൊരു സൂക്ഷിപ്പു മുറിയാണ് ചില്ലർ റൂം. കറിവേപ്പില, മല്ലിയില അരിഞ്ഞ പച്ചക്കറികൾ എന്നിവ ഇവിടെയാണ് സൂക്ഷിക്കുന്നത്. എന്റർ റൂം എന്ന മുറിയിലാണ് പായ്ക്ക് ചെയ്തു വരുന്ന സാധനങ്ങൾ സ്റ്റോർ ചെയ്യുന്നത്. ബിസ്ക്കറ്റ്, ചിപ്സ്, മുറുക്ക് എന്നിവയൊക്കെ ഡ്രൈ സെക്ഷനിൽ ആണ് ഉത്പാദിപ്പിക്കുന്നത്.
കോക്കനട്ട് ഗ്രേയ്റ്റ് സെക്ഷൻ പുതിയതായി ആരംഭിച്ച പ്ലാന്റ് ആണ്. തേങ്ങ ചിരകി അത് പായ്ക്ക് ചെയ്ത് മറ്റൊരു ഫ്രീസറിൽ വയ്ക്കുന്നു. തേങ്ങാക്കൊത്തും ഇതേപോലെ പാക്ക് ചെയ്ത് മൂല്യ വർദ്ധിത ഉൽപ്പന്നമായി മാറുന്നു. മാലിന്യ സംസ്കരണത്തിന് ഏറ്റവും ആധുനികമായ എഫ്ലുമെന്റട് ട്രീറ്റ്മെന്റ് പ്ലാന്റ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. മലിനജലം അതിനുള്ള ടാങ്കുകളിൽ ശേഖരിച്ച് സംസ്കരണ പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച് മണ്ണിലേക്ക് വിടുകയും അവശേഷിക്കുന്ന ഖരമാലിന്യം ഉണക്കി കമ്പോസ്റ്റ് ആക്കി കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.
ആര്യ, ആനന്ദ് എന്നീ ബ്രാൻഡുകളിൽ ആണ് ഫുഡ്‌ പ്രൊഡക്ഷൻ നടക്കുന്നത്. അമേരിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നും സാധനങ്ങൾ കയറ്റുമതി ചെയ്യുന്നത്. നൂറിലേറെ ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുന്ന ഈ സ്ഥാപനം നാടിന്റെ സാമ്പത്തിക വികസനത്തിന് ഒരു മുതൽക്കൂട്ടാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ലീഡർമാരാണ് ഈ സന്ദർശനത്തിൽ പങ്കെടുത്തത്. കൈറ്റ്മാസ്റ്റർ ജെബി തോമസ് കൈറ്റ് മിസ്ട്രസ് ആശ പി മാത്യു, ലെജി വർഗീസ് ടീച്ചർ എന്നിവർ ഈ സന്ദർശനത്തിന് നേതൃത്വം നൽകി.
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
11,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1995975" എന്ന താളിൽനിന്ന് ശേഖരിച്ചത്