"ഗവ. യു പി എസ് കുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കുറിഞ്ഞി (മൂലരൂപം കാണുക)
01:21, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 47: | വരി 47: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1947 വരെ പള്ളി മാനേജ്മെന്റിനു കീഴിലായിരുന്നു ഈ പ്രൈമറി സ്കൂൾ. 1947-ൽ സർക്കാർ ഏറ്റെടുത്തു. അങ്ങനെ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ ആയി മാറി. എന്നാൽ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച്, നാടിന്റെ വികസനവും നാട്ടുകാരുടെ ആവശ്യവും കണക്കിലെടുത്ത് 1985-ൽ സർക്കാർ ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തി. കാലത്തിനൊപ്പം പുരോഗതിയുടെ പടവുകൾ കയറാൻ 2011 ജൂൺ മാസത്തിൽ ഇവിടെ ഇംഗ്ലീഷ് മീഡിയം എൽകെജി, യുകെജി വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു. തുടർന്ന് 2012 മുതൽ എൽ പി വിഭാഗം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചുവരുന്നു. | |||
നാടിന് അഭിമാനമായി ഐശ്വര്യ സമ്പത്തായി സുവർണജൂബിലിയും, പ്ലാറ്റിനം ജൂബിലിയും, ശതാബ്ദിയും കടന്ന് ഇന്ന് ഈ നൂറ്റിയെട്ടാം വർഷത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഒ പി ഉഷ ടീച്ചറുടെ നേതൃത്വത്തിൽ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് ഗവൺമെന്റ് യുപി സ്കൂൾ കുറിഞ്ഞി അതിവേഗത്തിൽ ജൈത്രയാത്ര തുടരുന്നു. എട്ട് അധ്യാപകരും രണ്ട് അധ്യാപകേതര ജീവനക്കാരും എഴുപതോളം കുട്ടികളും ഇപ്പോൾ ഇവിടെയുണ്ട്. | |||
ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതപാതയിൽ പ്രകാശഗോപുരമായി ജ്വലിച്ചുനിൽക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും വിദ്യയുടെ വെളിച്ചം ഏറ്റെടുത്തു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, സമൂഹത്തിന്റെ നാനാതുറകളിൽ സേവന നിരതരാകുന്നവർ അനവധിയാണ്. സഫലമായ അവരുടെ ജീവിതത്തിന് തിരികൊളുത്തിയത് ഈ മാതൃവിദ്യാലയം ആണ്. ഈശ്വരവിശ്വാസവും ലക്ഷ്യബോധവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ തക്കവിധം മനുഷ്യ വ്യക്തിത്വത്തിന്റെ സമഗ്ര രൂപീകരണം സാധ്യമാക്കുക, വ്യക്തിക്കും സമൂഹത്തിനും നൻമ ഉറപ്പുവരുത്തുക, ഒരു ക്ഷേമരാഷ്ട്ര ത്തിന്റെ നിർമ്മിതിക്കായി അവരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഇന്നുമീ വിദ്യാലയം ജ്വലിച്ചു നിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |