ഗവ. യു പി എസ് കുറിഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കുറിഞ്ഞി
വിലാസം
കുറിഞ്ഞി

ഗവ: യു. പി സ്കൂൾ, കുറിഞ്ഞി

മീമ്പാറ പി. ഒ, എറണാകുളം ജില്ല

പിൻ : 682308
,
682308
,
എറണാകുളം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04842732826
ഇമെയിൽgupskurinji2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്25640 (സമേതം)
യുഡൈസ് കോഡ്32080500505
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂതൃക്ക പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ21
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ ഒ. പി
പി.ടി.എ. പ്രസിഡണ്ട്ജിജിമോൻ എം. കെ
എം.പി.ടി.എ. പ്രസിഡണ്ട്നീതു ശശികുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1947 വരെ പള്ളി മാനേജ്മെന്റിനു കീഴിലായിരുന്നു ഈ പ്രൈമറി സ്കൂൾ. 1947-ൽ സർക്കാർ ഏറ്റെടുത്തു. അങ്ങനെ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ ആയി മാറി. എന്നാൽ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച്, നാടിന്റെ വികസനവും നാട്ടുകാരുടെ ആവശ്യവും കണക്കിലെടുത്ത് 1985-ൽ സർക്കാർ ഈ വിദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തി. കാലത്തിനൊപ്പം പുരോഗതിയുടെ പടവുകൾ കയറാൻ 2011 ജൂൺ മാസത്തിൽ ഇവിടെ ഇംഗ്ലീഷ് മീഡിയം എൽകെജി, യുകെജി വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു. തുടർന്ന് 2012 മുതൽ എൽ പി വിഭാഗം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചുവരുന്നു.

നാടിന് അഭിമാനമായി ഐശ്വര്യ സമ്പത്തായി സുവർണജൂബിലിയും, പ്ലാറ്റിനം ജൂബിലിയും, ശതാബ്ദിയും കടന്ന് ഇന്ന് ഈ നൂറ്റിയെട്ടാം വർഷത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഒ പി ഉഷ ടീച്ചറുടെ നേതൃത്വത്തിൽ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് ഗവൺമെന്റ് യുപി സ്കൂൾ കുറിഞ്ഞി അതിവേഗത്തിൽ ജൈത്രയാത്ര തുടരുന്നു. എട്ട് അധ്യാപകരും രണ്ട് അധ്യാപകേതര ജീവനക്കാരും എഴുപതോളം കുട്ടികളും ഇപ്പോൾ ഇവിടെയുണ്ട്.

ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതപാതയിൽ പ്രകാശഗോപുരമായി ജ്വലിച്ചുനിൽക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും വിദ്യയുടെ വെളിച്ചം ഏറ്റെടുത്തു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, സമൂഹത്തിന്റെ നാനാതുറകളിൽ സേവന നിരതരാകുന്നവർ അനവധിയാണ്. സഫലമായ അവരുടെ ജീവിതത്തിന് തിരികൊളുത്തിയത് ഈ മാതൃവിദ്യാലയം ആണ്. ഈശ്വരവിശ്വാസവും ലക്ഷ്യബോധവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ തക്കവിധം മനുഷ്യ വ്യക്തിത്വത്തിന്റെ സമഗ്ര രൂപീകരണം സാധ്യമാക്കുക, വ്യക്തിക്കും സമൂഹത്തിനും നൻമ ഉറപ്പുവരുത്തുക, ഒരു ക്ഷേമരാഷ്ട്ര ത്തിന്റെ നിർമ്മിതിക്കായി അവരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഇന്നുമീ വിദ്യാലയം ജ്വലിച്ചു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പാഠ്യപാഠ്യേതര പ്രവർത്തനമേഖലകളിൽ എത്തി പിടിക്കുന്ന നേട്ടങ്ങളാണ് എന്നും ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നത്. എല്ലാവർഷവും സ്കോളർഷിപ്പ് ജേതാക്കളെ സംഭാവന ചെയ്യാൻ കഴിയുന്നതും കലാകായിക ശാസ്ത്ര ഗണിതശാസ്ത്ര മികച്ച നേട്ടങ്ങളും എടുത്തുപറയേണ്ടവയാണ്. 2017-18 നടന്ന കായികമേളയിലെ എൽപി വ്യക്തിഗത ചാമ്പ്യൻപട്ടം, യുപി ഇംഗ്ലീഷ് എൽഒക്യൂഷൻ ഒന്നാം സ്ഥാനം, ഡബ്ലിയു സി ക്ലേ മോഡലിംഗ് രണ്ടാംസ്ഥാനം, എൽപി ശാസ്ത്രോത്സവത്തിൽ എൽ പി വിഭാഗം കരസ്ഥമാക്കിയ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിനുള്ള കിരീടം എന്നിവ എണ്ണപ്പെട്ട നേട്ടങ്ങളിൽ ചിലതു മാത്രം.

കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി എൽ എസ് സ്കോളർഷിപ്പ് ലഭിച്ചു വരുന്നു. സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ മികവ് പുലർത്തുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ നൽകിവരുന്നു. ഓരോ ക്ലാസും അസംബ്ലി ലീഡ് ചെയ്യുന്നതോടൊപ്പം ഇംഗ്ലീഷ്, ഹിന്ദി അസംബ്ലികൾ നടത്തിവരുന്നു. വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് ശില്പശാലകൾ നടത്തി വരുന്നു. ഇതുവഴി കുട്ടികളുടെ ബഹുമുഖ കഴിവുകൾ വികസിപ്പിക്കാൻ സാധിക്കുന്നു കലാകായിക പ്രവൃത്തി പരിചയ പരിശീലനങ്ങൾ നൽകി വരുന്നു.

വഴികാട്ടി


Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

എറണാകുളം ജില്ലയിൽ പൂതൃക്ക പഞ്ചായത്തിൽ കുറിഞ്ഞി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിലേക്ക് എത്തിച്ചേരാൻ പല മാർഗ്ഗങ്ങളുണ്ട്.

1. കൊച്ചി മധുര- ധനുഷ്ക്കോടി ദേശീയപാതയിൽ ചൂണ്ടിയിൽ നിന്നും ( കോലഞ്ചേരിക്കും പുത്തൻകുരിശും ഇടയിലുള്ള സ്ഥലം) പിറവം ബസ്സിൽ കയറി മീമ്പാറ ഇറങ്ങുക. മീമ്പാറയിൽ നിന്നും തിരുവാണിയൂർ റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ നടന്ന് അല്ലെങ്കിൽ ബസ്സിലോ, ഓട്ടോയിലോ സ്കൂളിൽ എത്തിച്ചേരാം.

2. തിരുവാണിയൂരിയിൽ നിന്നും ബസ്സ് മാർഗ്ഗം സ്കൂളിൽ എത്തിച്ചേരാം. (മൂന്ന് കിലോമീറ്റർ ദൂരം)

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുറിഞ്ഞി&oldid=2535481" എന്ന താളിൽനിന്ന് ശേഖരിച്ചത്