Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,044 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്ത്൧
(നേട്ടങ്ങൾ)
(തിരുത്ത്൧)
വരി 74: വരി 74:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==== പ്രവേശനോത്സവം (നവംബർ 1/ 2021) ====
കൊറോണയുടെ പശ്ചാത്തലത്തിൽ ഒന്നര വർഷക്കാലമായി അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ നവംബർ 1 ന് കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശന ഉത്സവത്തോടെ പുനരാരംഭിച്ചു. എച്ച് എം സതീഷ് കുമാർ സർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പൊന്നോമനകൾക്ക് പാട്ടുപാടി ആശംസകൾ അറിയിച്ചു. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ഇന്ന് മുഴുവൻ കുട്ടികൾക്കും മധുരപലഹാര വിതരണം നടത്തി.
==== ശിശു ദിനാഘോഷം (2021 നവംബർ 16) ====
ശിശുദിനാഘോഷ ത്തിന്റെ ഭാഗമായി സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിക്കുന്ന AASC ആലംപാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 1,2 ക്ലാസിലെ കുട്ടികൾക്ക് ചിത്രരചനാ മത്സരവും, 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി. വിജയികളെ അനുമോദിച്ചു ഉപഹാര സമർപ്പണവും നടത്തി.
==== അതിജീവനം പരിപാടി ====
വിദ്യാലയങ്ങൾ ദീർഘകാലം അടച്ചിടൽ നേരിട്ടതിനാൽ  കുട്ടികളിൽ ഉണ്ടായ വൈകാരിക, സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരമായി സ്കൂളുകളിൽ അതിജീവനം കൗമാര വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു.ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും അതിജീവനം പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികൾക്ക് മാനസികോല്ലാസം നൽകുകയും ചെയ്തു.
==== ആദരവ് ====
സാമൂഹ്യ സേവനത്തിന് ഉത്തമ മാതൃകയും പത്മശ്രീ പുരസ്കാര ജേതാവും ആയ ഹരേക്കള ഹജ്ജബ്ബ യ്ക്ക് ജിഎച്ച്എസ്എസ് ആലംപാടിയിലെ വിദ്യാർത്ഥികൾ ആദരവ് സമർപ്പിച്ചു.
==== മധുരം മലയാളം ====
മാതൃഭൂമി മധുരം മലയാളം പദ്ധതി ജിഎച്ച്എസ്എസ് ആലംപാടി സ്കൂളിൽ ആരംഭിച്ചു. സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച  ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം  ആ കാലം പാടി ഗൾഫ് കോഡിനേറ്റർ കമ്മിറ്റി പ്രസിഡന്റ് സിദ്ധി കോപ്പാ, HM സതീഷ് കുമാർ, പ്രിൻസിപ്പൽ N അജി  എന്നിവർക്ക് മാതൃഭൂമി പത്രം നൽകി നിർവഹിച്ചു.
==== ORC ട്രെയിനിങ് ====
ഡിസംബർ 16,17 (2021) തീയതികളിലായി സ്കൂളിലെ മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അവർ റെസ്പോൺസിബിലിറ്റി ടു ചൈൽഡ് (ORC) രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. പതിനാറാം തീയതി ORCമാസ്റ്റർ ട്രെയിനർ ആയ നിർമൽകുമാർ സാറും, പതിനേഴാം തീയതി ഷൈജിത് കരുവാക്കോടും ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
==== "സത്യമേവ ജയതേ" ====
ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ സാക്ഷരതായജ്ഞം ത്തിന്റെ ഭാഗമായി "സത്യമേവ ജയതേ" എന്ന പേരിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇന്റർനെറ്റും, സോഷ്യൽ മീഡിയയും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനു വേണ്ടിയുള്ള ഒരു ക്ലാസ് സംഘടിപ്പിച്ചു. ഹൈ സ്കൂൾ അധ്യാപകനായ യൂസഫ് ബി  ഇതിന് നേതൃത്വം വഹിച്ചു.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*ലിറ്റിൽ കൈറ്റ്സ്
*ലിറ്റിൽ കൈറ്റ്സ്
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524571" എന്ന താളിൽനിന്ന് ശേഖരിച്ചത്