"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:06, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 30: | വരി 30: | ||
=== വാവാവോ..... പാടിയുറക്കാൻ === | === വാവാവോ..... പാടിയുറക്കാൻ === | ||
കുട്ടികളിൽ പുനരുപയോഗ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഓരോ വീടുകളിലും കൊച്ചുകുട്ടികൾ പിറന്നു വീഴുമ്പോൾ മുതൽ വാങ്ങിക്കൂട്ടുന്ന പല വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗ ശേഷം വലിച്ചെറിയുന്ന പതിവ് മാറ്റി അത് വാങ്ങാൻ പണമില്ലാത്തവരുടെ കൈകളിൽ വീണ്ടും ഉപയോഗിക്കുന്നതിനായി എത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്കായി. ഉപയോഗിച്ച ശേഷം അഴിച്ചുമാറ്റി വീണ്ടും ഘടിപ്പിക്കാവുന്ന തൊട്ടിൽ ധാരാളിത്തം കൊണ്ട് ഉപയോഗിക്കാതെ ഉപേക്ഷിച്ച കുട്ടിയുടുപ്പുകൾ, പൗഡറുകൾ, ബേബി സോപ്പുകൾ ഇവ പാലിയേറ്റീവ് കെയർ വഴി പാവങ്ങളായ കുട്ടികളുടെ ഉപയോഗത്തിനായി എത്തിച്ചു. | കുട്ടികളിൽ പുനരുപയോഗ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഓരോ വീടുകളിലും കൊച്ചുകുട്ടികൾ പിറന്നു വീഴുമ്പോൾ മുതൽ വാങ്ങിക്കൂട്ടുന്ന പല വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗ ശേഷം വലിച്ചെറിയുന്ന പതിവ് മാറ്റി അത് വാങ്ങാൻ പണമില്ലാത്തവരുടെ കൈകളിൽ വീണ്ടും ഉപയോഗിക്കുന്നതിനായി എത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്കായി. ഉപയോഗിച്ച ശേഷം അഴിച്ചുമാറ്റി വീണ്ടും ഘടിപ്പിക്കാവുന്ന തൊട്ടിൽ ധാരാളിത്തം കൊണ്ട് ഉപയോഗിക്കാതെ ഉപേക്ഷിച്ച കുട്ടിയുടുപ്പുകൾ, പൗഡറുകൾ, ബേബി സോപ്പുകൾ ഇവ പാലിയേറ്റീവ് കെയർ വഴി പാവങ്ങളായ കുട്ടികളുടെ ഉപയോഗത്തിനായി എത്തിച്ചു. | ||
=== നല്ല നാളേക്ക് വേണ്ടി === | |||
വീടുകളിലെയും സ്കൂളുകളിലെയും വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക എന്ന് ഉദ്ദേശ ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഇതിനായി ഓരോ ക്ലാസിലെയും കുറച്ചു കുട്ടികളെ തിരഞ്ഞെടുത്ത് LED ബൾബ് നിർമ്മിക്കാൻ പഠിപ്പിച്ചു. ഇവർ തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ നിർമ്മാണം പഠിപ്പിക്കുന്നതിന് നേതൃത്വം നൽകി. | |||
ഇതുകൂടാതെ LED ബൾബ് നിർമാണത്തിൽ താല്പര്യമുള്ള അമ്മമാർക്ക് വ്യത്യസ്ത രീതിയിലുള്ള ക്ലാസുകൾ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തി. വിവിധ ബാച്ചുകൾ ആയി ധാരാളം അമ്മമാർ LED ബൾബ് നിർമാണം അഭ്യസിച്ചു. | |||
=== അതിജീവനത്തിന്റെ പാഠങ്ങൾ === | |||
ജീവിതത്തിൽ തളർച്ച നേരിടുന്ന പല സന്ദർഭങ്ങൾ ഉണ്ടാകുമെന്നും ഇതിൽനിന്നെല്ലാം അതിജീവിച്ച് മുന്നേറാൻ നമുക്ക് കഴിയണം എന്ന പാഠം കുട്ടികളിൽ എത്തിക്കാൻ നടത്തിയ പ്രവർത്തനമാണിത്. | |||
ഏത് ഉപയോഗ ശൂന്യമായ വസ്തുവും പ്രയോജനപ്പെടുത്താൻ കുട്ടികൾക്ക് ഈ പ്രവർത്തനം മൂലം സാധിക്കുന്നു. ചേക്കുട്ടി പാവകൾ തന്നെ കുട്ടികൾ ഉണ്ടാക്കി ആദ്യം മറ്റുള്ളവരെ കാണിച്ചു.പല പാഴ്‌വസ്തുക്കളും കൊണ്ട് ഭംഗിയുള്ള പല രൂപങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്ന് കുട്ടികൾ മനസ്സിലാക്കി. | |||
=== പ്രതിഭയോടൊത്ത് അൽപനേരം === | |||
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മിടുക്കർ നമ്മുടെ ചുറ്റുമുണ്ട്, ചിത്രകാരന്മാർ മുതൽ ശാസ്ത്രജ്ഞന്മാർ വരെ അവരിൽ പെടും. അവരെ ആദരിക്കുന്ന തിനോടൊപ്പം അവരുമായി അൽപനേരം സംവദിക്കുക എന്നതും കുട്ടികൾക്ക് പ്രചോദനമായി തീരും. ഈ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത മേഖലയിലുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ വീടുകളിൽ പോയി അവരെ ആദരിച്ച് കുറച്ചുസമയം അവരോടൊപ്പം ചിലവഴിച്ച്, കുട്ടികൾക്കുള്ള അറിവിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചു. | |||
=== മഴയെ അറിയാൻ === | |||
മഴവെള്ളം അമൂല്യമാണ് എന്നും അത് സംഭരിച്ചു വയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഉള്ള ആശയം കുട്ടികളിൽ എത്തിക്കാൻ നടത്തിയ ചെറിയ പ്രവർത്തനമാണിത്. ചെറിയ ക്ലാസിലെ നല്ലപാഠം പ്രവർത്തകരായ കുട്ടികൾ അവർക്കാവുന്ന രീതിയിൽ മഴമാപിനി നിർമ്മിക്കുകയും, ആ മഴമാപിനിയിൽ മഴയുടെ അളവ് രേഖപ്പെടുത്തുകയും ചെയ്യുന്നു. മാസങ്ങളോളം ഇതേ രീതിയിൽ മഴയുടെ അളവ് രേഖപ്പെടുത്തി, എത്രമാത്രം മഴയിൽ കുറവ് വരുന്നു എന്നു പഠിച്ചശേഷം മഴവെള്ളം കിട്ടുന്ന അത്ര ശേഖരിച്ചു വയ്ക്കണം എന്നു മനസ്സിലാക്കി, മഴവെള്ളം ശേഖരിക്കേണ്ടതിന്റെ ആവശ്യകത, അളവ് സഹിതം മറ്റു കുട്ടികളെ ബോധ്യപ്പെടുത്തി. | |||
=== കൂട്ടുകാർക്കൊരു സമ്മാനം === | |||
കുട്ടികളിൽ പുനരുപയോഗ സാധ്യത മനസ്സിലാക്കുന്നതിനും, പുനരുപയോഗത്തിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതി നും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. ഓരോ കുട്ടിയുടെയും വീടുകളിൽ, വാങ്ങിയപ്പോൾ മുതൽ ഉപയോഗിക്കാൻ താൽപര്യമില്ലാതെ മാറ്റി വച്ചിട്ടുള്ള പാവകൾ മുതൽ വസ്ത്രങ്ങൾ വരെ, ഇവ വാങ്ങാൻ പണമില്ലാത്ത കുട്ടികൾക്കായി കൊണ്ടുവന്നു കൊടുക്കുന്ന രീതിയാണിത്. ഓരോ കുട്ടിയും അവരവർ കൊണ്ടുവരുന്ന സാധനങ്ങൾ ഓരോന്നി നായി തിരിച്ചുള്ള സ്ഥലങ്ങളിൽ മാറ്റിവയ്ക്കുന്നു. തരം തിരിച്ച സാധനങ്ങൾ താല്പര്യം തോന്നുന്ന സാധനങ്ങൾ മുറയ്ക്ക് എടുത്തു കൊണ്ടു പോകും. പെൺകുട്ടികൾക്ക് താല്പര്യം ഉള്ള വളകൾ, മാലകൾ വരെ ഇവയിൽ പെടും. | |||
=== ഒത്തുപിടിച്ചാൽ === | |||
നാടിനെ പ്ലാസ്റ്റിക് മുക്ത മാക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് നടത്തിയ പ്രവർത്തനമാണിത്. ഈ പ്രവർത്തനം ചെയ്തപ്പോൾ നിങ്ങൾ ഈ പ്ലാസ്റ്റിക് എന്തുചെയ്യുന്നു?എവിടെ കളയുന്നു?എവിടെ സംസ്ക്കരിക്കുന്നു? മുതലായ നിരവധി ചോദ്യങ്ങളുമായി ആൾക്കാർ മുന്നോട്ടുവന്നു. വേണ്ടരീതിയിൽ നിർമാർജനം ചെയ്യാനുള്ള മാർഗങ്ങൾ അവർക്കായി നിർദേശിക്കാൻ കുട്ടികൾക്കായി. സ്കൂളിനൊപ്പം പട്ടണത്തെയും ശുദ്ധിയാക്കുകയും ഈ പ്രവർത്തനം കാണുന്നവർക്ക് ശുചിത്വ പാഠം നൽകാനും കുട്ടികൾക്കായി. | |||
=== ഭൂമിയെ കാക്കാൻ പ്രകൃതി വർണ്ണങ്ങൾ === | |||
കുട്ടികൾക്ക് വളരെയധികം താൽപര്യം ഉള്ളതാണ് ചിത്രകല. ചെറുപ്രായത്തിൽ തൊട്ട് കളർ ചെയ്യുവാൻ ക്രയോൺസ് മുതൽ ട്യൂബിൽ കിട്ടുന്ന രാസവസ്തുക്കൾ വരെ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഇവ ഭക്ഷണത്തിൽ കലരാ നുള്ള സാധ്യത കൂടുതലാണ്. കൂടാതെ ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനെതിരെ കുട്ടികൾക്ക് എന്തുചെയ്യാം എന്ന ചിന്തയാണ് അവരെ ചുവർചിത്ര കലയിൽ എത്തിച്ചത്. വിവിധ പച്ചില കളിൽ നിന്നെടുക്കുന്ന വർണ്ണങ്ങൾ നമ്മുടെ പ്രകൃതിയിലുള്ള പല കല്ലുകളിൽ നിന്ന് എടുക്കുന്ന നിറങ്ങൾ ഇവ എങ്ങനെ രൂപപ്പെടുത്താം, എങ്ങനെ ഉപയോഗിക്കാം എന്നും കുട്ടികൾ ഈ പ്രവർത്തനത്തിലൂടെ മനസ്സിലാക്കി. | |||
=== കാടിനെക്കാക്കാൻ === | |||
മരങ്ങൾ നട്ടു പിടിപ്പിക്കുക, അവ സംരക്ഷിക്കുക, എന്ന ആശയം കുട്ടികളിൽ എത്തിക്കാനും,എല്ലാ മേഖലകളും പ്ലാസ്റ്റിക് മു ക്തമാവുകയും ശുചിത്വമാവുകയും ചെയ്യുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. കിടങ്ങൂർ പഞ്ചായത്തിന്റെ കീഴിലുള്ള വനം വകുപ്പിന്റെ ചെറിയ കാടാണ് ആറ്റുവഞ്ചിക്കാട്. ആറ്റു തീരത്തുള്ള ഈ ചെറു കാട്ടിൽ വിവിധ രീതിയിലുള്ള മാലിന്യങ്ങൾ അടിഞ്ഞു കൂടുക പതിവാണ്.ഈ മാലിന്യങ്ങൾ ചെടികളുടെ വളർച്ചയെ ബാധിക്കുമെന്നും അവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താൽ പുതിയ തൈകൾ വന്ന് കാടിന്റെ അടിക്കാട് ശക്തമാവു മെന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി. വിവിധ ദിവസങ്ങളിൽ മാലിന്യം നീക്കം ചെയ്താണ് ഈ പ്രവർത്തനം വിജയിപ്പിച്ചത്. |