Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== നല്ല പാഠം ==
കുട്ടികളിൽ കരുണ,  പരസ്പര സഹകരണം, വാത്സല്യം  എന്നിവ വാർത്തെടുക്കുക എന്നതിനൊപ്പം അധ്യാനശീലം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ്  'നല്ല പാഠം, പ്രവർത്തനമാരംഭിച്ചത്.  നാട്ടിലെ നല്ല ശീലങ്ങൾ നാട്ടുകാർക്കുതകും വിധം കുട്ടികളിൽ വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം .നാട്ടിൽ കൃഷി ചെയ്യാതെ കിടന്ന പാടങ്ങൾ ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി യോജ്യമാക്കുകയും  ചെ യ്യുക എന്നത് ആദ്യ ലക്ഷ്യമാ യിരുന്നെങ്കിലും പിന്നീട് റോഡിന് ഇരുവശവും വൃത്തിയാക്കി തണൽ മരങ്ങ ൾ വച്ച് പിടിപ്പിക്കുന്നതും ഉപ യോഗശൂന്യമായ വസ്തുക്കൾ നിർമ്മാർജ്ജനം ചെയ്ത്പരിസരം ശുചിയാക്കുന്നതും കുട്ടികളുടെ ശീലമായി തീർന്നു. പാവപ്പെട്ടവർക്കും രോഗികൾക്കും ഒരുപോലെ കൈത്താങ്ങാവാൻ നല്ലപാഠം കുട്ടികൾക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട് .ഓരോ പ്രവർത്തനം ചെയ്യുമ്പോഴും കുട്ടികളിലുണ്ടാവുന്ന ആവേശം മറ്റ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഒരുപ്രചോദനമാവുന്ന കാഴ്ച വീണ്ടും പുതിയ മാനങ്ങൾ തേടി പോകാൻ ' നല്ലപാഠം' പ്രവർത്തകരായ ഞങ്ങളെ സജ്ജരാക്കാറുണ്ട് .
=== കരുണയുടെ കൈത്താങ്ങ് ===
ജീവിതത്തിലെ ചില അപ്രതീക്ഷിത ദുരന്തങ്ങൾ പല കുടുംബങ്ങളെയും തളർത്താറുണ്ട്. ഈ സമയം അവർക്ക് കൈത്താങ്ങാവുക ദൈവാനുഗ്രഹമാണ്. അപ്രതീക്ഷിതമായി തെങ്ങു മറിഞ്ഞുവീണ് വീട് നഷ്ടപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടിയുടെ വീട് പുനർനിർമ്മിക്കാൻ ആവശ്യമായ തുക കുട്ടികളിൽ നിന്ന് തന്നെ സ്വരൂപിക്കാൻ "നല്ല പാഠം "കുട്ടികൾക്കായി പിരിച്ച തുക ഉടൻ തന്നെ വീട്ടിൽ എത്തിച്ച് രക്ഷകർത്താവിനെ സഹായിക്കാൻ സാധിച്ചു.
=== പരിസ്ഥിതിയെ സംരക്ഷിക്കാൻ- പേനാത്തൊട്ടിൽ ===
നാടിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേന ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കാൻ നല്ലപാഠം പ്രവർത്തകർ തീരുമാനിച്ചു. കുട്ടികൾക്ക് പ്രചോദനമാവാൻ "പേനാത്തൊട്ടിൽ " നിർമ്മിച്ചു. അവർ ഉപേക്ഷിക്കുന്നതും മറ്റുള്ളവരിൽ നിന്ന് ശേഖരിക്കുന്നതുമായ പ്ലാസ്റ്റിക് പേന പേനാതൊട്ടിലിൽ നിക്ഷേപിക്കുകയും ഇങ്ങനെ ശേഖരിക്കുന്ന പേന ളാലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്ലാന്റിലേക്ക് നൽകുവാനും തീരുമാനിച്ചു.
=== നദീസംരക്ഷണം മുളയിലെ ശീലിക്കാൻ ===
നമുക്കു ചുറ്റുമുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക എന്ന ആശയം ഉൾക്കൊണ്ട് "നല്ലപാഠം" പ്രവർത്തകർ മീനച്ചിലാറിന്റെ തീരങ്ങളിലും മീനച്ചിലാറിന്റെ കൈവഴികളുടെ സമീപവും മുളംതൈകൾ വച്ചു പിടിപ്പിച്ചു. നദീ  തടങ്ങളിലുള്ള മണ്ണിനെ താങ്ങി നിർത്താൻ മുളം കൂട്ടങ്ങൾക്കുള്ള കഴിവിനെ മുൻനിർത്തിയാണ് ഈ പ്രവർത്തനത്തിന് കുട്ടികൾ മുന്നിട്ടിറങ്ങിയത്.
=== നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കൽ -മറ്റ് സ്ക്കൂളുകളിലൂടെ ===
പ്ലാസ്റ്റിക് ഫ്രീ സ്കൂളുകൾ പദ്ധതി മറ്റു സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ കിടങ്ങൂർ എൻ എസ് എസിലെ നല്ലപാഠം പ്രവർത്തകർ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി പേപ്പർ പേന നിർമ്മാണം താല്പര്യമുള്ള സ്കൂളുകൾക്ക് നമ്മുടെ സ്കൂളിൽ വന്ന് പേന നിർമ്മാണം പഠിക്കാമെന്ന് സ്കൂളുകളെ അറിയിച്ചു തുടർന്ന് വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സ്കൂളിലെത്തി പേപ്പർ പേന നിർമ്മാണം പഠിച്ചു.നല്ലപാഠം പ്രവർത്തകരായ കുട്ടികൾ ഇവിടെ അധ്യാപകരായി.
=== അശരണർക്ക് ഒരാശ്വാസം ===
നമ്മുടെ നാട്ടിൽ വിവിധ രോഗങ്ങൾ ബാധിച്ച് രോഗശയ്യരായിട്ടുള്ള  നിരവധി നിരാലംബരുണ്ട്. കിടക്കയിൽ നിന്ന് മലമൂത്ര വിസർജനത്തിനു പോലും എണീക്കാൻ ഇവർക്ക് ആവതില്ല. ഇവർ എല്ലാ ദിവസവും ഡയപ്പർ ഉപയോഗിക്കുമ്പോൾ രണ്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഒന്ന് അമിതമായ പണച്ചിലവ്, രണ്ട് പ്ലാസ്റ്റിക് മാലിന്യം ഇവ രണ്ടും ഒഴിവാക്കാൻ എന്തു ചെയ്യാം എന്ന ചിന്തയാണ് നമ്മുടെ പഴയ കോട്ടൺ തുണിത്തരങ്ങൾ ഉപേക്ഷിക്കാതെ ഇതിന് ഉപയോഗിക്കാം എന്ന് കണ്ടെത്തിയത്.തുടർന്ന് കുട്ടികൾ തങ്ങളുടെ വീടുകളിൽ ഉപേക്ഷിക്കുന്നമുണ്ട്, വിരിപ്പ്, പുതപ്പ് മുതലായവ ശേഖരിച്ച് പാലിയേറ്റീവ് കെയർ പോലെയുള്ളവർക്ക് നൽകി. ഇത് പ്ലാസ്റ്റിക്കിനെ  അകറ്റി പ്രകൃതിസംരക്ഷണവുമാകും ഒപ്പം രോഗികൾക്ക് ശരീര സുഖവും ലഭിക്കും.
=== ഇല സമ്പത്ത് ബല സമ്പത്ത് ===
നമ്മുടെ നാട് ഇലകളാൽ സമ്പന്നമാണല്ലോ. ആ ഇലകളിൽ ഭൂരിഭാഗവും പോഷകമൂല്യമാണെന്നും അത് നിത്യ ജീവിതത്തിൽ പല രീതിയിൽ ഉപയോഗിക്കുന്നതുമൂലം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാമെ ന്നുമുള്ള പാഠം കുട്ടികളിലെ ത്തിക്കുവാൻ വേണ്ടി നടത്തിയ പ്രവർത്തനം പല കറികൾക്കായി കടകളിൽ നിന്നും മേടിക്കുന്ന സാധനങ്ങൾ പരമാവധി കുറച്ച് ജൈവകൃഷിയിലൂടെ നമ്മുടെ പാടത്തും പറമ്പിലും വിളയിക്കുന്ന ഫലവർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി രോഗങ്ങൾ അകറ്റാമെന്നും കുട്ടികളെ മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായകരമായി. ചായക്കടയിലെ വട മുതൽ ചെമ്പരത്തിപ്പൂവ്        സ്‌ക്വാഷ് വരെ കുട്ടികൾ ഇലകൾ കൊണ്ട് തയ്യാറാക്കി.
=== കേരളപ്പിറവി ദിനത്തിൽ അക്ഷരമരം ===
നമ്മൾ മലയാളികൾക്ക് എന്നും പ്രാധാന്യമുള്ളതാണ് "കേരളപ്പിറവിദിനം" മലയാളത്തിന്റെ പ്രാധാന്യം കുറച്ചെങ്കിലും കുട്ടികളിലെത്തിക്കാൻ അക്ഷരമരം പദ്ധതിക്കായി. മലയാള അക്ഷരങ്ങൾ കുട്ടികൾക്ക് തണൽ നൽകുന്ന ഇലഞ്ഞി മരത്തിൽ വിവിധ വർണ്ണത്തിൽ തൂക്കിയിടുകയും കുട്ടികൾ കേരളീയ വേഷത്തിൽ എത്തുകയും ചെയ്തു. ഇതോടൊപ്പം പഴയകാലത്തെ അനുസ്മരിക്കാൻ പാളത്തൊപ്പി, ഓല മെടയൽ, ഓലപ്പന്ത്, ഓല കണ്ണാടി,ഓലക്കുട  തുടങ്ങിയവയും കുട്ടികൾ തയ്യാറാക്കി. മരത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കാൻ ആദ്യംതന്നെ കുട്ടികൾ മരത്തിന്റെ ചുവട് പൂക്കളാൽ അലങ്കരിച്ചിരുന്നു.
=== ഇതാ ഇവിടെ നടാം ===
മരങ്ങളുടെ നട്ടുപിടിപ്പിക്കലും സംരക്ഷണവും കുട്ടികൾക്ക് ഓരോരുത്തർക്കും തന്നെത്താനെ ചെയ്യാവുന്ന കാര്യങ്ങളാണ് എന്ന് ഓരോ കുട്ടിയേയും മനസ്സിലാക്കാൻ വേണ്ടി നടത്തിയ പ്രവർത്തനമാണിത്. പൂക്കുന്നചെറിയ ചെടികൾ മുതൽ വന്മരം ആകുന്ന  മരങ്ങൾ വരെ നട്ടുവളർത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഉദ്ദേശ്യലക്ഷ്യം. ഇതിനായി വിവിധ ഘട്ടങ്ങളായി  പല ഗ്രൂപ്പുകൾ തിരിഞ്ഞ് വേറിട്ട  സ്ഥലങ്ങളിൽ പൂന്തോട്ടം,ഔഷധ സസ്യ ത്തോട്ടം,ഫലവൃക്ഷ തോട്ടം, മുതലായവ തയ്യാറാക്കി. വൻമരങ്ങൾ കുട്ടികളുടെ വീടുകളിൽ പറമ്പിന്റെ ഓരങ്ങളിൽ നടുവാൻ കുട്ടികൾക്ക് കൊടുത്തുവിട്ടു.
=== വാവാവോ..... പാടിയുറക്കാൻ ===
കുട്ടികളിൽ പുനരുപയോഗ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഓരോ വീടുകളിലും കൊച്ചുകുട്ടികൾ പിറന്നു വീഴുമ്പോൾ മുതൽ വാങ്ങിക്കൂട്ടുന്ന പല വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗ ശേഷം വലിച്ചെറിയുന്ന പതിവ് മാറ്റി അത് വാങ്ങാൻ പണമില്ലാത്തവരുടെ കൈകളിൽ വീണ്ടും ഉപയോഗിക്കുന്നതിനായി എത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്കായി. ഉപയോഗിച്ച ശേഷം അഴിച്ചുമാറ്റി വീണ്ടും ഘടിപ്പിക്കാവുന്ന തൊട്ടിൽ ധാരാളിത്തം കൊണ്ട് ഉപയോഗിക്കാതെ ഉപേക്ഷിച്ച കുട്ടിയുടുപ്പുകൾ, പൗഡറുകൾ, ബേബി സോപ്പുകൾ ഇവ പാലിയേറ്റീവ് കെയർ വഴി പാവങ്ങളായ കുട്ടികളുടെ ഉപയോഗത്തിനായി എത്തിച്ചു.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382424" എന്ന താളിൽനിന്ന് ശേഖരിച്ചത്