Jump to content
സഹായം

"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,319 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
No edit summary
വരി 82: വരി 82:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ  മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ.  
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്ന ദൗത്യവുമായി ബഹു. കേരള സർക്കാർ  മുന്നോട്ടു പോകുമ്പോൾ ആ ലക്ഷ്യസാധ്യത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുതന്നെ മാതൃകയായിതീർന്നിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് പൂഴിക്കാട് ഗവൺമെൻറ് യുപി സ്കൂൾ.
ജയൻ അവർകളും ശിലാസ്ഥാപനകർമ്മം ബഹു. എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ അവർകളും നിർവ്വ ഹിച്ചു.
ആകെ 82.75 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് ചെറുതെങ്കിലും മനോഹരമായ ഒരു കളിസ്ഥലമുണ്ട്. സ്കൂളിന്റെ മുൻവശത്തെ മുറ്റം ടൈൽ പാകി ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്. ഫലവൃക്ഷങ്ങളാലും മനോഹരമായ പൂച്ചെടികളാലും ആലംകൃതമായ മുറ്റമാണ് ഈ സ്കൂളിനുള്ളത്. ശുദ്ധമായ അന്തരീക്ഷം നിലനിർത്തുന്നതിനും സ്കൂൾ പരിസരം ഹരിതാഭമാക്കുന്നതിനും ഈ പൂന്തോട്ടം വളരെയധികം സഹായിക്കുന്നു.
വിഷമുക്തമായ പച്ചക്കറികൾ ലഭിക്കുന്നതിനും, കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുമായി സ്‌കൂളിൽ ചട്ടികളിലും, ടെറസ്സിലുമായി വിശാലമായ കൃഷിത്തോട്ടമുണ്ട്. കൂടാതെ വിവിധയിനം ഔഷധസസ്യങ്ങളാൽ സമ്പന്നമായ ഔഷധസസ്യത്തോട്ടവും, 27 ജന്മനക്ഷത്രങ്ങളെക്കുറിക്കുന്ന  സസ്യങ്ങൾ ഉൾപ്പെടുത്തി ജന്മനക്ഷത്ര പാർക്കും ഒരുക്കിയിട്ടുണ്ട്. ഈ പാർക്കിൽ ഓരോ സസ്യത്തിന്റെ പേരും, അതിന്റെ നക്ഷത്രവും എഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
 
ഓഡിറ്റോറിയം
കുട്ടികളുടെ കലാപരമായ കഴിവുകൾ  വികസിപ്പിക്കുന്നതിനും വിവിധതരം മേളകളും പ്രദർശനങ്ങളും നടത്തുന്നതിനായി ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിന്റെ പടിഞ്ഞാറുവശത്തായി സ്ഥിതി ചെയ്യുന്നുണ്ട്.
 
കുടിവെള്ള സൗകര്യം
ഈ സ്‌കൂളിൽ ശുദ്ധജലലഭ്യതക്കായി ജലശുദ്ധീകരണികൾ റോട്ടറിക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയും "Water, Sanitation and hygiene in school" (WINS) പദ്ധതിയുടെ  ഭാഗമായി, സാനിറ്റേഷൻ, കൈകഴുകൽ  സൗകര്യങ്ങൾ എന്നിവ നടപ്പാക്കുകയും ചെയ്തു.
 
ടോയ് ലെറ്റ്
പ്രാഥമിക ആവശ്യങ്ങൾക്ക് അനിവാര്യമായ ടോയ്‌ലറ്റുകളും ഭിന്നശേഷി സൗഹൃദ അഡാപ്റ്റഡ് ടോയ്‌ലറ്റുകളും ഈ സ്കൂളിൽ ഉണ്ട്.പെൺകുട്ടികൾക്കായി സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററും സാനിറ്ററി നാപ്കിൻ ഡിസ്പോസൽ  മെഷീനുളും സജ്ജീകരിച്ചിട്ടുണ്ട്.
 
 
മാലിന്യ നിക്ഷേപം.
ശുചിത്വ മിഷന്റെ കളക്ടർ@സ്കൂൾ സ്കൂൾ പദ്ധതിയുടെ ഭാഗമായി  മാലിന്യങ്ങൾ തരംതിരിച്ച്  നിക്ഷേപിക്കുന്നതിനുള്ള ഉള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
 
സയൻസ് പാർക്ക്
എസ് എസ് എ  പദ്ധതിപ്രകാരം മുപ്പതിനായിരം രൂപയുടെ യുടെ സയൻസ് പാർക്ക് ശാസ്ത്ര പരീക്ഷണങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
 
സ്പോർട്സ് ഉപകരണങ്ങൾ.
2019 -20 അധ്യയനവർഷത്തിൽ ഡി.ഡി.ഇ പത്തനംതിട്ടയിൽനിന്നും
58738 രൂപയുടെ സ്പോർട്സ് ഉപകരണങ്ങൾ ലഭിച്ചിട്ടുണ്ട്.
 
വാഹന സൗകര്യം.
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി ബഹുമാനപ്പെട്ട ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 2014 -15 കാലയളവിൽ ഒരു സ്കൂൾ ബസ്സും 2018 -19 കാലയളവിൽ പിടിഎയുടെ ധനസമാഹരണത്തിലൂടെ രണ്ടാമത് ഒരു ബസ്സും ലഭിച്ചിട്ടുണ്ട്.
 
ഡിജിറ്റൽ പഠനസൗകര്യം.
 
ഹൈടെക് പദ്ധതിപ്രകാരം കുട്ടികളുടെ പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 14 ഡിജിറ്റൽ ക്ലാസ് മുറികൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്  കൂടാതെ അതെ കമ്പ്യൂട്ടർ ലാബ് സൗകര്യവുംലഭ്യമാക്കിയിട്ടുണ്ട്.പന്തളം റോട്ടറി ക്ലബ്ബിൻറെ സഹായത്തോടെ നവീകരിച്ച കമ്പ്യൂട്ടർ ലാബ് 2017 -18 കാലയളവിൽ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു സ്കൂളിന് സമർപ്പിക്കുകയുണ്ടായി.
 
2017-2018 അദ്ധ്യായനവർഷത്തിൽ '15' ലാപ്ടോപ്പും, '6' പ്രൊജക്ടറും, 2019-2020 അദ്ധ്യായനവർഷത്തിൽ 14 ലാപ്ടോപ്പും, '5' പ്രൊജക്ടറും "KITE"ൽ നിന്നും ലഭിച്ചിട്ടുണ്ട്. 21-10-2021ൽ നഗരസഭയിൽ നിന്നും ഒരു ലാപ്ടോപ്പ് കൂടി ലഭിക്കുകയുണ്ടായി. കമ്പ്യൂട്ടർ ലാബിൽ ഒരു 'CD' ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കുട്ടികൾക്കായി ടെലിവിഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
 
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നവീകരിച്ച  വൃത്തിയുള്ള പാചകപ്പുരയും അതിനോടനുബന്ധിച്ച് ഒരു സ്റ്റോർ റൂമും ഉണ്ട്.കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി സ്കൂളിന് ചുറ്റുമതിലും ഗേറ്റും നിർമിച്ചിട്ടുണ്ട്.


==മികവുകൾ==
==മികവുകൾ==
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1265426" എന്ന താളിൽനിന്ന് ശേഖരിച്ചത്