സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിലെ കൊടക്കാട് പ്രദേശത്താണ് പരപ്പനങ്ങാടി ബധിര വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. തീവ്രവും അതി രൂക്ഷവുമായ ശ്രവണ വൈകല്യങ്ങൾ (Hearing Impairment) ഉള്ള കുട്ടികളാണ് ഈ സ്ഥാപനത്തിലെ പടിതാക്കൾ. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ ഈ റസിഡൻഷ്യൽ സ്പെഷ്യൽ സ് കൂളിൽ പഠിക്കുന്നത്.

സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി | |
---|---|
വിലാസം | |
ചെട്ടിപ്പടി പി.ഒ. , 676319 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1992 |
വിവരങ്ങൾ | |
ഫോൺ | 0494 2473517 |
ഇമെയിൽ | deafschoolpgi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18802 (സമേതം) |
യുഡൈസ് കോഡ് | 32051200329 |
വിക്കിഡാറ്റ | Q110310650 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കുന്ന് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ കരീം. വി. കെ |
പി.ടി.എ. പ്രസിഡണ്ട് | ഫെമിന. പി. എ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ.. സി. പി
|
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ദി വെൽഫെയർ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ 1992 ൽ പരപ്പനങ്ങാടി പഞ്ചായത്തിലെ പുത്തരിക്കൽ പ്രദേശത്താണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംവും ലഭ്യമാണ്.
മാനേജ്മെന്റ്
അസോസിയേഷൻ ഫോർ ദി വെൽഫെയർ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്
മുൻ സാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവൃത്തിപരിചയം,ചിത്രരചന എന്നീ സ്പെഷ്യൽ അധ്യാപകർ സേവനമനുഷ്ടിക്കുന്നുണ്ട്.പ്രവൃത്തിപരിചയം- ചോക്ക് നിർമ്മാണം ടൈലറിംഗ്,ഗാർമെന്റ് മെക്കിംഗ് ,കുടനിർമ്മാണം,ബുക്ക് ബൈഡിംഗ് തുടങ്ങിയ ഒട്ടേറെ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ജാഗ്രതാ സമിതി
സ്ക്കൂളിൽ ജാഗ്രതാ സമിതി ഹെഡ്മാസ്റ്ററുടേയും ഒരു അധ്യാപകന്റേയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി തത്സമയ ഇടപെടലുകൾ നടത്തി പരിഹരിക്കാറുണ്ട്.
വഴികാട്ടി
- പരപ്പനങ്ങാടി-ചെട്ടിപ്പടി - തയ്യിലക്കടവ് - ചേളാരി റോഡിൽ കൊടക്കാട് സ്റ്റോപ്പ് -- എസ്റ്റേറ്റ്, വള്ളിക്കുന്ന് റയിൽവെ സ്റ്റേഷൻ റോഡിൽ
|} |}