പി. ജി. എം. എം. എൽ. പി. എസ്. കള്ളായി

Schoolwiki സംരംഭത്തിൽ നിന്ന്
(പി. ജി. എം. എം. എൽ. പി. എസ്. കല്ലായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പി. ജി. എം. എം. എൽ. പി. എസ്. കള്ളായി
പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ കള്ളായി
വിലാസം
കളളായി

മുട്ടിത്തടി പി.ഒ.
,
680317
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 06 - 1976
വിവരങ്ങൾ
ഫോൺ0487 2763778
ഇമെയിൽkallayipgmmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22215 (സമേതം)
യുഡൈസ് കോഡ്32070800402
വിക്കിഡാറ്റQ64091045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ138
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി സി ജെ
പി.ടി.എ. പ്രസിഡണ്ട്ഐസൺ ഐസക്ക്
എം.പി.ടി.എ. പ്രസിഡണ്ട്സ‍്റ്റെഫി ജെയിംസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




'തൃശൂർ ജില്ലയിലെ ;തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കള്ളായി ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ജി എം.എം.എൽ.പി.എസ്. കള്ളായി.തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ തൃക്കൂർ പഞ്ചായത്തിലെ കള്ളായി എന്ന മലയോരപ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ കള്ളായി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 46 വർഷങ്ങൾ പിന്നിടുകയാണ്. 1976 ജൂൺ ആറിനായിരുന്നു കള്ളായി പി.ജി.എം.എം.എൽ.പി സ്കൂളിന്റെ പിറവി.

ചരിത്രം

പണ്ടുകാലത്ത് ആശാൻമാർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിയാണ് കള്ളായി എന്ന മലയോര ഗ്രാമത്തിലും നിലവിലുണ്ടായിരുന്നത്. കാലചക്രം തിരിഞ്ഞതോടെ കള്ളായിദേശത്ത് പുരോഗതിയുടെ നിഴൽ കണ്ടു തുടങ്ങി. അനേകരുടെ അശ്രാന്ത പരിശ്രമഫലമായി ഇന്നത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

പതിനൊന്ന് ക്ലാസ്സ്‌മുറികൾ,ഓഫീസ് റൂം, ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റ്,പെൺകുട്ടികൾക്ക് രണ്ട് ടോയ്ലറ്റ്, ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ,അടുക്കള, പാർക്ക്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി, വിവിധ ലാബുകൾ, സ്കൂൾ ബസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഹോണസ്റ്റി ഷോപ്പ്

കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് ഹോണസ്റ്റി ഷോപ്പ്.കുട്ടികൾക്ക് ക്ലാസ് റൂമിലേക്കാവശ്യമായ സാധനങ്ങളും അവയുടെ വില വിവരപ്പട്ടികയും തയ്യാറാക്കി ഷോപ്പ് ഒരു ക്കിയിട്ടുണ്ട്. കുട്ടികൾ ആവശ്യമായ സാധനങ്ങൾ എടുത്ത് വിലവിവരപ്പട്ടിക നോക്കി പണം പണപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.

ഐടി

നൂതനസാങ്കേതിക വിദ്യകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.

ഭാഷ

ഹലോ ഇംഗ്ലീഷ്

മധുരം മലയാളം

മലയാളത്തിളക്കം

ഗണിതം

ഗണിതം ലളിതം

ഉല്ലാസ ഗണിതം

കല

ചിത്രരചന

പെയിന്റിംഗ്

കായികം

മാസ്ഡ്രിൽ

കരകൗശലo

ചവിട്ടി നിർമ്മാണം

പേപ്പർ ക്രാഫ്റ്റ്

ബീഡ്സ് വർക്ക്

വെജിറ്റബിൾ പ്രിന്റിംഗ്

ചിത്രത്തുന്നൽ

പാവ നിർമ്മാണം

ചന്ദനത്തിരി.

'മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 കെ.കെ. പുഷ്പാവതി ടീച്ചർ 1976-1980
2 സി.ജി ശാന്ത ടീച്ചർ 1980-2004
3 ടി.ആർ. ലത ടീച്ചർ 2004-2017
4 സി.ജെ ജയലക്ഷ്മി ടീച്ചർ 2017-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഡോ. അർജുൻ

2. അനു സി.ജെ (ദേശീയ പുരസ്കാര ജേതാവ് , യാത്രികൻ)

3. പ്രകാശ് ബാബു (മുൻ ഡി.പി.ഒ. തൃശൂർ)

നേട്ടങ്ങൾ .അവാർഡുകൾ.

കലാ മേളകളിൽ മികച്ച നേട്ടം,വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത്‌ തലത്തിലും മേഖല തലത്തിലും മികച്ച വിജയം, പഞ്ചായത്തുതല മെട്രിക് മേളയിൽ ഒന്നാം സ്ഥാനം, LSS സ്കോളർഷിപ്പിന് മികച്ച വിജയം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ;

ബസ് വഴി : എൻ.എച്ച് 47 എറണാകുളം -തൃശൂർ ഹൈവേയിൽ  ആമ്പല്ലൂർ സെൻററിൽ  നിന്നും കല്ലൂർ റൂട്ടിൽ  27 കിലോമീറ്റർ അകലെയായി കള്ളായി കാരണവരുടെ അമ്പലത്തിനു  സമീപം സ്ഥിതി ചെയ്യുന്നു.

  പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ

Map